newsroom@amcainnews.com

ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു പേർക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. കതിനയിൽ കരിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കരിമരുന്നിന് തീപിടിച്ച് കതിന നിറയ്ക്കുകയായിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.

കതിന നിറയ്ക്കുകയായിരുന്ന ചേർത്തല പട്ടണക്കാട് സ്വദേശി രാമചന്ദ്രൻ കർത്ത, അരൂർ സ്വദേശി ജഗദീഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു പേർക്കും 70 ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ട് 4.30ഓടെ പൂച്ചാക്കൽ തളിയമ്പലം ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. കതിന നിറയ്ക്കുന്നതിനിടെ കരിമരുന്നിന് തീപിടിച്ച് പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു.

You might also like

പുതിയ ദേശീയ ഭക്ഷ്യസുരക്ഷാ നയം അവതരിപ്പിച്ച് ലിബറൽ സർക്കാർ

വർദ്ധിച്ചുവരുന്ന പലചരക്ക് ചെലവുകൾക്കിടയിൽ ഭക്ഷ്യമേഖലയ്ക്ക് ഉത്തേജനം നൽകുമെന്ന് കാനഡയുടെ വാഗ്ദാനം

വ്യാജരേഖകൾ ഉപയോഗിച്ച് കോടികൾ തട്ടിയ ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

അന്താരാഷ്ട്ര സഞ്ചാരികളെ വരൂ: ‘കാൽഗറി സ്റ്റോപ്പ്ഓവർ’ പ്രോഗ്രാമൊരുക്കി വെസ്റ്റ്‌ജെറ്റ്- ടൂറിസം കാൽഗറി

അന്തർപ്രവിശ്യാ കുടിയേറ്റം: ആൽബർട്ട ഒന്നാം സ്ഥാനത്ത്

ആശങ്കയായി കാൽഗറിയിൽ വെടിവെപ്പുകൾ: അന്വേഷണം ഊർജ്ജിതം

Top Picks for You
Top Picks for You