ഒക്ടോബർ 20 നടക്കുന്ന മേയർ, സിറ്റി കൗൺസിൽ, സ്കൂൾ ബോർഡ് ട്രസ്റ്റി തിരഞ്ഞെടുപ്പിൽ 140 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി എഡ്മണ്ടൻ ഇലക്ഷൻസ് അറിയിച്ചു. മേയർ സ്ഥാനത്തേക്ക് 13 പേരും സിറ്റി കൗൺസിലിലെ മറ്റ് 12 സീറ്റുകളിലേക്ക് 81 പേരുമാണ് മത്സരിക്കുന്നത്. ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് ഏകദേശം 50 പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാനതീയതി. ഒക്ടോബർ 7 മുതൽ 11 വരെ മുൻകൂർ വോട്ടിങ് നടക്കും.







