newsroom@amcainnews.com

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സംസ്കാരം ജനുവരി 4ന്

ന്യൂയോർക്ക്: ഡിസംബർ 21ന് അന്തരിച്ച സിറോ മലബാർ സഭയിലെ സീനിയർ വൈദികനും, ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഇടവകയുടെ സ്‌ഥാപക വികാരിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം ജനുവരി 2, 3 തീയതികളിൽ നടക്കും. സംസ്കാര ശുശ്രൂഷകൾ ജനുവരി 4ന്.

ജനുവരി 2ന് വൈകുന്നേരം 4:30 മുതൽ 8:30 വരെ യോങ്കേഴ്സിലുള്ള ഫ്ലിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമിലും (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോർക്ക് – 10710), ജനുവരി 3ന് വൈകുന്നേരം 3 മണിമുതൽ രാത്രി 9 മണിവരെ ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ (810 ഈസ്റ്റ്, 221 സ്ട്രീറ്റ്, ബ്രോങ്ക്സ്, ന്യൂയോർക്ക്, 10467) വച്ചും പൊതുദർശനം ഉണ്ടായിരിക്കും.

സംസ്കാര ശുശൂഷകൾ ജനുവരി 4ന് രാവിലെ 8:30 ന് ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിക്കും. തുടർന്ന് വൈറ്റ് പ്ലൈൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ സംസ്കാരം നടക്കും (575 ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയിൻസ്‌, ന്യൂ യോർക്ക് – 10603). സംസ്കാര ശുശ്രുഷകൾക്ക് ഫാ. ജോസിന്റെ സ്വന്തം രൂപതയായ മാനന്തവാടി രൂപതയുടെ ബിഷപ് മാർ ജോസ് പൊരുന്നേടം മുഖ്യ കാർമികത്വം വഹിക്കും. കൂടാതെ, മറ്റു മെത്രാൻമാരും, നിരവധി വൈദികരും രണ്ടു ദിവസത്തെ പൊതുദർശനത്തിലും, സംസ്കാര ശുശ്രൂഷക്കും കാർമികത്വം വഹിക്കും.

പൊതുദർശന, സംസ്കാര ദിവസങ്ങളിൽ വിപുലമായ പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അടുത്തുള്ള എയർപോർട്ടുകൾ: വൈറ്റ് പ്ലെയിൻസ്‌, ലഗാഡിയ, ജോൺ എഫ് കെന്നഡി. അനുസ്മരണ കുർബാനയും ശുശ്രൂഷകളും ജനുവരി 5ന് രാവിലെ പത്തുമണിക്ക് ബ്രോങ്ക്സ് ദേവാലയത്തിൽ വച്ച് നടക്കും. മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. അതിനുശേഷം അനുശോചന യോഗവും പാരിഷ്ഹാളിൽ കൂടുന്നതാണ്.

Fr Jose Kandathikudy’s Funeral services Scheduled for saturday 4th New York

You might also like

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

Top Picks for You
Top Picks for You