newsroom@amcainnews.com

‘ഗൂഗിൾ പേ’ സംവിധാനം സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു; 2025ൽ പദ്ധതി ആരംഭിക്കും, കരാറിൽ ഒപ്പുവച്ചു

റിയാദ്: ഷോപ്പിങ്ങിനും മറ്റും പേയ്‌മെൻറ് നടത്തുന്നതിനുള്ള ലളിത മാർഗമായ ‘ഗൂഗിൾ പേ’ സംവിധാനം സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു. ഇത് സംബന്ധിച്ച കരാറിൽ സൗദി സെൻട്രൽ ബാങ്കും (സാമ) ഗൂഗിളും ഒപ്പുവെച്ചു. ദേശീയ പേയ്‌മെൻറ് സംവിധാനമായ ‘mada’ വഴി 2025ൽ തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു.

സൗദി വിഷൻ 2030ൻറെ ഭാഗമായി രാജ്യത്തിെന്റെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സൗദി സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിൾ പേ സൗദിയിലെത്തുന്നത്. ഷോപ്പുകളിലും ആപ്പുകളിലും വെബിലും മറ്റുമുള്ള ക്രയവിക്രയത്തിന് നൂതനവും സുരക്ഷിതവുമായ പേയ്‌മെന്റ് രീതി ഗൂഗിൾ പേ പദ്ധതിയിലൂടെ ഉപയോക്താക്കൾക്ക് നൽകാനാവും. ഗൂഗിൾ വാലറ്റിൽ ഉപയോക്താക്കൾക്ക് അവരുടെ mada കാർഡുകൾ സൗകര്യപ്രദമായി ചേർക്കാനും കൈകാര്യം ചെയ്യാനും കഴിയും.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന നൂതന ഡിജിറ്റൽ പേയ്‌മെന്റ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ പണത്തെ ആശ്രയിക്കാത്ത ഒരു സമൂഹത്തിലേക്കുള്ള രാജ്യത്തിന്റെ പരിവർത്തനം സുഗമമാക്കുന്ന, ശക്തമായ ഡിജിറ്റൽ പേയ്‌മെന്റ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനുള്ള സൗദി സെൻട്രൽ ബാങ്കിന്റെ പ്രതിബദ്ധത ഇത് അടിവരയിടുന്നു.

You might also like

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

Top Picks for You
Top Picks for You