newsroom@amcainnews.com

പ്രതികാര താരിഫ്: യുഎസ് ഉൽപ്പന്നങ്ങളുടെ പട്ടിക അവതരിപ്പിച്ച് കാനഡ

ഓട്ടവ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്ക് മറുപടിയായി കാനഡ ഏർപ്പെടുത്തിയ പ്രതികാര താരിഫിൽ ഉൾപ്പെടുത്തിയ യുഎസ് ഉൽപ്പന്നങ്ങളുടെ പട്ടിക അവതരിപ്പിച്ച് കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ശനിയാഴ്ച പ്രഖ്യാപിച്ച യുഎസിനെതിരെയുള്ള പ്രതികാര താരിഫിൽ രണ്ട് ഘട്ടങ്ങളിൽ ആദ്യത്തേതാണ് നാളെ മുതൽ ആരംഭിക്കുന്നത്. ഫെബ്രുവരി 25 മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ടത്തിൽ 12500 കോടി ഡോളർ മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങൾക്കായിരിക്കും താരിഫ് ചുമത്തുന്നത്. ഈ നടപടിയിലൂടെ യുഎസിലെ പ്രധാന മേഖലകളിൽ സ്വാധീനം ചെലുത്താൻ […]

പത്തുവയസുള്ള കുട്ടിയുടെ പഠനത്തിനും ഭാവിയിലെ വിവാഹത്തിനും വേണ്ടി ഭർത്താവിന്റെ വൃക്ക വിറ്റു; പണം കിട്ടിയ അന്നുതന്നെ ഫെയ്സ്ബുക് കാമുകനോടൊപ്പം ഒളിച്ചോടി വീട്ടമ്മ

കൊൽക്കത്ത: മകളുടെ പഠനാവശ്യങ്ങൾക്കും വിവാഹത്തിനുമായി ഭർത്താവിന്റെ വൃക്ക വിറ്റ പണവുമായി കാമുകനോടൊപ്പം ഒളിച്ചോടി വീട്ടമ്മ. ബംഗാളിലെ ഹൗറാ ജില്ലയിലാണ് സംഭവം. ഭാര്യയുടെ നിർബന്ധത്തിനൊടുവിലാണ് വൃക്ക വിൽക്കാൻ യുവാവ് തീരുമാനിച്ചത്. മൂന്നു മാസം നീണ്ട കാത്തിരിപ്പിൽ വൃക്ക സ്വീകരിക്കാനുള്ള ആളെയും കിട്ടി. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വന്നപ്പോഴാണ് നാടകീയ സംഭവം. ‌‌ ഫെയ്സ്ബുക് വഴി പരിചയപ്പെട്ട കാമുകനുമായാണ് പണം കിട്ടിയ അന്നുതന്നെ യുവതി കടന്നത്. പത്തുവയസ്സുള്ള കുട്ടിയുടെ പഠനത്തിനും ഭാവിയിലെ വിവാഹത്തിനും വേണ്ടിയാണു വൃക്ക വിൽക്കാൻ യുവാവ് […]

മുക്കത്ത് ജീവനക്കാരിയെ ഹോട്ടൽ ഉടമയും ജീവനക്കാരും പീഡിപ്പിക്കാൻ ശ്രമം; അതിക്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്കു ചാടിയ 29കാരി നട്ടെല്ലിനു പരുക്കേറ്റ് ചികിത്സയിൽ

കോഴിക്കോട്: മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്കു ചാടിയ പയ്യന്നൂർ സ്വദേശിയായ യുവതിക്ക് പരുക്ക്. പുതുതായി ആരംഭിച്ച സാകേതം എന്ന സ്വകാര്യ ലോഡ്‌ജിലെ ജീവനക്കാരിയായ 29കാരിക്കാണ് പരുക്കേറ്റത്. ശനിയാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. വീഴ്ചയിൽ നട്ടെല്ലിനു പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രിച്ചതെന്ന് യുവതി പൊലീസിനു മൊഴി നൽകി. മൂന്നു മാസമായി ലോഡ്ജിലെ ജീവനക്കാരിയാണ്. രാത്രി ഫോൺ നോക്കിയിരിക്കെ […]

സിദ്ധരാമയ്യ ഒരു അവസരം നൽകി. അതിനനുസരിച്ച് സ്വമേധയാ കീഴടങ്ങുകയാണ്, ഞങ്ങളുടെ ഗ്രാമത്തെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കർണാടകയിലെ അവസാനത്തെ മാവോയിസ്റ്റ് തോമ്പാട്ട് ലക്ഷ്മി കീഴടങ്ങി

