newsroom@amcainnews.com

ഗ്രാമ്പൂ ഒരു ചെറിയ സുഗന്ധദ്രവ്യമല്ല! ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ… രോഗ പ്രതിരോധശേഷി കൂട്ടാനും ശ്വാസകോശത്തിൻറെ ആരോഗ്യത്തിനും സഹായിക്കും; അറിയാം മറ്റു ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഗ്രാമ്പൂ. ആൻറി ഓക്സിഡൻറുകളും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും വിറ്റാമിൻ സിയും അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും ചുമ, ജലദോഷം തുടങ്ങിയവയെ തടയാനും ശ്വാസകോശത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഡയറ്റിൽ ഗ്രാമ്പൂ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഭക്ഷണശേഷം ഒരു ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഫൈബർ അടങ്ങിയ ഇവ ഗ്യാസ് മൂലം വയറു വീർത്തിരിക്കുന്നതിനെ അകറ്റാനും ഗുണം ചെയ്യും. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ഗ്രാമ്പൂ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

വായയുടെ ആരോഗ്യത്തിനും ഗ്രാമ്പൂ നല്ലതാണ്. പല്ല് വേദനയ്ക്ക് ഏറ്റവും നല്ല ഔഷധമാണ് ഗ്രാമ്പൂ. ഗ്രാമ്പൂവിൻറെ തൈലം പഞ്ഞിയിൽ ചാലിച്ച് വേദനയുള്ള പല്ലിൻറെ ഭാഗത്ത് മോണയിൽ തട്ടാതെ വച്ചാൽ‌ വേദന കുറയും. അതുപോലെ തന്നെ പലർക്കുമുളള ഒരു പ്രധാന പ്രശ്നമാണ് വായ്നാറ്റം. വായ്നാറ്റമുള്ളവർ അല്പം ഗ്രാമ്പൂ തൈലം ചെറു ചൂടു വെള്ളത്തിലൊഴിച്ച് ഭക്ഷണത്തിന് ശേഷം വായിൽ കൊണ്ടാൽ ദുർഗന്ധം മാറും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

You might also like

കൊൽ‌ക്കത്തയിൽ ഏഴാം ക്ലാസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി; സംഭവം ട്യൂഷൻ ക്ലാസിൽ പോകവെ, മൂന്നു പേർ അറസ്റ്റിൽ

സൈനിക കരാറിൽ ഒപ്പ് വെച്ച് കാനഡ-ഫിലിപ്പീൻസ്

താരിഫ് തിരിച്ചടിയായി: ജീവനക്കാരെ പുറത്താക്കി സിഎൻ റെയിൽ

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ്: പ്രവചനങ്ങളെല്ലാം ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്റാൻ മംദാനിക്ക് അനുകൂലം; പ്രധാന എതിരാളി സ്വതന്ത്ര സ്ഥാനാർഥിയായ മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോ

7500 അഭയാർത്ഥികൾക്ക് അമേരിക്കയിൽ പ്രവേശിക്കാൻ അനുമതി നല്കി യുഎസ് സർക്കാർ; ഭൂരിഭാഗവും വെളുത്ത ദക്ഷിണാഫ്രിക്കക്കാർ

കാനഡയ്ക്ക് തിരിച്ചടി; ‘യെല്ലോ പീസ്’ ഇറക്കുമതിക്ക് 30% തീരുവ ചുമത്തി ഇന്ത്യ

Top Picks for You
Top Picks for You