newsroom@amcainnews.com

നോ കോൺട്രാക്റ്റ്, നോ കോഫി; കൂടുതൽ ഇടങ്ങളിലേക്ക് സമരം വ്യാപിപ്പിച്ച് കഫെ ശൃംഖലയായ സ്റ്റാർബക്സിലെ ജീവനക്കാർ

ന്യൂയോർക്ക്: കൂടുതൽ ഇടങ്ങളിലേക്ക് സമരം വ്യാപിപ്പിച്ച് കഫെ ശൃംഖലയായ സ്റ്റാർബക്സിലെ ജീവനക്കാർ. ന്യൂജഴ്‌സി, ന്യൂയോർക്ക്, ഫിലാഡൽഫിയ, സെന്‍റ് ലൂയിസ്, ബോസ്റ്റൺ, മസാച്യുസെറ്റ്സ്, ഡാളസ്, ടെക്സസ്, പോർട്ട്ലാൻഡ്, ഒറിഗോൺ എന്നിവിടങ്ങളിലെ ജീവനക്കാരും സമരത്തിലാണ്. ലോസ് ഏഞ്ചൽസ്, ചിക്കാഗോ, സിയാറ്റിൽ എന്നിവിടങ്ങളിലാണ് ആദ്യം സമരം തുടങ്ങിയത്. പിന്നീട് മറ്റ് നഗരങ്ങളിലേക്ക് സമരം വ്യാപിക്കുകയായിരുന്നു. വേതന വർധന ഉൾപ്പടെ ഉന്നയിച്ചാണ് സമരം.

സ്റ്റാർബക്സും യൂണിയൻ പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക്. വേതനം, ജോലിസമയം എന്നിവയെക്കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കപ്പെട്ടില്ല. സ്റ്റാർബക്സും യൂണിയനും തമ്മിലുള്ള ചർച്ചകൾ ഏപ്രിലിൽ തുടങ്ങിയതാണ്. കമ്പനി അടുത്തിടെ എട്ട് തവണ ചർച്ച നടത്തി. 30 ആവശ്യങ്ങളിൽ സമവായമായെങ്കിലും വേതന വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമായില്ല. അമേരിക്കയിൽ മാത്രം 11,000-ലധികം ഔട്ട്‌ലെറ്റുകളിലായി ഏകദേശം 2,00,000 ജീവനക്കാരുമുണ്ട്.

വെള്ളിയാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ പണിമുടക്ക് തുടക്കത്തിൽ ലോസ് ഏഞ്ചൽസ്, ചിക്കാഗോ, സിയാറ്റിൽ എന്നിവിടങ്ങളിലെ സ്റ്റാർബക്സ് ഷോപ്പുകളുടെ പ്രവർത്തനത്തെ ബാധിച്ചു. ശനിയാഴ്ച മുതലാണ് ന്യൂജേഴ്‌സി, ന്യൂയോർക്ക്, ഫിലാഡൽഫിയ, സെന്‍റ് ലൂയിസ് എന്നിവിടങ്ങളിലേക്ക് സമരം വ്യാപിച്ചത്. ഞായറാഴ്ച 50ലേറെ കടകൾ പൂർണമായി അടഞ്ഞുകിടന്നു എന്നാണ് റിപ്പോർട്ട്. കൊളംബസ്, ഡെൻവർ, പിറ്റ്‌സ്‌ബർഗ് എന്നീ നഗരങ്ങളിലേക്ക് കൂടി സമരം വ്യാപിക്കുന്നതോടെ ക്രിസ്‌മസ് – പുതുവർഷ സീസണിലെ വരുമാനത്തെ ബാധിച്ചേക്കാം.

You might also like

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

Top Picks for You
Top Picks for You