പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ; അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവദിച്ചത്

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതി കൊടി സുനി പരോൾ ലഭിച്ചതിനെ തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവദിച്ചത്. പരോൾ ലഭിച്ചതോടെ സുനി ജയിലിൽ നിന്നും പുറത്തിറങ്ങി. പരോൾ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്. കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിക്കുകയായിരുന്നു. എന്നാൽ, പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. […]
വന്യജീവി ആക്രമണം തുടരുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സർക്കാരും വനംവകുപ്പും കാഴ്ച്ചക്കാരെ പോലെ നോക്കി നിൽക്കുന്നത് പ്രതിഷേധാർഹം: വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ ഒരു ജീവൻ കൂടി നഷ്ടപ്പെട്ടത് സങ്കടകരമാണെന്നും വന്യജീവി ആക്രമണം തുടരുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സർക്കാരും വനംവകുപ്പും കാഴ്ച്ചക്കാരെ പോലെ നോക്കി നിൽക്കുന്നത് പ്രതിഷേധാർഹമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലുണ്ടായ കാട്ടാന ആക്രമണത്തിൽ മുള്ളരിങ്ങാട് അമേൽതൊട്ടിയിൽ 22 വയസുകാരനായ അമർ ഇലാഹിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വന്യജീവി അതിക്രമം തടയാൻ ഒരു നടപടിയും സ്വീകരിക്കാൻ തയാറാകാത്ത വനം വകുപ്പ് ഈ ചെറുപ്പക്കാരന്റെ മരണത്തിന് മറുപടി പറഞ്ഞേ മതിയാകൂവെന്നും […]
ആഗോള തലത്തിൽ ചർച്ചാ വിഷയം ജിമ്മി കാർട്ടർ! ജിമ്മി കാർട്ടർക്കും ഇന്ത്യക്കുമിടയിലെ ഒരു രസകരമായ ബന്ധം

അന്തരിച്ച മുൻ യുഎസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറാണ് ആഗോള തലത്തിൽ ചർച്ചാ വിഷയം. രാജ്യത്തെ സംബന്ധിച്ചും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജിമ്മി കാർട്ടറുടെ ഭരണകാലം മുതലാണ് ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുന്നത്. ഊർജം, മാനുഷിക ബന്ധം, സാങ്കേതികവിദ്യ, ബഹിരാകാശ സഹകരണം, സമുദ്ര സുരക്ഷ, ദുരന്ത നിവാരണം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഇരു രാജ്യങ്ങളും നല്ല ബന്ധം പുലർത്തി. 2000കളുടെ മധ്യത്തിൽ, ഇരു രാജ്യങ്ങളും സമ്പൂർണ്ണ സിവിൽ ആണവ സഹകരണത്തിനായി പ്രവർത്തിക്കുന്നതിനുള്ള ഒരു സുപ്രധാന […]
പുഷ്പ 2 പ്രീമിയർ ഷോക്കിടെ സ്ത്രീ മരിച്ച സംഭവം: അല്ലു അർജുൻറെ ജാമ്യഹർജി പരിഗണിക്കുന്നത് കോടതി ജനുവരി മൂന്നിലേക്ക് മാറ്റി

ബെംഗളൂരു: പുഷ്പ 2 പ്രീമിയർ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻറെ ജാമ്യഹർജി പരിഗണിക്കുന്നത് കോടതി ജനുവരി 3-ലേക്ക് മാറ്റി. നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. സ്ഥിരം ജാമ്യം തേടിയാണ് അല്ലു അർജുൻ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. നിലവിൽ ഒരു മാസത്തെ ഇടക്കാല ജാമ്യത്തിലാണ് നടൻ പുറത്തിറങ്ങിയത്. ഡിസംബർ 4നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയർ പ്രദർശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. പ്രദർശനം നടന്ന […]
നമ്മുടെ ചെന്നിത്തലക്കാരൻ ന്യൂയോർക്ക് പൊലീസിൽ ഇൻസ്പെക്ടർ! ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ

