newsroom@amcainnews.com

ഫോമാ സൺ ഷൈൻ റീജിയൻ പ്രവർത്തനോദ്ഘാടനം ജനുവരി 25 നു

രാജു മൈലപ്രാ

അമേരിക്കൻ മലയാളികളുടെ പ്രമുഖ ദേശിയ സംഘടനയായ ഫോമാ സൺ ഷൈൻ റീജിയണന്റെ (ഫ്ലോറിഡ) 2024 -2026 പ്രവർത്തനോദ്ഘാടനം ജനുവരി 25 നു സൈന്റ്റ് ജോസഫ് സിറോ മലബാർ കാത്തലിക് ഓഡിറ്റോറിയത്തിൽ (5501 വില്യംസ് റോഡ്, സെഫ്‌നിർ, ഫ്ലോറിഡ) വെച്ച് നടത്തപ്പെടും.

ഫോമയുടെ സമുന്നതരായ നേതാക്കൾ പങ്കെടുക്കുന്ന ഈ സമ്മേളനം, ഫോമാ പ്രസിഡന്റ് ശ്രി ബേബി മണക്കുന്നേൽ ഉഘാടനം ചെയ്യും. റീജിയണൽ വൈസ് പ്രസിഡന്റ് ശ്രി ജോമോൻ ആന്റണി അധ്യക്ഷത വഹിക്കുന്ന ഈ യോഗത്തിൽ ഫോമയുടെ ദേശിയ നേതാക്കളും ഫ്ലോറിഡയിലെ എല്ലാ ഫോമാ പ്രതിനിധികളും, അംഗ്വത്ത സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും, പ്രമുഖ നേതാക്കന്മാരും പങ്കെടുക്കും.

ഉദ്ഘാടന പരിപാടികൾ പ്രൗഢഗംഭീരമാക്കുന്നതിനായി രൂപീകരിച്ച വിവിധ സബ്‌കമ്മിറ്റികൾ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചു കഴിഞ്ഞു.

ഫോമാ സൺ ഷൈൻ റീജിയന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, ജനോപകാരപ്രദമാകുന്നതിനുമായി നയപരിപാടികൾ രൂപികരിച്ചു വരുന്നതായി സൺ ഷൈൻ റീജിയനാൽ കമ്മിറ്റിയെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ജോമോൻ ആന്റണി പ്രസ്താവിച്ചു.

ഇതിനായി വുമൺസ് ഫോറം, കൾച്ചറൽ കമ്മിറ്റി, ബിസിനസ് ഫോറം, സ്പോർട്സ് കമ്മിറ്റി, ഐ.ഡി. ഫോറം, പൊളിറ്റിക്കൽ ഫോറം എന്നീ സമിതികൾ രൂപികരിച്ചു പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

പൊതുസമ്മേളനത്തിനു ശേഷം വൈവിധ്യമാർന്ന മികച്ച കലാപരിപാടികൾ അരങ്ങേറും.

ആഘോഷപരിപാടികൾക്കു ശേഷം വിഭവസമൃദ്ധമായ അത്താഴവിരുന്നോടു കൂടി പരിപാടികൾ സമാപിക്കും.

വമ്പിച്ച ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ മഹനീയ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി, ഏവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.

You might also like

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

Top Picks for You
Top Picks for You