newsroom@amcainnews.com

കരീബിയൻ കടലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

മെക്‌സിക്കോ സിറ്റി: കരീബിയൻ കടലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ടിൽ പറയുന്നു. കെയ്മാൻ ദ്വീപുകളുടെ സൗത്ത് വെസ്റ്റ് ഭാഗത്താണ് ഭൂചലനം ഉണ്ടായതിനെത്തുടർന്ന് ചില ദ്വീപുകളും രാജ്യങ്ങളും തീരപ്രദേശത്തുനിന്നും ആളുകളോട് മാറിതാമസിക്കാൻ നിർദ്ദേശം നൽകി.

ശനിയാഴ്ച്ച വൈകിട്ട് 6.23നാണ് ഭൂചലനം അനുഭവപ്പെട്ടത്. കേമാൻ ദ്വീപുകളിലെ ജോർജ്ജ് ടൗണിന് സൗത്ത് വെസ്റ്റ് ഭാഗത്ത് 130 മൈൽ അകലെയാണ് പ്രഭവകേന്ദ്രം. അതേസമയം യു.എസ്. മെയിൻലാൻഡിൽ സുനാമി മുന്നറിയിപ്പ് ഇല്ലെന്ന് യു.എസ് നാഷണൽ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. എന്നാൽ പ്യൂർട്ടോ റിക്കോയ്ക്കും യു.എസ് വിർജിൻ ദ്വീപുകൾക്കും സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് റദ്ദാക്കി.

പ്യൂർട്ടോ റിക്കോയുടെ നോർത്ത് ഈസ്റ്റ് മേഖലയിൽ അപകട സൂചന നൽകിയതിനെ തുടർന്ന് ആളുകൾ തീരപ്രദേശങ്ങൾ വിട്ടുപോകുന്നത് കനത്ത ഗതാഗതക്കുരുക്കിനും ഇടയാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. ഡൊമിനിക്കൻ ഗവൺമെന്റ് സുനാമി മുന്നറിയിപ്പ് നൽകുകയും തീരദേശവാസികളോട് സുരക്ഷിത മേഖലകളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു എന്നാൽ സുനാമി മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു.

You might also like
Canadian Home Sales Slide Down Slightly in August

കനേഡിയൻ ഭവന വിൽപ്പനയിൽ ചെറിയ ഇടിവ് : CREA Report

Canada aims to cut time needed for project reviews, and address strikes

കാനഡ പ്രോജക്ട് അവലോകനങ്ങൾക്ക് ആവശ്യമായ സമയം വെട്ടിച്ചുരുക്കാനും പണിമുടക്കുകൾ പരിഹരിക്കാനും ലക്ഷ്യമിടുന്നു

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Rubio meets with Canadian, European Arctic foreign ministers on sidelines of UN General Assembly

യു.എൻ ജനറൽ അസംബ്ലിയുടെ വേദിയിൽ കനേഡിയൻ, യൂറോപ്യൻ ആർട്ടിക് വിദേശകാര്യ മന്ത്രിമാരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Top Picks for You
Top Picks for You