newsroom@amcainnews.com

കുമളിയിൽ നാലര വയസുകാരനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസ‌്: 11 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി

ഇടുക്കി: കുമളിയിൽ നാലര വയസുകാരൻ ഷെഫീഖിനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. പിതാവും രണ്ടാനമ്മയുമാണ് കേസിലെ പ്രതികൾ. സംഭവം നടന്ന് പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് തൊടുപുഴ സെഷൻസ് കോടതി വിധി പറയുന്നത്. 2013 ജൂലൈയിലാണ് ഷെഫീഖ് പിതാവിൻറെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിന് ഇരയായത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു കൊടിയ മർദനവിവരം പുറം ലോകമറിഞ്ഞത്.

2021ൽ കേസിൻ്റെ വിചാരണ തുടങ്ങി. പ്രതികൾക്ക് മറ്റ് മക്കളുണ്ടെന്നത് പരിഗണിക്കണമെന്നും അപസ്‍മാരം ഉള്ള കുട്ടി കട്ടിലിൽനിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകൾ സ്വയം ഉണ്ടാക്കിയതാണെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാൽ, ദയയർഹിക്കാത്ത കുറ്റമാണ് പ്രതികൾ ചെയ്‍തതെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. കേസിൽ മെഡിക്കൽ റിപ്പോർട്ടുകളാണ് നിർണായകമായത്. വർഷങ്ങളായി തൊടുപുഴ അൽ- അസ്ഹർ മെഡിക്കൽ കോളജിൻറെ സംരക്ഷണയിലാണ് ഷെഫീഖ്. സർക്കാർ ചുമതലപ്പെടുത്തിയ രാഗിണി എന്ന ആയയാണ് കുട്ടിയെ പരിചരിക്കുന്നത്.

You might also like

ടംബ്ലർ റിഡ്ജ് വെടിവെപ്പ്: വ്യാജ ഭീഷണികൾ പ്രചരിക്കുന്നതായി ആർസിഎംപി

നയതന്ത്ര യുദ്ധം രൂക്ഷമാകുന്നു: യുഎസ് അംബാസഡർക്ക് വിലക്കേർപ്പെടുത്തി ഫ്രാൻസ്

അതിർത്തി കടക്കാൻ താമസമെടുക്കും: നെക്സസ്, ഗ്ലോബൽ എൻട്രി സംവിധാനങ്ങൾ യുഎസ് നിർത്തിവെച്ചു

ടാക്സ് ഫയലിംഗ് സീസൺ ഇന്നുമുതൽ; അവസാന തീയതി ഏപ്രിൽ 30, പുതുക്കിയ നിയമങ്ങൾ അറിയാം

കാനഡ വർക്ക് പെർമിറ്റ് നിയമങ്ങളിൽ മാറ്റം; വിദേശ തൊഴിലാളികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

ഒട്ടാവയുടെ മുഖച്ഛായ മാറും, ബൈവാർഡ് മാർക്കറ്റിന് പുതുജീവൻ; വൻകിട വികസന പദ്ധതികൾക്ക് തുടക്കമാകുന്നു

Top Picks for You
Top Picks for You