newsroom@amcainnews.com

ഐഎഎസ് തലപ്പത്ത് നടക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍; കെ. ഗോപാലകൃഷ്ണനെ അതിവേഗ നടപടിയിലൂടെ തിരിച്ചെടുത്തു, അശോകിനെ മന്ത്രി പോലും അറിയാതെ തെറിപ്പിക്കുന്നു, എന്‍. പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 120 ദിവസം കൂടി നീട്ടുന്നു…

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുകള്‍ തുടങ്ങിയെന്ന ആരോപണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥനെ രണ്ടു മാസം പോലും തികയുന്നതിനു മുന്‍പ് തിരിച്ചെടുക്കുന്നു, ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ബി. അശോകിനെ മന്ത്രി പോലും അറിയാതെ വകുപ്പില്‍നിന്നു തെറിപ്പിക്കുന്നു, ചീഫ് സെക്രട്ടറിയെ ചോദ്യം ചെയ്ത എന്‍. പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 120 ദിവസം കൂടി നീട്ടുന്നു. സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്ന ഐഎഎസ് തലപ്പത്ത് നടക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ബി. അശോകിനെ മാറ്റിയതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് കൃഷിമന്ത്രി […]

ആളിപ്പടർന്ന് ലോസാഞ്ചലസിലെ കാട്ടുതീ, അമേരിക്കയെ വിറപ്പിച്ച് കൂടുതൽ മേഖലകളിലേക്ക്; മരണം പത്തായി, 5000ലധികം വീടുകൾ കത്തി നശിച്ചു

വാഷിങ്ടൺ: ലോസാഞ്ചലസിനെ വിഴുങ്ങിയ കാട്ടുതീ കൂടുതൽ മേഖലകളിലേക്ക് പടരുന്നു. കാട്ടുതീയിൽ പെട്ട് മരണം പത്തായി. അയ്യായിരത്തിലേറെ വീടുകൾ ചാരമായെന്നാണ് കണക്കുകൾ. ഒന്നര ലക്ഷം പേരെ കൂടി ഒഴിപ്പിക്കുകയാണ്. അതേസമയം, ആളില്ലാത്ത വീടുകളിൽ വ്യാപക കൊള്ള നടക്കുന്നതായും റിപ്പോർട്ടുകളും പുറത്തുവന്നു. മോഷണം നടത്തിയ ഇരുപത് പേർ പൊലീസിന്റെ പിടിയിലായി. 5700 കോടി ഡോളറിന്റെ നഷ്ടമാണ് ഇതവരെ കണക്കാക്കിയത്. പുനർനിർമാണ ചെലവ് സർക്കാർ വഹിക്കുമെന്ന് ജോ ബൈഡൻ അറിയിച്ചിട്ടുണ്ട്. കാലിഫോർണിയ സംസ്ഥാനത്തെ വിവിധ മേഖലകളെയാണ് അസാധാരണ കാട്ടുതീ വിഴുങ്ങിയത്. ഈ […]

ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറ്റ്ലാൻ്റയുടെ കോൺസുലർ ക്യാമ്പ് ഫെബ്രുവരി ഒന്നിന്

Consular Camp of Indian Consulate General Atlanta on 1st February

താമ്പാ: ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറ്റ്ലാൻ്റയുടെ കോൺസുലർ ക്യാമ്പ് ഫെബ്രുവരി ഒന്നിന് നടക്കും. BAPS ശ്രീ സ്വാമിനാരായണ മന്ദിറിൽ (9556 East Fowler Avenue Thonotosassa, FL 33592) പ്രാദേശിക സമയം രാവിലെ 09.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാമ്പ്. *ഓൺസൈറ്റ് സേവനങ്ങൾ* ലൈഫ് സർട്ടിഫിക്കറ്റ് / പവർ ഓഫ് അറ്റോർണി / അറ്റസ്റ്റേഷൻ / മറ്റ് വിവിധ സേവനങ്ങൾ *അപേക്ഷകളുടെ സൂക്ഷ്മപരിശോധന* പാസ്‌പോർട്ട് / ഒസിഐ കാർഡ് / വിസ / ഇന്ത്യൻ പാസ്‌പോർട്ടിൻ്റെ […]

