അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം കുറച്ച് ബാങ്ക് ഓഫ് കാനഡ

ഓട്ടവ : അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം കുറച്ച് ബാങ്ക് ഓഫ് കാനഡ. ഇതോടെ പലിശനിരക്ക് 3% ആയി കുറഞ്ഞു. പണപ്പെരുപ്പം രണ്ട് ശതമാനത്തിൽ താഴെ ആയതോടെ സെൻട്രൽ ബാങ്ക് പലിശനിരക്ക് അഞ്ച് ശതമാനത്തിൽ നിന്നും ജൂൺ, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ കാൽ ശതമാനവും ഒക്ടോബറിലും ഡിസംബറിലും അര ശതമാനവും കുറച്ചിരുന്നു. മൊത്തത്തിൽ, കഴിഞ്ഞ ജൂൺ മുതൽ ബാങ്ക് ഓഫ് കാനഡ അതിൻ്റെ പ്രധാന പലിശ നിരക്ക് തുടർച്ചയായി ആറു തവണ കുറച്ചു.
ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

ഓട്ടവ : ഈ വർഷത്തെ ആദ്യ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന് രാവിലെ ബാങ്ക് ഓഫ് കാനഡ പുറത്തുവിടും. തുടർച്ചയായ ആറാമത്തെ പലിശനിരക്ക് കുറവിൽ കാൽ ശതമാനം പോയിൻ്റ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ ബാങ്ക് ഓഫ് കാനഡയുടെ പ്രധാന നിരക്ക് മൂന്ന് ശതമാനമാകും. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്കോ അതിൽ താഴെയോ ആയതിനാൽ ഒക്ടോബറിലും ഡിസംബറിലും സെൻട്രൽ ബാങ്ക് അതിൻ്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് കുറച്ചിരുന്നു. ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് […]
യുക്രെയ്‌നുമായി സമാധാന ചർച്ചകൾ നടത്താമെന്ന സൂചനകൾ നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ; പക്ഷേ… സെലൻസ്കിയുമായി നേരിട്ട് സംസാരിക്കില്ലെന്ന്

മോസ്കോ: യുക്രെയ്‌നുമായി സമാധാന ചർച്ചകൾ നടത്താമെന്ന സൂചനകൾ നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. മൂന്നു വർഷത്തോളം നീണ്ടു നിന്ന യുദ്ധത്തിനു ശേഷമാണ് സമാധാന ചർച്ചകൾക്കായി പുട്ടിൻ തയാറാകുന്നതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നിയമവിരുദ്ധമായി പ്രസിഡന്റ് പദവിയിൽ ഇരിക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയുമായി നേരിട്ടു സംസാരിക്കുന്നതിന് താൻ തയാറല്ലെന്നും പുട്ടിൻ അറിയിച്ചിട്ടുണ്ട്. പുട്ടിന് ചർച്ചകളെ ഭയമാണെന്നും മൂന്നു വർഷത്തോളം നീണ്ടുനിൽക്കുന്ന സംഘർഷം തുടർന്നു കൊണ്ടുപോകാനുള്ള തന്ത്രമാണ് ഇപ്പോഴത്തെ നിലപാടെന്നുമാണ് വിഷയത്തിൽ യുക്രെയ്ന്റെ പ്രതികരണം. […]
വംശീയ വിദ്വേഷം പരത്തുന്ന ബോർഡുകൾ പ്രദർശിപ്പിച്ച യുവാക്കൾക്കായി അന്വേഷണം ഊർജ്ജിതമാക്കി ആൽബർട്ട പൊലീസ്

എഡ്മണ്ടൻ: വംശീയ വിദ്വേഷം പരത്തുന്ന ബോർഡുകൾ പ്രദർശിപ്പിച്ച യുവാക്കൾക്കായി അന്വേഷണം ഊർജ്ജിതമാക്കി ആൽബർട്ട പൊലീസ്. എഡ്മണ്ടൻ്റെ വടക്കുപടിഞ്ഞാറുള്ള സെൻ്റ് ആൽബർട്ടിലായിരുന്നു സംഭവം. മുഖം മറച്ച് കറുത്ത വസ്ത്രം ധരിച്ച് വിദ്വേഷ പ്രയോഗങ്ങൾ ഉള്ള ബോർഡുകളും പിടിച്ച് റോഡിൽ നിന്നവർക്കായാണ് തെരച്ചിൽ തുടരുന്നത്. “വൈറ്റ് ലൈവ്സ് മാറ്റർ”, “എല്ലാവരെയും നാടുകടത്തുക” എന്നിങ്ങനെയുള്ള പരാമർശങ്ങളായിരുന്നു ബോർഡുകളിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച രാവിലെയാണ് ഇതേക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ പൊലീസ് എത്തുന്നതിന് മുൻപെ യുവാക്കൾ ഓടിപ്പോവുകയായിരുന്നു. സംഭവത്തിൽ ഇതുവരെ […]
കനേഡിയൻ സൈനികരിൽ ഭൂരിഭാഗവും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്ന് റിപ്പോർട്ട്