ബെംഗളൂരു: കർണാടകയിൽ മാവോയിസ്റ്റ് ശൃംഖലയിലെ അവസാന കണ്ണിയെന്ന് അവകാശപ്പെടുന്ന തോമ്പാട്ട് ലക്ഷ്മി കീഴടങ്ങി. മാവോയിസ്റ്റ് കീഴടങ്ങൽ-പുനരധിവാസ പാക്കേജ് പ്രകാരമാണ് കീഴടങ്ങൽ. ലക്ഷ്മിക്ക് 7.50 ലക്ഷം രൂപ സർക്കാർ സഹായം ലഭിക്കും. പൊലീസ് സുരക്ഷ അകമ്പടിയോടെ ഭർത്താവ് സഞ്ജീവ, സഹോദരൻ വിട്ടല പൂജാരി, ബന്ധുക്കൾ എന്നിവർക്കൊപ്പമാണ് ലക്ഷ്മി എത്തിയത്. വാർത്തകളിൽ നിന്നാണ് സർക്കാരിന്റെ മാവോയിസ്റ്റ് കീഴടങ്ങൽ പാക്കേജിനെ കുറിച്ചു മനസ്സിലാക്കിയതെന്ന് ലക്ഷ്മി പറഞ്ഞു. സിദ്ധരാമയ്യ ഒരു അവസരം നൽകി. അതിനനുസരിച്ച് സ്വമേധയാ കീഴടങ്ങുകയാണ്. ഞങ്ങളുടെ ഗ്രാമത്തിൽ റോഡുകളും വെള്ളവും […]

താരിഫ് യുദ്ധത്തിൽ കാനഡയുടെ വക പണികിട്ടുക എലോൺ മസ്‌കിന്; ടെസ്ല ഉൾപ്പെടെ തെരഞ്ഞെടുത്ത അമേരിക്കൻ ഉത്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്താൻ നിർദ്ദേശം

ടൊറന്റോ: യുഎസും കാനഡയും തമ്മിലുള്ള താരിഫ് തർക്കത്തിൽ ടെസ്ലക്കെതിരെയും നടപടികൾ. കാനഡയുടെ മുൻ ധനമന്ത്രിയും നിലവിലെ ലിബറൽ പാർട്ടി നേതൃത്വ മത്സരാർഥിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡാണ് ടെസ്‌ലക്കെതിരെ മികച്ച പ്രതികാര നടപടി നിർദ്ദേശിച്ചത്. യുഎസ് പ്രസിഡന്റ് ട്രംപ് കനേഡിയൻ, മെക്‌സിക്കൻ ഇറക്കുമതികൾക്ക് ചുമത്തിയിരിക്കുന്ന താരിഫുകൾക്ക് നേരിട്ടുള്ള പ്രതികരണമായി ടെസ്ല ഉൾപ്പെടെ തെരഞ്ഞെടുത്ത അമേരിക്കൻ ഉത്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുകയെന്നതാണ് നിർദ്ദേശം. ദി കനേഡിയൻ പ്രസിന് നൽകിയ അഭിമുഖത്തിൽ ഫ്രീലാൻഡ് തന്റെ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കി. തങ്ങളുടെ ലക്ഷ്യങ്ങൾ വ്യക്തവും […]

ജോലി ഇല്ല, സങ്കൽപത്തിന് അനുസരിച്ചുള്ള സൗന്ദര്യമില്ല… നാട്ടുകാർ കണ്ടാൽ നാണക്കേട്… വിഷ്ണുജ അനുഭവിച്ചിരുന്നത് കടുത്ത മാനസികപീഡം; പ്രബിന് നാട്ടിൽ ഒരു മുഖവും ഉള്ളിൽ മറ്റൊരു മുഖവുമെന്ന് സഹോദരീഭർത്താവ്

