newsroom@amcainnews.com

ഡ്രൈവിങ്ങിനിടെ ഡോർ തനിയെ തുറക്കുന്നു; കാനഡയിൽ ലാൻഡ് റോവർ വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു

ഓട്ടവ: ഡ്രൈവിങ്ങിനിടെ ഡോർ തനിയെ തുറക്കുന്നതായി കണ്ടെത്തിയ ലാൻഡ് റോവർ വാഹനങ്ങൾ തിരിച്ചു വിളിച്ച് ട്രാൻസ്‌പോർട്ട് കാനഡ. 2013, 2014, 2015 മോഡൽ ലാൻഡ് റോവർ റേഞ്ച് റോവർ, 2014, 2015 മോഡൽ ലാൻഡ് റോവർ റേഞ്ച് റോവർ സ്‌പോർട്ട് എന്നിവയാണ് തിരിച്ചു വിളിച്ച വാഹനങ്ങൾ. കാനഡയിലുടനീളം വിറ്റഴിച്ച 6,119 വാഹനങ്ങളെ പ്രശ്നം ബാധിച്ചിട്ടുണ്ട്.

ഈ വാഹനങ്ങളുടെ ഡോറുകൾ അടച്ചിരിക്കുമ്പോളും അവ ശരിയായി ലോക്ക് വീഴില്ലെന്നും ഡ്രൈവിങ്ങിനിടെ പെട്ടെന്ന് ഡോർ തുറന്ന് അപകടസാധ്യത വർധിപ്പിക്കുന്നതായും ഏജൻസി അറിയിച്ചു. പ്രശ്നപരിഹാരത്തിനായി ലാൻഡ് റോവർ വാഹന ഉടമകളെ അൺലാച്ച് കീലെസ് വെഹിക്കിൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിനായി അറിയിപ്പ് നൽകും.

You might also like

ടൈലർ ഫ്രാങ്കി പോളിന് തിരിച്ചടി; മകനെ കാണാൻ കോടതി നിയന്ത്രണം; ‘മോർമൺ വൈവ്സ്’ താരം പ്രതിസന്ധിയിൽ

ന്യൂജേഴ്സിയിൽ ഹൃദ്യമായ വിഷു ആഘോഷങ്ങളുമായി KHNJ

കുടിയേറ്റ നയം കടുപ്പിച്ച് അമേരിക്ക; സ്കൂൾ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും നാടുകടത്തി യുഎസ് ഇമിഗ്രേഷൻ വിഭാഗം; നോർത്ത് കരോലിനയിൽ പ്രതിഷേധം ശക്തം, കുടുംബങ്ങൾ ആശങ്കയിൽ

ഭാഷാനിയമം ബിസിനസ്സിനെ തകർക്കുന്നു; ഇളവ് തേടി ക്യൂബെക്കിലെ ഹോബി ഷോപ്പുകൾ; പ്രതിഷേധം ശക്തം

കാനഡയിൽ ശമ്പളമില്ലാത്ത അധികജോലി വർദ്ധിക്കുന്നു; ആഴ്ചയിൽ ആറ് മണിക്കൂറിലധികം ജോലി ചെയ്യുന്നവർ മൂന്നിലൊന്ന്; പഠന റിപ്പോർട്ട്

ചൂട് നേരത്തെ എത്തും; വേനൽക്കാലം നീളും; കാനഡയിൽ കാലാവസ്ഥാ വ്യതിയാനം ആശങ്കയാകുന്നു; പുതിയ പഠന റിപ്പോർട്ട് പുറത്ത്

Top Picks for You
Top Picks for You