newsroom@amcainnews.com

താരിഫ് യുദ്ധത്തിൽ കാനഡയുടെ വക പണികിട്ടുക എലോൺ മസ്‌കിന്; ടെസ്ല ഉൾപ്പെടെ തെരഞ്ഞെടുത്ത അമേരിക്കൻ ഉത്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്താൻ നിർദ്ദേശം

ടൊറന്റോ: യുഎസും കാനഡയും തമ്മിലുള്ള താരിഫ് തർക്കത്തിൽ ടെസ്ലക്കെതിരെയും നടപടികൾ. കാനഡയുടെ മുൻ ധനമന്ത്രിയും നിലവിലെ ലിബറൽ പാർട്ടി നേതൃത്വ മത്സരാർഥിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡാണ് ടെസ്‌ലക്കെതിരെ മികച്ച പ്രതികാര നടപടി നിർദ്ദേശിച്ചത്. യുഎസ് പ്രസിഡന്റ് ട്രംപ് കനേഡിയൻ, മെക്‌സിക്കൻ ഇറക്കുമതികൾക്ക് ചുമത്തിയിരിക്കുന്ന താരിഫുകൾക്ക് നേരിട്ടുള്ള പ്രതികരണമായി ടെസ്ല ഉൾപ്പെടെ തെരഞ്ഞെടുത്ത അമേരിക്കൻ ഉത്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുകയെന്നതാണ് നിർദ്ദേശം. ദി കനേഡിയൻ പ്രസിന് നൽകിയ അഭിമുഖത്തിൽ ഫ്രീലാൻഡ് തന്റെ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കി. തങ്ങളുടെ ലക്ഷ്യങ്ങൾ വ്യക്തവും കൃത്യവുമായിരിക്കണമെന്ന് അവർ പറഞ്ഞു. ഇതിലൂടെ സാമ്പത്തികമായും വ്യക്തിപരമായും പ്രതികാരം നിർവഹിക്കാമെന്നും ഫ്രീലാൻഡ് പറഞ്ഞു.

ട്രംപിന് സാമ്പത്തികവും പ്രവർത്തനപരവുമായ പിന്തുണ നൽകുന്ന എലോൺ മസ്‌കിന് എതിരെയുള്ള നീക്കമായാണ് ടെസ്ലയെ ഉൾപ്പെടുത്തിയത്. ട്രംപിനെ ആരാണ് പിന്തുണയ്ക്കുന്നതെന്നും കാനഡയ്ക്കെതിരായ താരിഫ് ആക്രമണത്തിന് അവർ എങ്ങനെ വില നൽകേണ്ടതുണ്ടെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് ക്രിസ്റ്റിയ ഫ്രീലാൻഡ് പറഞ്ഞു. കാനഡയിൽ വിൽക്കുന്ന ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങൾ പ്രധാനമായും യു എസിലും ചൈനയിലുമാണ് നിർമ്മിക്കുന്നത്. താരിഫ് ഏർപ്പെടുത്തുന്നതിലൂടെ അവയുടെ വില ഉയരുകയും അത് കാനഡയിൽ മറ്റ് വാഹന നിർമാതാക്കളിലേക്ക് ഉപഭോക്താക്കളെ നയിക്കുകയും ചെയ്യും. കാനഡയുടെ ഇവി വിപണിയിൽ ആധിപത്യം പുലർത്തുന്ന ടെസ്ലയ്ക്ക് ഇത് വലിയ തിരിച്ചടിയാണ് നൽകുക. മോഡൽ വൈ, മോഡൽ 3 എന്നിവ വിൽപ്പനയിൽ മുന്നിലാണ്.

