newsroom@amcainnews.com

മലയാള ഭാഷയെ ലോകത്തിൻറെ നെറുകയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥകളുടെ പെരുന്തച്ചനായിരുന്നു എംടിയെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: മലയാള ഭാഷയെ ലോകത്തിൻറെ നെറുകയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥകളുടെ പെരുന്തച്ചനായിരുന്നു എംടി വാസുദേവൻ നായരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഴുതിയാലും തീരാത്ത കഥയായി, വായിച്ചാലും തീരാത്ത പുസ്തകമായി എംടിയുടെ ജീവിതം മലയാളി മനസുകളിൽ ചിരകാലം ജ്വലിച്ചുനിൽക്കും. മലയാളക്കരയുടെ നന്മയും ഉന്മേഷവും വിളിച്ചോതിയ എംടിയുടെ എഴുത്തുകൾ ഭാഷയും സാഹിത്യവുമുള്ളിടത്തോളം നിലനിൽക്കും.

ഹൃദയത്തിൽ നിന്നൊഴുകിയ കവിതകളായിരുന്നു അദ്ദേഹത്തിൻറെ എഴുത്തും വാക്കും. ആനന്ദവും ദുഃഖവും പ്രണയവും വിരഹവും മോഹവും മോഹഭംഗവും തുടങ്ങി മനുഷ്യമനസിൻറെ വികാരങ്ങളെല്ലാം എംടി അക്ഷരങ്ങളിൽ ചാലിച്ചു. മലയാളിയുടെ മനസ്സറിഞ്ഞ മാന്ത്രികത്തൂലികയായിരുന്നു എംടിയെന്ന രണ്ടക്ഷരം. പത്രപ്രവർത്തകൻ, കഥാകാരൻ, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്ര സംവിധായകൻ, നാടകകൃത്ത്‌ തുടങ്ങി കൈവെച്ച മേഖലയിലൂടെയെല്ലാം മാനവികതയുടെ സന്ദേശമായിരുന്നു എം ടി കൈരളിക്ക്‌ പകർന്നുനൽകിയത്‌.

വള്ളുവനാടൻ ഭാഷയെ സാഹിത്യത്തിൽ ഫലപ്രദമായി അവതരിപ്പിക്കാൻ എംടിയുടെ സൃഷ്ടികൾക്കായി. കൂടല്ലൂരും നിളയും കണ്ണാന്തളിപ്പൂക്കളും വള്ളുവനാട്ടിലെ മനുഷ്യരുമെല്ലാം എംടി മലയാളിയെ പരിചയപ്പെടുത്തി. കേരളത്തിൻറെ പുരോഗമന രാഷ്ട്രീയത്തിനും വികസന പ്രവർത്തനങ്ങൾക്കും എക്കാലവും എംടിയുടെ ആശീർവാദമുണ്ടായിരുന്നു. മലയാളിയുടെയും മലയാളക്കരുടെയും മുന്നോട്ടുള്ള കുതിപ്പിൽ അദ്ദേഹത്തിന്റെ ഓർമകൾ എക്കാലവും മാർഗദീപമായി ജ്വലിക്കും. പ്രിയപ്പെട്ട എംടിയുടെ ഓർമകൾക്ക്‌ മുന്നിൽ തലകുനിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും എംടിയെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും വേദനയിൽ ഒപ്പം ചേരുന്നുവെന്നും എം വി ഗോവിന്ദൻ അനുശോചന കുറിപ്പിൽ പറഞ്ഞു.

You might also like

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്; 10 ശതമാനത്തിലേക്ക് താഴ്ന്നു

നോവ സ്കോഷിയ നിയമസഭയിൽ നാടകീയ രംഗങ്ങൾ; പ്രതിഷേധത്തെത്തുടർന്ന് ബജറ്റ് വോട്ടെടുപ്പ് മാറ്റി, നിയമസഭാ മന്ദിരത്തിൽ സന്ദർശകർക്ക് വിലക്ക്

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

Top Picks for You
Top Picks for You