newsroom@amcainnews.com

കോവിഡ് കാല നിയന്ത്രണങ്ങൾക്ക് ശേഷം അമേരിക്കയിലേക്കുള്ള കുടിയേറ്റം വർധിച്ചതായി റിപ്പോർട്ട്

ഫിലഡൽഫിയ: കോവിഡ് കാല നിയന്ത്രണങ്ങൾക്ക് ശേഷം അമേരിക്കയിലേക്കുള്ള കുടിയേറ്റം വർധിച്ചതായി മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ട്. 2023ലെ ആദ്യ എട്ട് മാസങ്ങളിൽ 60,000ൽ അധികം അഭയാർഥികൾ അമേരിക്കയിൽ എത്തിയതായാണ് വിവരം. വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഗുരുതര കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെ സ്വന്തം രാജ്യങ്ങളിലെ ജയിലുകളിൽ പാർപ്പിക്കാതെ മെക്സിക്കോ അടക്കമുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് പല രാജ്യങ്ങളും നാടുകടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. റിയോ ഗ്രാൻഡ് നദിയിലൂടെ രാത്രിയുടെ മറവിൽ മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിലെ നിയന്ത്രണങ്ങളിലെ […]

ക്രിസ്മസ് അവധിക്ക് ആശുപത്രി സൂപ്രണ്ടിന്റെ മെമ്മോ; ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശ്ശൂർ: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പേരാമ്പ്ര സ്വദേശി ഡീന ജോൺ (51) ആണ് സൂപ്രണ്ടിന്റെ മുറിയിൽ വച്ച് ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന സഹപ്രവർത്തക ഗുളികകൾ തട്ടികളഞ്ഞിരുന്നതിനാൽ കുറച്ച് ഗുളികകൾ മാത്രമാണ് ഡീന ജോൺ കഴിച്ചത്. ക്രിസ്തുമസ് അവധിയുമായി ബന്ധപ്പെട്ട വിഷയമാണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്നാണ് വിവരം. ക്രിസ്മസിനോട് അടുത്ത് ഡിസംബർ 23, 24. 25 തീയ്യതികളിലായി ഡീന മൂന്ന് ദിവസത്തെ ലീവ് ചോദിച്ച് അപക്ഷ […]

അസർബൈജാൻ വിമാനാപകടം: വിമാനം തകർന്നത് റഷ്യയുടെ വെടിയേറ്റ് തന്നെ, മാപ്പ് പറഞ്ഞ് കുറ്റം സമ്മതിക്കണം; ആവശ്യവുമായി അസർബൈജാൻ പ്രസിഡന്റ്

ബാക്കു: 38 പേരുടെ മരണത്തിനിടയാക്കിയ കസാക്കിസ്ഥാനിൽ ഈയാഴ്ച തകർന്നുവീണ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നത് റഷ്യയിൽ നിന്ന് വെടിയേറ്റതിനെ തുടർന്നാണെന്ന് അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവ് പറഞ്ഞു. വിമാന അപകടത്തിൻ്റെ കാരണം മറച്ചുവെക്കാൻ റഷ്യ ശ്രമിച്ചുവെന്നും ദുരന്തത്തിൽ റഷ്യ കുറ്റംസമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തകർച്ചയുടെ കാരണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി ചില റഷ്യൻ സർക്കിളുകൾ സത്യം മറച്ചുവെക്കാൻ ശ്രമിച്ചതിൽ താൻ ഖേദിക്കുന്നതായി പ്രസിഡൻ്റ് അലിയേവ് പറഞ്ഞതായി അസർബൈജാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. വിമാന അപകടത്തിൽ റഷ്യ […]

ടെക്‌സസിലും മിസിസിപ്പിയിലും വീശിയടിച്ച ചുഴലിക്കാറ്റിൽ 2 മരണം

ഹൂസ്റ്റൺ: ടെക്സസിലും മിസിസിപ്പിയിലും ശനിയാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ രണ്ട് മരണം. 6 പേർക്ക് പരുക്കേറ്റു. ഒട്ടേറെ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഹൂസ്റ്റണിന് തെക്ക് സ്ഥിതി ചെയ്യുന്ന ലിവർപൂൾ പ്രദേശത്ത് ഒരു മരണം റിപ്പോർട്ട് ചെയ്തു. പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി സ്ഥിരീകരിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി നിർണ്ണയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബ്രസോറിയ കൗണ്ടി ഷെരീഫ് ഓഫിസ് വക്താവ് മാഡിസൺ പോൾസ്റ്റൺ പറഞ്ഞു. മിസിസിപ്പിയിൽ, ആഡംസ് കൗണ്ടിയിലാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. ഫ്രാങ്ക്ലിൻ കൗണ്ടിയിൽ രണ്ട് പേർക്ക് പരുക്കേൽക്കുകയും […]

കാനഡയിലെ ഹാലിഫാക്‌സ് വിമാനത്താവളത്തിൽ ലാന്‍ഡിങ്ങിനിടെ വിമാനത്തിനു തീപിടിച്ചു; ആളപായമില്ല. ലാൻഡിങ് ഗിയർ തകർന്നതാണ് അപകടകാരണം

ഒട്ടാവ: കാനഡയിലെ ഹാലിഫാക്‌സ് വിമാനത്താവളത്തിൽ ലാന്‍ഡിങ്ങിനിടെ വിമാനത്തിനു തീപിടിച്ചു. പ്രാദേശിക സമയം രാത്രി 9.30ഓടെയാണ് സംഭവം. റൺവേയിലേക്ക് പറന്നിറങ്ങിയ വിമാനത്തിന്റെ ലാൻഡിങ് ഗിയർ തകർന്നതാണ് അപകടകാരണം. തകർന്ന ലാൻഡിങ് ഗിയർ റൺവേയിൽ തൊട്ടതോടെ തീപിടിക്കുകയായിരുന്നു. ദക്ഷിണ കൊറിയയിൽ വിമാനാപകടമുണ്ടായി മണിക്കൂറുകൾക്കുള്ളിലാണു സംഭവം. വിമാനത്തിന്റെ ഉള്ളിൽ നിന്നും യാത്രക്കാർ പകർത്തിയ വിഡിയോ പ്രചരിക്കുന്നുണ്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിഭ്രാന്തരായ യാത്രക്കാരെ വിഡിയോയിൽ കാണാം. പിഎഎൽ എയർലൈൻസിന്റെ എയർ കാനഡ ഫ്ലൈറ്റ് എസി 2259 ആണ് അപകടത്തിൽപെട്ടത്. തീപിടുത്തത്തെ […]

ജമ്മു കശ്മീരിൽ 2024ൽ മാത്രം 75 ഭീകരരെ സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ട്; കൊല്ലപ്പെട്ട ഭീകരരിൽ 60 ശതമാനവും പാകിസ്ഥാനിൽ നിന്നുള്ളവർ

ശ്രീന​ഗർ: ജമ്മു കശ്മീരിൽ ഈ വർഷം ഇതുവരെ 75 ഭീകരരെ സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരരിൽ 60 ശതമാനവും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. സുരക്ഷാ സേന വധിച്ച 75 പേരിൽ ഭൂരിഭാ​ഗവും വിദേശ ഭീകരരായിരുന്നുവെന്നും ഓരോ അഞ്ച് ദിവസത്തിലും ഒരു ഭീകരനെ സുരക്ഷാ സേന ഇല്ലാതാക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 17 ഭീകരരെ സുരക്ഷാ സേന വധിച്ചു. കൂടാതെ, ഉൾപ്രദേശങ്ങളിൽ […]

ഏരിയാ സമ്മേളനത്തിൻ്റെ ഫണ്ട് തട്ടിയെടുത്തു; ബിജെപിയിൽ ചേർന്ന സിപിഎം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്, നടപടി പാർട്ടി പരാതിയിൽ

തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന സിപിഎം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മംഗലപുരം പൊലീസ് കേസെടുത്തു. സിപിഎം മംഗലപുരം നേതൃത്വത്തിൻ്റെ പരാതിയിലാണ് നടപടി. ഏരിയാ സമ്മേളനത്തിൻ്റെ ഫണ്ട് തട്ടിയെടുത്തെന്ന് ആരോപിച്ച് തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഡിസംബർ ഒന്നിനാണ് ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശേരി ഏരിയാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. തുടർന്ന് ബി ജെ പിയിൽ ചേർന്ന മധുവിനെതിരെ സിപിഎം പൊലീസിൽ പരാതി നൽകിയിരുന്നു. ഏരിയാ […]

കലൂർ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽനിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്; കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്. തൃക്കാകര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കലൂർ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ. വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേക്ക് എംഎൽഎ വീണുവെന്നാണ് മനസിലാക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി […]

ദക്ഷിണ കൊറിയയില്‍ വന്‍ വിമാന അപകടം; 179 പേര്‍ കൊല്ലപ്പെട്ടു,രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സോൾ: ലോകത്തെ നടുക്കി ദക്ഷിണ കൊറിയയില്‍ വന്‍ വിമാന അപകടം. മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തകര്‍ന്ന് 179 പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാങ്കോങ്കില്‍ നിന്നെത്തിയ ജെജു എയര്‍ലൈന്‍സ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നി മാറി പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്. ലോക വ്യോമായാന ചരിത്രത്തില്‍ മറ്റൊരു ദുരന്തം കൂടിയുണ്ടായിരിക്കുകയാണ്. ദക്ഷിണ കൊറിയയില്‍ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രദേശിക സമയം രാവിലെ 9 മണിക്കാണ് ദുരന്തമുണ്ടായത്. തായ്‍ലന്‍ഡ് തലസ്ഥാനമായ ബാങ്കോങ്കില്‍ നിന്ന് 175 യാത്രക്കാരും […]

നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. ‘അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കം ഹിറ്റ് സീരിയലുകളിൽ അഭിനയിച്ച താരമാണ്. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഒപ്പം […]