newsroom@amcainnews.com

ഫ്രഞ്ച് സംസാരിക്കുന്ന ഇൻ്റർമീഡിയറ്റ് തലത്തിലുള്ള പുതുമുഖങ്ങൾക്കായി പുതിയ ഇമിഗ്രേഷൻ പാത്ത് വേ ആരംഭിച്ച് കാനഡ

ഒന്റാരിയോ: ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഇൻ്റർമീഡിയറ്റ് തലത്തിലുള്ള പുതുമുഖങ്ങൾക്കായി പുതിയ ഇമിഗ്രേഷൻ പാത്ത് വേ ആരംഭിച്ച് കാനഡ.
2024-ൽ തുടങ്ങിയ ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് പ്രോ​ഗ്രാമിലൂടെ ക്യുബെക്കിന് പുറത്തുള്ള കമ്മ്യൂണിറ്റി മുൻഗണനാ തൊഴിലുകളിൽ തൊഴിൽ വാഗ്ദാനമുള്ളവർക്ക്- നോമിനേറ്റ് ചെയ്യാനും കനേഡിയൻ സ്ഥിര താമസം (PR) സ്വീകരിക്കാനും കഴിയും.

ന്യൂ ബ്രൺസ്വിക്കിലെ അക്കാഡിയൻ പെനിൻസുല, ഒൻ്റാറിയോയിലെ സഡ്ബറി, ടിമ്മിൻസ്, സുപ്പീരിയർ ഈസ്റ്റ് റീജിയൻ, മാനിറ്റോബയിലെ സെൻ്റ് പിയറി ജോളിസ്, ബ്രിട്ടീഷ് കൊളംബിയയിലെ കെലോവ്ന എന്നിവയാണ് പ്രോ​ഗ്രാമിനായി തിരഞ്ഞെടുത്ത കമ്മ്യൂണിറ്റികൾ. FCIP-യിലേക്ക് അപേക്ഷിക്കുന്ന അന്തർദ്ദേശീയ ബിരുദധാരികൾ ചില നിബന്ധനകൾ പാലിക്കുന്നുണ്ടെങ്കിൽ പ്രവൃത്തി പരിചയം കാണിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം.

കാനഡയ്‌ക്കുള്ളിൽ നിന്ന് ഈ പ്രോഗ്രാമിനായി അപേക്ഷിക്കുന്ന പുതുമുഖങ്ങൾ അവരുടെ അപേക്ഷ സമയത്ത് രാജ്യത്ത് സാധുവായ താൽക്കാലിക റസിഡൻ്റ് സ്റ്റാറ്റസ് (വർക്ക് പെർമിറ്റ്, സ്റ്റഡി പെർമിറ്റ് അല്ലെങ്കിൽ സന്ദർശക വിസ) ഉണ്ടെന്ന് ഉറപ്പാക്കണം. ഉദ്യോഗാർത്ഥികൾ FCIP വഴി PR-ന് അപേക്ഷിച്ചുകഴിഞ്ഞാൽ, അവരുടെ PR അപേക്ഷയുടെ പ്രോസസ്സിംഗ് സമയത്ത് അവർക്ക് വർക്ക് പെർമിറ്റിന് അർഹതയുണ്ടായേക്കാം. ഈ വർക്ക് പെർമിറ്റുകൾക്ക് രണ്ട് വർഷം വരെ സാധുതയുണ്ട്.

You might also like

കാനഡയുമായി വ്യാപാര കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല: ട്രംപ്

നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ; വധശിക്ഷ റദ്ദാക്കാൻ ധാരണ, മോചന ചർച്ചകൾ തുടരും

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

Top Picks for You
Top Picks for You