newsroom@amcainnews.com

കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി സന്ദേശം; തിരുവനന്തപുരം വിമാനത്താവളത്തിലും ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന ഇ-മെയിൽ സന്ദേശത്തെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലും ജാഗ്രതാ നിർദേശം. ബാംഗ്ലൂർ വിമാനത്താവളത്തിലാണ് ഇ-മെയിൽ സന്ദേശം എത്തിയത്. ഇതേതുടർന്ന് തിരുവനന്തപുരമടക്കമുള്ള കേരളത്തിലെ വിമാനത്താവളങ്ങളിലേക്കും ജാഗ്രതാ നിർദേശമായി കൈമാറുകയായിരുന്നു. ബാംഗ്ലൂർ, ചെന്നൈ വിമാനത്താവളങ്ങളിലും കേരളത്തിലെ വിമാനത്താവളങ്ങളിലും ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശത്തിലുള്ളത്.

സംഭവത്തെ തുടർന്ന് തിരുവനന്തപുരം എയർപോർട്ട് അധികൃതർ ജാഗ്രതാ നിർദേശം പുറത്തിറക്കി. വിമാനത്താവള പരിസരത്ത് നിരീക്ഷണം കർശനമാക്കി.ബാംഗ്ലൂർ വിമാനത്താവളത്തിലാണ് ഇമെയിൽ സന്ദേശമെത്തിയതെന്നും കേരളത്തിലെ വിമാനത്താവളത്തിലും ആക്രമണം നടത്തുമെന്ന് സന്ദേശത്തിലുള്ളതിനാലാണ് മുൻകരുതൽ സ്വീകരിച്ചതെന്നും തിരുവനന്തപുരം വിമാനത്താവളം അധികൃതർ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം എന്ന് പ്രത്യേകം ഇ-മെയിലിൽ പരാമർശിക്കുന്നില്ല.

ഭീഷണി സന്ദേശം കണക്കിലെടുത്ത് സുരക്ഷ മുൻകരുതൽ സ്വീകരിച്ചുവെന്നും അസാധാരണ സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ വൈകിട്ട് ആറു മുതൽ മാത്രമാണ് വിമാന സർവീസുള്ളതെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൻറെ പശ്ചാത്തലത്തിൽ സുരക്ഷാ കമ്മിറ്റി ചേർന്നു. മുമ്പും വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണികൾ ഇ-മെയിലായി എത്തിയ സംഭവങ്ങളുണ്ടായിരുന്നു. പിന്നീട് അവ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് അധികൃതർ ജാഗ്രതാ നിർദേശം നൽകിയത്.

You might also like
Anthropic breaches spark White House Al reporting mandate

ആന്ത്രോപിക്കിന്റെ (Anthropic) സുരക്ഷാ വീഴ്ചകളെത്തുടർന്ന് വൈറ്റ് ഹൗസ് എ.ഐ റിപ്പോർട്ടിംഗ് നിർബന്ധമാക്കി

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

Inside America's death penalty: A shocking history

അമേരിക്കയുടെ വധശിക്ഷയ്ക്കുള്ളിൽ ഞെട്ടിക്കുന്ന ഒരു ചരിത്രം

Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

ക്യുബെക്ക് തിരഞ്ഞെടുപ്പ്: പാർട്ടി ക്യുബെക്കോയിസ് ഭരണത്തിലേക്ക്

Canadian dollar hits 18-month low as jobs data clips rate hike bets

തൊഴിൽ കണക്കുകൾ പുറത്തുവന്നതോടെ പലിശ നിരക്ക് വർദ്ധനയ്ക്കുള്ള സാധ്യത കുറഞ്ഞു; കനേഡിയൻ ഡോളർ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Top Picks for You
Top Picks for You