ന്യൂയോർക്ക്: ഇന്ത്യൻ വംശജന് ഇതാദ്യമായി ന്യൂയോർക്ക് പൊലീസിൽ ഇൻസ്പെക്ടർ സ്ഥാനം ലഭിച്ചു. ആലപ്പുഴ ജില്ലയിൽ ചെന്നിത്തല ചെറുകോൽ വെന്നിയിൽ കുടുംബാംഗം മധു-ലത (ന്യൂയോർക്ക്) ദമ്പതികളുടെ മൂത്ത മകനായ ഷിബു മധുവാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഭാര്യ കരോളിൻ. മക്കൾ ആൻഡ്രൂ, നിക്കോൾ. സഹോദരി ഷീബ മധു (ന്യൂയോർക്ക്). ഷിബു മധു പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം അസ്പെൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസിൽ ബിരുദം നേടി. 2007ൽ ന്യൂയോർക്ക് പൊലീസിൽ ഓഫിസർ പദവിയിൽ സേവനം ആരംഭിച്ച ഷിബു 2013ൽ […]
കോൺഗ്രസ് നേതാവിന്റെ മധ്യസ്ഥതയിലാണ് മുനമ്പത്തെ ഭൂമി നാട്ടുകാർ സ്വന്തമാക്കിയതെന്ന സിപിഎം പ്രചാരണം അംഗീകരിക്കില്ലെന്ന് സമരസമിതി; രേഖകൾ ഹാജരാക്കാൻ തീരുമാനം, സമരം 80-ാം ദിനവും തുടരുന്നു

കൊച്ചി: കോൺഗ്രസ് നേതാവിന്റെ മധ്യസ്ഥതയിലാണ് മുനമ്പത്തെ ഭൂമി നാട്ടുകാർ സ്വന്തമാക്കിയതെന്ന സിപിഎം പ്രചാരണം അംഗീകരിക്കില്ലെന്ന് സമരസമിതി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഫാറൂഖ് കോളേജുമായി നടത്തിയ ചർച്ചയിലാണ് നാട്ടുകാർ സ്ഥലം വാങ്ങിച്ചതെന്ന് സമരസമിതി വ്യക്തമാക്കി. വഖഫ് ട്രൈബ്യൂണലിലെ കേസിൽ കക്ഷി ചേർന്ന് രേഖകൾ ഹാജരാക്കാനാണ് സമരസമിതി തീരുമാനം. മുനമ്പത്തെ 618 കുടുംബങ്ങൾ അദ്ധ്വാനിച്ച് നേടിയ ഭൂമി സ്വന്തം പേരിലാക്കാൻ നടത്തുന്ന സമരം 80ാം ദിവസം പിന്നിടുകയാണ്. വിവിധ രാഷ്ട്രീയ മത സാമൂഹിക സംഘടനകളുടെ പിന്തുണയിലും സങ്കീർണമായ നിയമ വഴി […]
ഇന്ത്യക്കാർക്ക് ഈ വർഷം അമേരിക്ക അനുവദിച്ചത് ഒരു ദശലക്ഷത്തിലധികം വീസ; നാല് വർഷത്തിനിടയിൽ ഇന്ത്യയിൽനിന്നുള്ള സന്ദർശകരുടെ എണ്ണം അഞ്ചിരട്ടിയായി വർധിച്ചു