ഒന്റാറിയോ: കനേഡിയൻ സൈനികരിൽ ഭൂരിഭാഗവും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്ന് റിപ്പോർട്ട്. സായുധ സേനയിൽ 72 ശതമാനം സായുധസേനാംഗങ്ങളും ഈ രണ്ട് വിഭാഗങ്ങളിൽപ്പെടുന്നവരാണെന്ന് സൈനിക നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി വർഷങ്ങളായി അമിതമായി വണ്ണംവെക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്ന് കനേഡിയൻ ഫോഴ്‌സ് ഹെൽത്ത് സർവീസസിലെ ഉദ്യോഗസ്ഥർ 2024 ജൂണിൽ നടത്തിയ സർവ്വേ റിപ്പോർട്ടിൽ മുതിർന്ന നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. ബ്രീഫിംഗുകൾ പ്രകാരം, കനേഡിയൻ സായുധ സേനയിലെ 44 ശതമാനം ഉദ്യോഗസ്ഥരും അമിതഭാരമുള്ളവരായി കണക്കാക്കപ്പെടുന്നു. അതേസമയം, 28 ശതമാനം പൊണ്ണത്തടിയുള്ളവരായി കണക്കാക്കപ്പെടുന്നു. […]
ബഹിരാകാശത്ത് കുടുങ്ങിയ സുനിതയെയും വിൽമറെയും തിരിച്ചെത്തിക്കണം ഇലോൺ മസ്‌കിനോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; ബൈഡൻ ഭരണകൂടം ഇതുവരെ ഒന്നും ചെയ്യാതിരുന്നത് ഭയങ്കരംതന്നെയെന്ന് മസ്‌ക്

വാഷിങ്ടൺ: ബഹിരാകാശ നിലയത്തിൽനിന്ന് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബാരി വിൽമറിനേയും തിരികെ കൊണ്ടുവരാൻ സ്‌പേസ് എക്‌സിനോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി ഇലോൺ മസ്‌ക്. എക്‌സിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ‘അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളെ കഴിയുന്നത്ര വേഗത്തിൽ തിരിച്ചെത്തിക്കാൻ സ്‌പേസ്എക്‌സിനോട് ട്രംപ് ആവശ്യപ്പെട്ടു. ഞങ്ങൾ അത് ചെയ്യും. അവരെ തിരിച്ചെത്തിക്കാൻ ബൈഡൻ ഭരണകൂടം ഇതുവരെ ഒന്നും ചെയ്യാതിരുന്നത് ഭയങ്കരംതന്നെ, ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചു. ബൈഡൻ ഭരണകൂടം തിരികെ കൊണ്ടുവരാത്തതിനാൽ […]
യുഎസ് താരിഫ് ചുമത്തിയാൽ നടപ്പിലാക്കാനുള്ള സഹായ പദ്ധതികൾ കനേഡിയൻ സർക്കാർ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്

ഓട്ടവ: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് താരിഫ് ചുമത്തിയാൽ, കനേഡിയൻ ജനതയേയും വ്യാപാരസ്ഥാപനങ്ങളെയും സഹായിക്കുന്നതിന് ഫെഡറൽ സർക്കാർ പദ്ധതി ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. താരിഫുകളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെ ആശ്രയിച്ചായിരിക്കും ഇളവുകൾ തീരുമാനിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ആശ്വാസ പദ്ധതി ഇതുവരെ രൂപകൽപ്പന ചെയ്തിട്ടില്ല. എന്നാൽ, കോവിഡ് മഹാമാരിക്കാലത്ത് പ്രഖ്യാപിച്ച ആശ്വാസ പദ്ധതികൾക്ക് സമാനമായിരിക്കും ഇതെന്നും കരുതുന്നു. അതേസമയം, നിലവിൽ മാർച്ച് 24 വരെ പാർലമെൻ്റ് പ്രൊറോഗ് ചെയ്‌തിരിക്കുന്നതിനാൽ ഇത്തരം ആശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നതിന് പാർലമെൻ്റ് പുനരാരംഭിക്കുകയും പ്രതിപക്ഷത്തിൻ്റെ പിന്തുണയും […]
സ്റ്റഡി പെർമിറ്റ് പരിധി: 55 പ്രോഗ്രാം ഇൻടേക്കുകൾ താൽക്കാലികമായി നിർത്തുന്നു; 40% പ്രോഗ്രാം വെട്ടിക്കുറച്ച് സെൻ്റ് ലോറൻസ് കോളജ്