‘‘വിഷ്ണുജയ്ക്കു ജോലി ഇല്ലെന്നും തന്റെ സങ്കൽപത്തിന് അനുസരിച്ചുള്ള സൗന്ദര്യം ഇല്ലെന്നും പറഞ്ഞായിരുന്നു പ്രബിൻ നിരന്തരം പീഡിപ്പിച്ചിരുന്നത്. ബൈക്കിൽ വിഷ്ണുജ വരുന്നതിനോട് പ്രബിന് താൽപര്യമില്ലായിരുന്നു. നാട്ടുകാർ കണ്ടാൽ നാണക്കേടാണെന്നാണ് പറഞ്ഞിരുന്നത്. എപ്പോഴും തിരക്കിലും ടൂറിലും ആയിരുന്നു. എവിടെയും വിഷ്ണുജയെ കൂട്ടിയിരുന്നില്ല’’– മലപ്പുറം എളങ്കൂരിൽ ആത്മഹത്യ ചെയ്ത വിഷ്ണുജയുടെ സഹോദരീഭർത്താവ് ശ്രീകാന്ത് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ്, വിഷ്ണുജയുടെ ഭർത്താവ് പ്രബിനെ കസ്റ്റഡിയിലെടുത്തു. ഭർതൃവീട്ടിലെ പീഡനമാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ്. ‘‘ചെറിയ ചില […]

മദ്യപാനത്തിനിടെ തർക്കം; കോട്ടയം ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷ, അടിയേറ്റ അസം സ്വദേശി മരിച്ചു

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോട്ടയം കുറിച്ചിയിൽ ഒരാൾ മരിച്ചു. അസം സ്വദേശി ലളിത് (24) ആണ് മരിച്ചത്. അസം സ്വദേശിയായ ജസ്റ്റിനെ കസ്റ്റഡിയിലെടുത്തതായി ചിങ്ങവനം പൊലീസ് പറഞ്ഞു. വൈകിട്ട് 7ന് കുറിച്ചി മുട്ടത്ത് കടവിലായിരുന്നു സംഭവം. ഇവിടെ പ്രവർത്തിച്ചിരുന്ന ഫ്ലോർ മാറ്റ് നിർമാണ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. താമസ സ്ഥലത്തിരുന്നു മദ്യപാനത്തിനിടെ ഇരുവരും തർക്കമുണ്ടായി. തുടർന്ന് ജസ്റ്റിൻ ലളിതിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ജസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി […]

ആർജി കർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനി മരിച്ച നിലയിൽ; ഇരുപതുകാരിയെ മരണത്തിൽ പരാതി നൽകാതെ കുടുംബം

കൊൽക്കത്ത: രാജ്യത്തെ നടുക്കിയ ബലാത്സംഗ കൊലപാതകം നടന്ന ആർജി കർ മെഡിക്കൽ കോളജിലെ വിദ്യാർഥിനി താമസസ്ഥലത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ഇരുപതുകാരിയായ എംബിബിഎസ് വിദ്യാർഥിനിയെയാണ് കമർഹാടിയിലെ ഇഎസ്‌ഐ ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇഎസ്‌ഐ ആശുപത്രിയിലെ ഡോക്ടറായ അമ്മയോടൊപ്പമാണ് വിദ്യാർഥിനി താമസിച്ചിരുന്നത്. യുവതിയുടെ അമ്മ മുറിയുടെ വാതിലിൽ നിരവധി തവണ മുട്ടിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് വാതിൽ തള്ളിത്തുറന്നപ്പോഴാണ്‌ മകളെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. അയൽവാസികളുടെ സഹായത്തോടെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകളുടെ മരണത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടില്ല. യുവതിയുടെ […]

വൈകാരികമായ വിഡിയോ പങ്കുവച്ച സെലീന ഗോമസിനെതിരെ വൈറ്റ് ഹൗസ്; കുടിയേറ്റക്കാരാൽ കൊല്ലപ്പെടുകയും ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്ത പെൺകുട്ടികൾക്കായി കരഞ്ഞില്ല

വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെക്കുറിച്ചുള്ള വൈകാരികമായ വിഡിയോ പങ്കുവച്ച ഗായികയും നടിയുമായ സെലീന ഗോമസിനെതിരെ വൈറ്റ് ഹൗസ് രംഗത്ത്. അനധികൃത കുടിയേറ്റക്കാരെ കുറിച്ച് ഓർത്തു കരഞ്ഞ നടി, കുടിയേറ്റക്കാരാൽ കൊല്ലപ്പെടുകയും ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്ത പെൺകുട്ടികൾക്കായി കരഞ്ഞില്ലെന്നും വൈറ്റ് ഹൗസ് പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഇരകളാക്കപ്പെട്ട മൂന്ന് പെൺകുട്ടികളുടെ അമ്മമാരുടെ വിഡിയോയാണ് സെലീന ഗോമസിന് മറുപടിയായി വൈറ്റ് ഹൗസ് പുറത്തുവിട്ടത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ പൊട്ടിക്കരഞ്ഞ സെലീന ഗോമസിന്റെ വിഡിയോ വിവാദമായതിനു പിന്നാലെ, നടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ […]