newsroom@amcainnews.com

പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടു, സാധാരണക്കാരുൾപ്പെടെ മുപ്പതോളം പേർക്ക് പരുക്ക്; പിന്നിൽ പാക്കിസ്ഥാൻ താലിബാന്റെ ചാവേർ ആക്രമണ വിഭാഗം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ചാവേറാക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടു. സാധാരണക്കാരുൾപ്പെടെ മുപ്പതോളം പേർക്ക് പരുക്കേറ്റു. സ്ഫോടക വസ്തുക്കൾ നിറച്ച ചാവേർ വാൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം മായ ഹാഫിസ് ഗുൽ ബഹാദൂർ സംഘടന ഏറ്റെടുത്തിട്ടുണ്ട്.

പരുക്കേറ്റവരിൽ നാലു സൈനികരുടെ നില ഗുരുതരമാണ്. 19 സാധാരണക്കാർക്കും പരുക്കേറ്റു. ആക്രമണത്തിന്റെ ആഘാതത്തിൽ രണ്ടു വീടുകളുടെ മേൽക്കൂര തകർന്നു വീണു. ഇതിൽ 6 കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ടെന്നും പാക്കിസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിലെത്തിയ 2021നുശേഷം പാക്കിസ്ഥാനിൽ ഇത്തരം ആക്രമണങ്ങൾ കുത്തനെ കൂടിയിട്ടുണ്ട്. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലുമായി ഈ വർഷം ഇതുവരെ 290 പേരാണ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

You might also like

വാഹനത്തിന്റെ ജനാലകളിൽ തിരശ്ശീലകൾ സ്ഥാപിച്ചു; കാൽഗറിയിൽ ഡ്രൈവർക്ക് 162 ഡോളർ പിഴ ചുമത്തി പോലീസ്

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വഴിത്തിരിവ്: കാനഡയുടെ വെളിപ്പെടുത്തൽ സ്വാഗതം ചെയ്ത് സഞ്ജയ് കുമാർ വർമ്മ

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

Top Picks for You
Top Picks for You