newsroom@amcainnews.com

നിലവിലെ എഫ്ഐആർ തൃപ്തികരമല്ല, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ കൂടി ചേർക്കണം, കേവലം സ്ഥലംമാറ്റമല്ല വേണ്ടത്; പത്തനംതിട്ട പൊലീസ് അതിക്രമത്തിൽ പൊലീസുകാർക്കെതിരേയുള്ള നടപടി തൃപ്തികരമല്ലെന്ന് മർദനമേറ്റ സിത്താര

പത്തനംതിട്ട: പത്തനംതിട്ട പൊലീസ് അതിക്രമത്തിൽ പൊലീസുകാർക്കെതിരെയുള്ള നടപടി തൃപ്തികരമല്ലെന്ന് മർദനമേറ്റ സിത്താര. കേവലം സ്ഥലംമാറ്റമല്ല വേണ്ടതെന്ന് സിതാര പറഞ്ഞു. പട്ടികജാതി പട്ടികവർ​ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം. നിലവിലെ എഫ്ഐആർ തൃപ്തികരമല്ല. എസ്ഐ അടക്കമുള്ള ഉദ്യോ​ഗസ്ഥർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ കൂടി ചേർക്കണമെന്നും മർദനത്തിൽ പരിക്കേറ്റ സിത്താര ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്ന് മർദ്ദനമേറ്റ സിത്താരയും കുടുംബവും അറിയിച്ചു.

ഇന്നലെ രാത്രി 11 മണിയോടെ പത്തനംതിട്ട അബാൻ ജംഗ്ഷനിലായിരുന്നു സംഭവം. വിവാഹാനുബന്ധിച്ച ചടങ്ങിന് പോയി മടങ്ങിവന്ന കോട്ടയം സ്വദേശികൾ വിശ്രമത്തിനായി വാഹനം വഴിയരികിൽ നിർത്തി. 20 അംഗ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ചിലർ പുറത്തിറങ്ങി നിൽക്കുമ്പോഴാണ് പത്തനംതിട്ട എസ്ഐയും സംഘവും സ്ഥലത്ത് എത്തി ലാത്തിച്ചാർജ് നടത്തിയത്.

എസ് ഐ ജിനു അടക്കമുള്ള പൊലീസ് സംഘമാണ് റോഡിൽ നിന്നവരെ ആകാരണമായി മർദ്ദിച്ചത്. മുണ്ടക്കയം സ്വദേശി സിത്താര, ഭർത്താവ് ശ്രീജിത്ത്, ബന്ധു ഷിജിൻ എന്നിവർക്ക് മർദനത്തിൽ പരിക്കേറ്റു. വാഹനത്തിന് പുറത്ത് നിന്ന മറ്റുള്ളവർക്കും അടി കിട്ടി. അതിക്രമം നടത്തിയ ശേഷം പൊലീസ് സംഘം വളരെ വേഗം സ്ഥലം വിട്ടു. പരിക്ക് പറ്റിയവർ പിന്നീട് സ്വന്തം വാഹനത്തിലാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.

സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ സ്ഥലംമാറ്റി. എസ്പി ഓഫീസിലേക്കാണ് മാറ്റം. തുടർനടപടി ഡിഐജി തീരുമാനിക്കും. വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡിഎജിക്ക് നൽകി.

You might also like

കൺസർവേറ്റീവ് കോട്ടയിൽ വിള്ളൽ; പൊയിലീവിനെ കൈവിട്ട് എം.പിമാർ ലിബറൽ പക്ഷത്തേക്ക്; കാനഡയിൽ രാഷ്ട്രീയ അനിശ്ചിതത്വം

പിയറി പൊയിലീവിന്റെ ടീമിൽ അഴിച്ചുപണി; കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കാറ്റി മെറിഫീൽഡ് രാജിവെച്ചു; പുതിയ നിയമനങ്ങൾ ഇങ്ങനെ…

ജനവിധി അട്ടിമറിക്കുന്നു: എം.പിമാരുടെ കൂടുമാറ്റത്തെ തള്ളി പിയേർ പൊളിയേവ്

രാഷ്ട്രീയക്കാരനാകരുത്: മാർപ്പാപ്പയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

കാനഡയിലെ ഒട്ടാവ സർവകലാശാലാ ക്യാമ്പസിൽ അക്രമി ഭീഷണിയെത്തുടർന്ന് മണിക്കൂറുകൾ നീണ്ട ലോക്ക്ഡൗൺ; സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഒരാൾ പിടിയിൽ

യൂറോപ്പിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു; വിനോദസഞ്ചാരികൾക്ക് ട്രാവൽ ഏജന്റുമാരുടെ ജാഗ്രതാ നിർദ്ദേശം, യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

Top Picks for You
Top Picks for You