newsroom@amcainnews.com

നമ്മുടെ ചെന്നിത്തലക്കാരൻ ന്യൂയോർക്ക് പൊലീസിൽ ഇൻസ്പെക്ടർ! ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ

ന്യൂയോർക്ക്: ഇന്ത്യൻ വംശജന് ഇതാദ്യമായി ന്യൂയോർക്ക് പൊലീസിൽ ഇൻസ്പെക്ടർ സ്ഥാനം ലഭിച്ചു. ആലപ്പുഴ ജില്ലയിൽ ചെന്നിത്തല ചെറുകോൽ വെന്നിയിൽ കുടുംബാംഗം മധു-ലത (ന്യൂയോർക്ക്) ദമ്പതികളുടെ മൂത്ത മകനായ ഷിബു മധുവാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഭാര്യ കരോളിൻ. മക്കൾ ആൻഡ്രൂ, നിക്കോൾ. സഹോദരി ഷീബ മധു (ന്യൂയോർക്ക്).

ഷിബു മധു പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം അസ്പെൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസിൽ ബിരുദം നേടി. 2007ൽ ന്യൂയോർക്ക് പൊലീസിൽ ഓഫിസർ പദവിയിൽ സേവനം ആരംഭിച്ച ഷിബു 2013ൽ സെർജന്‍റ്, 2016ൽ ലെഫ്റ്റനന്‍റ്, 2018ൽ ക്യാപ്റ്റൻ, 2021ൽ ഡപ്യൂട്ടി ഇൻസ്പെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഷിബു മധു ഷിറിൻ വൈലങ്കണ്ണി സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1999ലാണ് ചെന്നൈയിൽ ടി. നഗറിൽ താമസിച്ചിരുന്ന മധുവും കുടുംബവും അമേരിക്കയിൽ എത്തിയത്. വൈക്കം സത്യാഗ്രഹത്തിൽ ആദ്യം അറസ്റ്റിലായ വെന്നിയിൽ ഗോവിന്ദ പണിക്കരുടെ കൊച്ചുമകനാണ് ഷിബുവിന്‍റെ പിതാവ് മധു.

You might also like
Canada aims to cut time needed for project reviews, and address strikes

കാനഡ പ്രോജക്ട് അവലോകനങ്ങൾക്ക് ആവശ്യമായ സമയം വെട്ടിച്ചുരുക്കാനും പണിമുടക്കുകൾ പരിഹരിക്കാനും ലക്ഷ്യമിടുന്നു

Housing Announcement in Ottawa: Prominent figures to attend

ഓട്ടവയിൽ ഭവന നിർമ്മാണ പ്രഖ്യാപനം: പ്രമുഖ വ്യക്തികൾ പങ്കെടുക്കും

‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യൂം കിപ്പൂർ ദിനത്തിൽ ഒന്റാരിയോയിലെ സിനഗോഗിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്; പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

Serial killer 'Mosquito', who shook Brazil, arrested

ബ്രസീലിനെ നടുക്കിയ സീരിയൽ കില്ലർ ‘കൊതുക്’ പിടിയിൽ

Top Picks for You
Top Picks for You