newsroom@amcainnews.com

പുതുവത്സരം: ഷാര്‍ജയില്‍ പൊതു അവധി പ്രഖ്യാപിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2025 ജനുവരി ഒന്നിന് അവധി ആയിരിക്കും. മാനവവിഭവശേഷി വകുപ്പാണ് പൊതു അവധി പ്രഖ്യാപിച്ചത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജനുവരി ഒന്നിന് അവധിയായിരിക്കും. അവധിക്ക് ശേഷം ജനുവരി രണ്ട് വ്യാഴാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചിരുന്നു. മാവനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി 1 ബുധനാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിക്കുക. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സസ് പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷത്തെ ആദ്യ അവധിയാണിത്. അടുത്ത വര്‍ഷം യുഎഇ നിവാസികള്‍ക്ക് 13 പൊതു അവധി ദിവസങ്ങളാണ് ലഭിക്കുക.

You might also like

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

Top Picks for You
Top Picks for You