ട്രംപ് നടത്തുന്ന സാമ്പത്തിക ഭീഷണികൾ കൈകാര്യം ചെയ്യുന്നതിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ട്രൂഡോ മന്ത്രിസഭയിലെ ധനമന്ത്രി സ്ഥാനം ഫ്രീലാൻഡ് രാജിവെച്ചത്. നിലവിൽ ലിബറൽ പാർട്ടി നേതൃത്വത്തിലേക്ക് മത്സരിക്കുന്ന ഫ്രീലാൻഡ് തന്റെ നേതൃത്വ പ്രചാരണത്തിന് ഈ വിഷയം ഉപയോഗപ്പെടുത്തുകയാണ്. അനിശ്ചിതത്വത്തിൽ വാഹനമോടിക്കാനാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ അതിനെ തങ്ങളുടെ നേട്ടത്തിനായി ഉപയോഗപ്പെടുത്താമെന്നുമാണ് ഫ്രീലാൻഡ് പറയുന്നത്. യു എസ് കാനഡയ്‌ക്കെതിരെ താരിഫ് പ്രയോഗിക്കുമ്പോൾ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കുന്ന ചില കാർഡുകൾ തങ്ങളും മുമ്പോട്ട് വെക്കണമെന്നും ഫ്രീലാൻഡ് പറഞ്ഞു.

കാനഡയിൽ യു എസ് ഇലക്ട്രിക്ക് വാഹനങ്ങളുടെ വിൽപ്പന കുറയുന്നത് അവരെ വലിയ രീതിയിൽ ബാധിക്കും. 2024 മൂന്നാം പാദത്തിൽ യു എസിൽ എട്ട് ശതമാനം ഇലക്ട്രിക്ക് വാഹനങ്ങൾ വിറ്റഴിക്കപ്പെട്ട സ്ഥാനത്ത് കാനഡയിലെ നിരക്ക് 17 ശതമാനമായിരുന്നു. ക്യൂബെക്കിന്റെ വൈദ്യുത വാഹന പ്രോത്സാഹനങ്ങളാണ് ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്. അതോടെ ടെസ്ലയുടെ ആധിപത്യം കൂടുതൽ വ്യക്തമായി.

ട്രംപിന്റെ നയങ്ങൾ അതിർത്തി രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ ബാധിക്കുമ്പോൾ കാനഡ ഇനി നയതന്ത്ര ബന്ധങ്ങളിൽ മാത്രം പ്രതികരണം ഒതുക്കാനല്ല ആഗ്രഹിക്കുന്നത്. ട്രംപിന്റെ രാഷ്ട്രീയ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ബിസിനസുകളെ നേരിട്ട് ലക്ഷ്യം വയ്ക്കുന്നു. പ്രതികാര നടപടിയിൽ മുൻപന്തിയിൽ സ്ഥാനം പിടിക്കുന്നത് ടെസ്ലയാണെന്ന് മാത്രം.

You might also like
Email spam filters cost GOP fundraisers estimated $117M in donations last year: bombshell study

ഗൂഗിൾ സ്പാം ഫിൽട്ടറുകൾ കാരണം കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ ഫണ്ട് ശേഖരണത്തിന് 117 മില്യൺ ഡോളറിന്റെ നഷ്ടം

ഹ്യൂസ്റ്റണില്‍ സൗജന്യ ആരോഗ്യ മേള സെപ്റ്റംബര്‍ 26ന്

സൂക്ഷിച്ചില്ലെങ്കിൽ വിസ റദ്ദായേക്കാം; താമസസ്ഥലം മാറിയാൽ പോസ്റ്റ് ഓഫീസ് അറിയിപ്പ് മാത്രം പോര: USCIS

ക്യുബെക്ക് തിരഞ്ഞെടുപ്പ്: ‘ഏർലി വോട്ടിങ്’ ആരംഭിച്ചു

MUSIC DAY IN CANADA BRINGS 60+ CANADIAN ARTISTS TO STAGES ACROSS THE COUNTRY ON SEPTEMBER 26

കാനഡയിൽ മ്യൂസിക് ഡേ: സെപ്റ്റംബർ 26-ന് രാജ്യത്തുടനീളമുള്ള സ്റ്റേജുകളിലേക്ക് 60-ൽ അധികം കനേഡിയൻ കലാകാരന്മാർ എത്തുന്നു

Infant found dead after sleeping with parents: Police launch investigation in Texas

മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കൈക്കുഞ്ഞ് മരിച്ച നിലയിൽ: ടെക്സസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Top Picks for You
Top Picks for You