newsroom@amcainnews.com

എലപ്പുള്ളിയിൽ ബ്രൂവറി വേണ്ടെന്ന സിപിഐ തീരുമാനം: പ്രതികരിക്കാതെ എക്സൈസ് മന്ത്രി എംബി രാജേഷ്; ഭൂഗർഭ ജലചൂഷണം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി സിപിഐയെ അനുനയിപ്പിക്കാനാണ് സിപിഎം നീക്കം

തിരുവനന്തപുരം: എലപ്പുള്ളിയിൽ ബ്രൂവറി വേണ്ടെന്ന സിപിഐ തീരുമാനത്തോട് പ്രതികരിക്കാതെ എക്സൈസ് മന്ത്രി എംബി രാജേഷ്. ഭൂഗർഭ ജലചൂഷണം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി സിപിഐയെ അനുനയിപ്പിക്കാനാണ് സിപിഎം നീക്കം. അതേസമയം, ബ്രൂവറിയിലെ അനുമതി കൂടിയാലോചന ഇല്ലാതെയാണെന്നതിൻ്റെ തെളിവുകൾ നാളെ പുറത്തുവിടുമെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലാ ഘടകത്തിൻ്റെ തീരുമാനത്തിനൊപ്പം നിന്നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ബ്രൂവറി വേണ്ടെന്ന നിലപാടെടുത്തത്. കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന ആശങ്ക മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും തള്ളിയിട്ടും സിപിഐ കടുപ്പിച്ചതാണ് പ്രതിസന്ധി. എൽഡിഎഫിൽ […]

ചാറ്റ് ജിപിടിയെ മറികടന്ന് “ഡീപ്പ് സീക്ക്”

ടെക്ക് മേഖലയിൽ പുത്തൻ ചർച്ചയ്ക്ക് വഴിയൊരുക്കി ചൈനീസ് എഐ ടൂളായ “ഡീപ്പ് സീക്ക്”. ജനുവരി 20-ണ് പുറത്തിറങ്ങിയ ചൈനീസ് എഐ ചാറ്റ് ബോട്ടായ ഡീപ്പ് സീക്ക് ടെക് ലോകം കീഴടക്കിയ എഐ ടൂളുകളായ ​ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയവയെല്ലാം മറികടന്നാണ് മുന്നേറുന്നത്. ദിവസങ്ങൾക്കുള്ളിൽ ആപ്പിൾ സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പായും ഇതുമാറി. വൻ ജനപ്രീതിയാണ് ആപ്പിന് ലഭിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ, എഐ ചിപ്പ് നിർമാതാക്കളായ കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തി. ചൈനയിലെ ഹാങ്‌ഷൗവിൽ […]

താലിബാൻ തടവിൽ നിന്ന് മോചിതനായി മുൻ കനേഡിയൻ സൈനികൻ ഡേവിഡ് ലാവറി

ഓട്ടവ : മുൻ കനേഡിയൻ സൈനികൻ ഡേവിഡ് ലാവറി താലിബാൻ തടവിൽ നിന്ന് മോചിതനായി. ഡേവിഡ് ദോഹയിൽ എത്തിയതായി ഖത്തർ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. കാബൂളിൻ്റെ പതനത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യാൻ നൂറിലധികം ആളുകളെ സഹായിച്ചത് കനേഡിയൻ ഡേവ് എന്നറിയപ്പെടുന്ന ലാവറിയാണ്. നവംബർ 11-ന് അഫ്ഗാനിസ്ഥാനിൽ എത്തിയ ഡേവിഡിനെ താലിബാൻ പിടികൂടുകയായിരുന്നു. റേവൻ റേ കൺസൾട്ടിംഗ് സർവീസസ് എന്ന സ്വകാര്യ സെക്യൂരിറ്റി കമ്പനി നടത്തുന്ന ഡേവിഡ് ലാവെറി വർഷങ്ങളോളം അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്ന വ്യക്തിയായിരുന്നു. 2021 […]

സൈന്യത്തിൽ ഇനി ട്രാൻസ്ജെൻഡറുകൾ വേണ്ട: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ : സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള ഉത്തരവിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ട്രാൻസ്ജെൻ‍ഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും സത്യസന്ധതയും പുലർത്തില്ലെന്നും സൈന്യത്തോട് കൂറ് പുലർത്തില്ലെന്നും ട്രംപ് ആരോപിച്ചു. അവരുടെ സാന്നിധ്യം സൈന്യത്തിന് ഹാനികരമാണെന്നും വിഷയം പരിഹരിക്കാൻ പുതിയ നയം ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2016-ൽ ഒബാമയുടെ ഭരണകാലത്താണ് സൈന്യത്തിലെ ട്രാൻസ്ജെൻഡർ വിലക്ക് പിൻവലിച്ചത്. എന്നാൽ ഈ വിലക്ക് തിരികെ കൊണ്ടുവരുമെന്ന് ഡോണാൾഡ് ട്രംപ് നേരത്തെ […]

നെൻമാറ ഇരട്ടക്കൊലപാതകം: പൊലീസിൻ്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ചയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; കൊലവിളി മുഴക്കിയിട്ടും കേസെടുക്കാതെ ചെന്താമരയെ ശാസിച്ച് വിട്ടു

പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതകത്തിൽ പൊലീസിൻ്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ചയെന്ന് സംസ്ഥാന ഇൻ് ലിജൻസ് റിപ്പോർട്ട്. ജാമ്യവ്യവസ്ഥ ലംഘിച്ച് നെൻമാറ പഞ്ചായത്തിൽ പ്രവേശിച്ച ചെന്താമരയെ കൊലവിളി മുഴക്കിയിട്ടും കേസെടുക്കാതെ ശാസിച്ച് വിട്ടത് പൊലീസിൻ്റെ വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വീഴ്ച്ചയുണ്ടായ സാഹചര്യത്തിൽ നൻമാറ പൊലീസിനെതിരെ നടപടി വന്നേക്കും. 2022 മെയ് മാസത്തിലാണ് പ്രതി ചെന്താമരാക്ഷാന് ജാമ്യം ലഭിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായിരിക്കേയായിരുന്നു ജാമ്യം തേടി പ്രതി കോടതിയിലെത്തിയത്. നെൻമാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധികളോടെയായിരുന്നു ജാമ്യം. പിന്നീട് ജാമ്യത്തിൽ […]

വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ ചൈനീസ് നെല്ലിക്ക എന്ന കിവിപ്പഴത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാം…

ചൈനീസ് നെല്ലിക്ക എന്ന അറിയപ്പെടുന്ന കിവിപ്പഴത്തിന് നിരവധി ആരോ​ഗ്യ​ഗുണങ്ങളാണുള്ളത്. വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ പഴമാണ്. വിറ്റാമിൻ സി സമ്പുഷ്ടമായ ഒരു പഴമാണ് കിവി. രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് വിറ്റാമിൻ സി വഹിക്കുന്നത്. കിവിയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. മലബന്ധം തടയുന്നതിലൂടെ ദഹന ആരോഗ്യം മെച്ചപ്പെടുന്നു, ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു. നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കിവിയിലെ ഉയർന്ന ഫൈബർ പൊട്ടാസ്യം, വിറ്റാമിൻ സി, […]

വയനാട്ടിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നു കണ്ടെത്തി

വയനാട്: വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്നലെ രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നി​ഗമനം. കടുവയുടെ കഴുത്തിൽ ഏറ്റുമുട്ടലിൽ സംഭവിച്ച നാല് മുറിവുകൾ ഉണ്ടായിരുന്നു. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നി​ഗമനം. […]

‘ജവാനും’ വിലകൂടി, മദ്യവില വർധിപ്പിച്ച് സംസ്ഥാന സർക്കാർ; കൂട്ടിയത് ലീറ്ററിന് 10 രൂപ മുതൽ 50 രൂപ വരെ; വിലയും നികുതിയും തമ്മിലുള്ള അന്തരം അറിഞ്ഞാൽ ഞെട്ടും!

തിരുവനന്തപുരം: 61 കമ്പനികൾ ഉത്പാദിപ്പിക്കുന്ന 341 ബ്രാൻഡ് മദ്യത്തിന്റെ വില വർധിപ്പിച്ച് സർക്കാർ. ലീറ്ററിന് 10 രൂപ മുതൽ 50 രൂപ വരെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പാലക്കാട് ബ്രൂവറി തുടങ്ങാൻ അനുമതി ലഭിച്ച ഒയാസിസ് ഡിസ്റ്റിലറീസ് ലിമിറ്റഡ് ഉൾപ്പെടെയുള്ള കമ്പനികളുടെ മദ്യവിലയാണ് വർധിച്ചത്. ബെവ്‌കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ‘ജവാൻ റമ്മിനും’ വില കൂട്ടിയിട്ടുണ്ട്. ലീറ്ററിന് 640 രൂപയായിരുന്ന ‘ജവാൻ’ മദ്യത്തിന് 650 ആണ് പുതിയ വില. മദ്യവിലവർധനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഒയാസിസിന്റെ 20 ബ്രാൻഡുകൾ […]

ട്രംപ് സ്ഥലംമാറ്റി: യുഎസ് നീതിന്യായ മന്ത്രാലയത്തിലെ അഴിമതി വിരുദ്ധ വിഭാഗം ചീഫ് പ്രോസിക്യൂട്ടർ രാജിവച്ചു

വാഷിങ്ടൻ: യുഎസ് നീതിന്യായ മന്ത്രാലയത്തിലെ അഴിമതി വിരുദ്ധ വിഭാഗം ചീഫ് പ്രോസിക്യൂട്ടർ കോറി അമൻഡ്സൺ രാജിവച്ചു. അഴിമതി വിരുദ്ധ വിഭാഗത്തിൽനിന്ന് കുടിയേറ്റവുമായി ബന്ധപ്പെട്ട വകുപ്പിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് പിന്നാലെയാണ് രാജി. അമൻഡ്സൺ ഉൾപ്പെടെ 20 പേരെ അസോഷ്യേറ്റ് അറ്റോർണി ജനറലിന്റെ ഓഫിസുമായി ബന്ധപ്പെട്ട പുതിയ സാങ്ച്വറി സിറ്റി വർക്കിങ് ഗ്രൂപ്പിലേക്ക് കഴിഞ്ഞയാഴ്ച സ്ഥലം മാറ്റിയിരുന്നു. ഔദ്യോഗിക രേഖകൾ പിടിച്ചുവച്ചതും 2020ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള രണ്ട് കേസുകളിലെ അന്വേഷണത്തിൽ അമൻഡ്സൺ […]

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കോയമ്പത്തൂർ: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി(67)യാണ് മരിച്ചത്. മാനമ്പിള്ളി ഫോറസ്റ്റ് റിസർവിനു കീഴിലുള്ള ഇടിആർ എസ്റ്റേറ്റിലായിരുന്നു സംഭവം. ഇവിടെ 12 വീടുകൾ അടങ്ങിയ ലയം ഉണ്ടായിരുന്നു. ഇവിടേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയപ്പോൾ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തുകയായിരുന്നു. അയൽപക്കത്തെ വീടുകളിലെ ആളുകൾ ഉണർന്ന് ബഹളം വച്ചതിനെ തുടർന്നാണ് കാട്ടാന പിൻവാങ്ങിയത്. അന്നലക്ഷ്മിയെ ആദ്യം വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് […]