Joyfest 2025: Celebrating Community Spirit and Resilience in Edmonton, Canada

On Saturday, January 4, 2025, the RCME community came together at St. Theresa’s Parish in Edmonton for a joyous Christmas and New Year celebration, Joyfest 2025, embodying the transformative power of unity and connection. The event commenced with the Malayalam Mass at 3:30 PM, led by Fr. Paul D Ramachamkudy (Spiritual Director, RCME) whose inspiring […]

ആദ്യ ജയിൽ വാസമല്ല ഇത്! കാശ് കൊടുത്ത് അന്ന് ‘തടവുകാരനാ’യി; കാക്കനാട് ജില്ലാ ജയിലിൽ ഇന്ന് ‘ശരിക്കും’ തടവുകാരനായി വ്യവസായി ബോബി ചെമ്മണൂർ

കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചി വ്യവസായി ബോബി ചെമ്മണൂരിന്റെ ആദ്യ ജയിൽ വാസമല്ല ഇത്. നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് അദ്ദേഹത്തെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ബോബിയെ റിമാൻഡ് ചെയ്തത്. ബോബിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു റിമാൻഡ് ചെയ്ത് കോടതി ഉത്തരവിട്ടത്. ഇതോടെ ബോബിയെ കാക്കനാട് ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരർഥത്തിൽ ഇത് ബോബി ചെമ്മണൂരിന്റെ ആദ്യത്തെ ‘ജയിൽവാസം’ അല്ല. […]

ആവേശം കൂടിപ്പോയി! ബോബി ചെമ്മണ്ണൂരെന്ന സ്വർണ വ്യാപാരി റീൽസുകളിൽനിന്ന് ഒടുവിൽ ജയിലിലേക്ക്; അസാധാരണമായിരുന്നു പതനയാത്ര

സമൂ​ഹമാധ്യമത്തിലെ ആർപ്പുവിളികളിലും റീച്ചിലും മതിമറന്നപ്പോൾ ആവേശം ലേശം കൂടിപ്പോയി, ഒടുവിൽ ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്. ഒന്നരലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ്. ദിവസേനയെന്നോണം റീൽസുകൾ. ഭൂരിഭാഗം വീഡിയോയ്ക്കും തെറ്റിദ്ധരിപ്പിക്കുന്നതും ദ്വയാർഥ പ്രയോഗത്തോടെയുമുള്ള തലക്കെട്ടുകൾ. ഇതിനെ കമന്റുകളിലൂടെ ആഘോഷിക്കുകയും വെർബൽ റേപ്പ് നടത്തുകയും ചെയ്യുന്ന ഒരുപറ്റമാളുകൾ. റീൽസുകളിലേറെയ്ക്കും മില്ല്യൺ കാഴ്ചക്കാർ. അതിന്റെ ആവേശത്തിൽ മതിമറക്കുന്ന ബോബി ചെമ്മണ്ണൂർ. ഒടുവിൽ ഇതേ സോഷ്യൽമീഡിയ തന്നെ അദ്ദേഹത്തിന് കെണിയൊരുക്കിയപ്പോൾ ബോബി ചെമ്മണ്ണൂരെന്ന സ്വർണ വ്യാപാരി റീൽസുകളിൽ നിന്ന് ഒടുവിൽ ജയിലിലേക്ക്. അസാധാരണമായിരുന്നു വീഴ്ചയിലേക്കുള്ള യാത്ര. […]

ബോബി ചെമ്മണൂറിന് ജാമ്യമില്ല; ബോ ചെ ജയിലിൽ, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; കോടതി ഉത്തരവിന് പിന്നാലെ ദേഹാസ്വാസ്ഥ്യം

കൊച്ചി: നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യമില്ല. കേസിൽ ബോബി ചെമ്മണൂരിനെ എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ ബോബി ചെമ്മണൂരിനെ വ്യാഴാഴ്ച രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇതിനൊപ്പം ബോബിയുടെ ജാമ്യഹർജിയും കോടതി പരിഗണിച്ചിരുന്നു. കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യമുണ്ടായി. തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ജാമ്യഹർജിയിൽ പ്രതിഭാഗത്തിന്റെ വാദം. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചാണ് പറഞ്ഞത്. ഹണി റോസിന്റെ ആരോപണങ്ങളെല്ലാം വ്യാജമാണ്. […]

കാനഡയിലെ Parents and Grandparents സ്പോൺസർഷിപ്പ് 2025-ൽ പുതിയ അപേക്ഷകൾ സ്വീകരിക്കില്ല

2025-ൽ Parents and Grandparents സ്പോൺസർഷിപ്പ് (PGP) പ്രോഗ്രാമിലേക്കുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ഇമിഗ്രേഷൻ, അഭയാർത്ഥികൾ, പൗരത്വ കാനഡ (IRCC) പ്രഖ്യാപിച്ചു.

കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും കാനഡയിൽ സ്ഥിര താമസത്തിനായി അവരുടെ Parents and Grandparents സ്പോൺസർ ചെയ്യുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് PGP പ്രോഗ്രാം. എന്നിരുന്നാലും, അടുത്തിടെയുള്ള ഒരു അപ്‌ഡേറ്റിൽ, 2024-ൽ സമർപ്പിച്ച നിലവിലുള്ള PGP അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിലാണ് 2025-ൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് IRCC വ്യക്തമാക്കി.

ഈ തീരുമാനത്തിന്റെ ഭാഗമായി, വർഷം 15,000 വരെ സ്പോൺസർഷിപ്പ് അപേക്ഷകൾ അന്തിമമാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. കുടിയേറ്റ നിലവാരം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും നിലവിലുള്ള അപേക്ഷകളുടെ ബാക്ക്‌ലോഗ് പരിഹരിക്കുന്നതിനുമുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ നടപടി.

പുതിയ PGP അപേക്ഷകൾ താൽക്കാലികമായി നിർത്തിവച്ചത് നിരവധി സാധ്യതയുള്ള സ്പോൺസർമാരെ നിരാശപ്പെടുത്തിയേക്കാം, കുടുംബ പുനരേകീകരണം ആഗ്രഹിക്കുന്നവർക്ക് കാനഡ സൂപ്പർ വിസ പോലുള്ള ഇതര ഓപ്ഷനുകൾ ഇപ്പോഴും ലഭ്യമാണ്. പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും കൈകാര്യം ചെയ്യാവുന്ന ഇമിഗ്രേഷൻ ലക്ഷ്യങ്ങൾ നിലനിർത്തുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ ഈ താൽക്കാലിക വിരാമം പ്രതിഫലിപ്പിക്കുന്നു.

ശ്രുതിതാഴ്ത്തി പൂങ്കുയിൽ; പി. ജയചന്ദ്രന്റെ സംസ്കാരം 11ന് ചേന്ദമംഗലത്തെ വീട്ടിൽ

തൃശൂർ: ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്ന പി. ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച. 11ന് വൈകിട്ട് 3.30-ന് ചേന്ദമംഗലം പാലിയത്ത് വീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്ന് രാവിലെ എട്ട് മണിക്ക് മൃതദേഹം തൃശ്ശൂർ പൂങ്കുന്നത്ത് വീട്ടിൽ എത്തിക്കും. പത്ത് മുതൽ 12 മണിവരെ തൃശ്ശൂർ സംഗീത നാടക അക്കാദമിയിൽ പൊതുദർശനം നടക്കും. അർബുദ ബാധിതനായി ഏറെനാളായി ചികിൽസയിലായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് വീട്ടിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു അന്ത്യം. […]

നിലച്ചത് അനശ്വരമായ ആ നിത്യവിസ്മയ നാദം; മലയാളത്തിന്‍റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ആ അഗാധ ശബ്ദസാഗരം ബാക്കിയായി

തൃശ്ശൂർ: അനശ്വരമായ ആ നിത്യവിസ്മയ നാദം നിലച്ചു. പ്രണയത്തിലും വിരഹത്തിലും ഭക്തിയിലുമെല്ലാം മലയാളികളുടെ ഹൃദയത്തിലും ചുണ്ടിലും എന്നും കൂട്ടായി നിലകൊണ്ടിരുന്നു മാധുരശബ്ദമായിരുന്നു ഭാവഗായകനായ പി. ജയചന്ദ്രന്റേത്. അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്‍ത്ത സ്വരം. സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിന്‍റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ആ അഗാധ ശബ്ദസാഗരം ബാക്കിയായി. അഞ്ച് പതിറ്റാണ്ടിനിടെ പതിനാറായിരത്തോളം ലളിതസുന്ദര ഗാനങ്ങൾ പാടിത്തീർത്താണ് അദ്ദേഹം വിടപറഞ്ഞത്. മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും കൂട്ടായി ആ ശബ്ദസൗഭഗമുണ്ടായിരുന്നു. മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം അഞ്ച് […]