മനുഷ്യനെ കുളിപ്പിച്ച് ശുചിയാക്കാനും യന്ത്രം എത്തി, ഹ്യൂമണ്‍ വാഷിംഗ് മെഷീന്‍ അവതരിപ്പിച്ച് ജപ്പാന്‍ എഞ്ചിനീയര്‍മാര്‍
മനുഷ്യനെ കുളിപ്പിച്ച് ഉണക്കിത്തരുന്ന അത്യാധുനിക യന്ത്രവുമെത്തി. ജാപ്പനീസ് എഞ്ചിനീയര്‍മാരാണ് ഹ്യൂമണ്‍ വാഷിംഗ് മെഷീന്‍ (Mirai Ningen Sentakuki) അവതരിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനത്തിലുള്ള മെഷീന്‍ ആഗോളതലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു. മുമ്പും ഇത്തരം യന്ത്രങ്ങളെ കുറിച്ചുള്ള ആലോചനകളുണ്ടായിരുന്നുവെങ്കിലും ഇത്രയധികം ആധുനിക ഫീച്ചറുകളോടെ ഒരു മനുഷ്യ വാഷിംഗ് മെഷീന്‍ വരുന്നത് ഇതാദ്യമാണ്.