ഓട്ടവ: രാജ്യാന്തര വിദ്യാർത്ഥി പ്രവേശനത്തെ ബാധിക്കുന്ന ഫെഡറൽ നയങ്ങളെ തുടർന്ന് 2025-26 അധ്യായന വർഷത്തിൽ 40% പ്രോഗ്രാമുകൾ വെട്ടിക്കുറയ്ക്കുമെന്ന് സെൻ്റ് ലോറൻസ് കോളജ്. മൊത്തം 55 പ്രോഗ്രാം ഇൻടേക്കുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് കിഴക്കൻ ഒൻ്റാരിയോ കോളേജ് പ്രഖ്യാപിച്ചു. വെട്ടിക്കുറച്ച പ്രോഗ്രാമുകളിൽ അമ്പത്തിയൊന്ന് എണ്ണം പോസ്റ്റ്-സെക്കൻഡറി ബിരുദം, ഡിപ്ലോമ, ക്രെഡൻഷ്യൽ പ്രോഗ്രാമുകളും നാലെണ്ണം അപ്രൻ്റീസ്ഷിപ്പുകളുമാണ്. നിർത്തലാക്കുന്ന പ്രോഗ്രാമിൽ നിലവിൽ എൻറോൾ ചെയ്ത വിദ്യാർത്ഥികളെ ഈ മാറ്റം ബാധിക്കില്ലെന്ന് സെൻ്റ് ലോറൻസ് കോളേജ് പ്രസിഡൻ്റും സിഇഒയുമായ ഗ്ലെൻ വോൾബ്രെഗ്റ്റ് വാർത്താക്കുറിപ്പിൽ […]
ബ്രാംപ്ടണിലെ റീട്ടെയിൽ ഇലക്ട്രോണിക്സ് സ്റ്റോറിൽനിന്ന് തോക്ക് മോഷണം; രണ്ട് കൗമാരക്കാർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ബ്രാംപ്ടൺ: നഗരത്തിലെ റീട്ടെയിൽ സ്റ്റോറിൽ നടന്ന കവർച്ചയിൽ രണ്ട് കൗമാരക്കാർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ജനുവരി 25ന് പ്രാദേശിക സമയം വൈകിട്ട് 5 മണിക്കായിരുന്നു മോഷണം നടന്നത്. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പീൽ റീജനൽ പൊലീസ് വ്യക്തമാക്കി. സ്റ്റീൽസ് അവന്യൂ വെസ്റ്റിനും മക്ലാഫ്ലിൻ റോഡ് സൗത്തിനും സമീപമുള്ള ഒരു ഇലക്ട്രോണിക്സ് സ്റ്റോറിലാണ് സായുധ കവർച്ച നടന്നത്. രണ്ട് കൗമാരക്കാരും രണ്ട് യുവാക്കളും ഉൾപ്പെടുന്ന സംഘം കടയിൽ കയറി തോക്ക് മോഷണം നടത്തുകയായിരുന്നു. ടൊറൻ്റോയിലെ […]
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലും നിരാശപ്പെടുത്തി സഞ്ജു സാംസൺ; മൂന്ന് മത്സരങ്ങളിലും മടക്കം ആർച്ചർക്ക് വിക്കറ്റ് നൽകി

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലും നിരാശപ്പെടുത്തി സഞ്ജു സാംസൺ. രാജ്‌കോട്ട്, നിരഞ്ജൻ ഷാ സ്‌റ്റേഡിയത്തിൽ ആറ് പന്തിൽ മൂന്ന് റൺസ് മാത്രമെടുത്ത സഞ്ജു ജോഫ്ര ആർച്ചറുടെ ഷോർട്ട് ബോളിൽ മിഡ് ഓഫിൽ ആദിൽ റഷീദിന് ക്യാച്ച് നൽകുകയായിരുന്നു. മൂന്ന് മത്സരങ്ങളിലും ആർച്ചർക്ക് വിക്കറ്റ് നൽകിയാണ് സഞ്ജു മടങ്ങുന്നത്. സഞ്ജുവിന് പിന്നാലെ അഭിഷേക് ശർമ (24), സൂര്യകുമാർ യാദവ് (14) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി പവർ പ്ലേ പിന്നിടുമ്പോൾ മൂന്നിന് 51 എന്ന നിലയിലാണ് ഇന്ത്യ. തിലക് […]