ന്യൂയോർക്ക്: ഇന്ത്യക്കാർക്ക് ഈ വർഷം അമേരിക്ക അനുവദിച്ചത് ഒരു ദശലക്ഷത്തിലധികം വീസ. സന്ദർശക വീസകളും കുടിയേറ്റേതര വീസകൾ ഉൾപ്പെടെയാണിത്. വിനോദസഞ്ചാരം, ബിസിനസ്, വിദ്യാഭ്യാസം എന്നിവയ്ക്കാണ് ഇന്ത്യക്കാർ പ്രധാനമായും യുഎസിലേക്ക് യാത്ര ചെയ്യുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം അഞ്ചിരട്ടിയായി വർധിച്ചു. 2024ലെ ആദ്യ പതിനൊന്ന് മാസങ്ങളിൽ രണ്ട് ദശലക്ഷത്തിലധികം ഇന്ത്യക്കാർ യുഎസിലേക്ക് യാത്ര ചെയ്തു. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 26% വർധനവാണ്. ഈ വർഷം ആരംഭിച്ച ഒരു വിജയകരമായ […]
എന്റെ ഈശ്വര ഭഗവാനേ… ക്രെഡിനും രക്ഷയില്ലല്ലോ! തട്ടിയെടുത്തത് 12.5 കോടി; ആക്സിസ് ബാങ്ക് റിലേഷൻഷിപ്പ് മാനേജരും ഇന്‍സ്റ്റഗ്രാമിലെ പെൺസുഹൃത്തുമടക്കം നാലുപേർ പിടിയിൽ

ബെംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡിൽ നിന്ന് 12.5 കോടി തട്ടിയെടുത്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ആക്‌സിസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍ വൈഭവ് പിട്ടാഡിയ, നേഹ ബെന്‍, ശൈലേഷ്, ശുഭം എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരെല്ലാം ഗുജറാത്ത് സ്വദേശികളാണ്. നവംബറിലാണ് ക്രെഡ് അധികൃതർ പൊലീസിൽ പരാതി നൽകിയത്. ആക്‌സിസ് ബാങ്കിന്റെ ബെംഗളൂരുവിലെ ഇന്ദിരാ നഗര്‍ ശാഖയിലാണ് ക്രെഡിന്റെ പ്രധാന കോര്‍പറേറ്റ് അക്കൗണ്ടിലൂടെയാണ് തട്ടിപ്പ് നടന്നത്. ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇ-മെയില്‍ ഐഡിയിലേക്കും നമ്പറുകളിലേക്കും അജ്ഞാതരായ ചിലര്‍ […]
നൊബേൽ സമ്മാന ജേതാവും അമേരിക്കൻ മുൻ പ്രസിഡന്റുമായ ജിമ്മി കാർട്ടർ അന്തരിച്ചു; അന്ത്യം 100-ാം വയസിൽ

വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാർട്ടർ അന്തരിച്ചു. തന്റെ 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. ജോർജിയയിലെ വീട്ടിലായിരുന്നു താമസം. 1977 മുതൽ 1981വരെയായിരുന്നു അദ്ദേഹം യുഎസ് ഭരിച്ചത്. ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ അന്തരിച്ചു. 2023-ൻ്റെ തുടക്കം മുതൽ ഹോസ്പിസ് കെയറിലായിരുന്ന കാർട്ടർ. മരണസമയത്ത് കുടുംബം കൂടെയുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിൻ്റെയും […]
ഓസ്‌ട്രേലിയക്കെതിരേ നാലാം ടെസ്റ്റ്: ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ തകര്‍ത്ത് ഓസീസ് പേസര്‍മാര്‍; ഇനിയും രണ്ട് സെഷന്‍ ബാക്കി, കരകയറുമോ?

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ തകര്‍ത്ത് ഓസീസ് പേസര്‍മാര്‍. മെല്‍ബണില്‍ 340 റണ്‍സ് വിജയക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അവസാന ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്നിന് 33 എന്ന നിലയിലാണ് ഇന്ത്യ. യശസ്വി ജയ്‌സ്വാള്‍ (14) ക്രീസിലുണ്ട്. പാറ്റ് കമ്മിന്‍സ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും നേടി. നേരത്തെ, ഒമ്പതിന് 228 എന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗിനെത്തിയ ഓസീസ് 234ന് എല്ലാവരും പുറത്തായി. നതാന്‍ ലിയോണിന്റെ (41) […]
