newsroom@amcainnews.com

ഇന്ത്യൻ പെൺപുലികൾക്ക് മുന്നിൽ മുട്ടുമടക്കി വിൻഡീസ് വനിതകൾ; ആദ്യ ടി20യിൽ കൂറ്റൻ ജയം

മുംബൈ: വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് ജയം. നവി മുംബൈ, ഡിവൈ പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ നടന്ന മത്സരത്തിൽ 49 റൺസിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് നേടിയത്. ജമീമ റോഡ്രിഗസ് (35 പന്തിൽ 73), സ്മൃതി മന്ദാന (33 പന്തിൽ 54) എന്നിവരാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ വിൻഡീസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ തിദാസ് സദുവാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. ദീപിത് ശർമ, രാധ യാധവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

28 പന്തിൽ 52 റൺസ് നേടിയ ദിയാൻഡ്ര ഡോട്ടിൻ, ക്വിയാന ജോസഫ് (33 പന്തിൽ 49) എന്നിവർ മാത്രമാണ് വിൻഡീസ് നിരയിൽ തിളങ്ങിയത്. ഹെയ്‌ലി മാത്യൂസ് (1), ഷെമെയ്ൻ കാംപെൽ (13), ചിനെലെ ഹെന്റി (7), അഫി ഫ്‌ളെച്ചർ (0), സെയ്ദ ജെയിംസ് (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഷാബിക (15), മാൻഡി മഗ്രു (2) പുറത്താവാതെ നിന്നു.

നേരത്തെ, മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഉമ ചേത്രി (24) സ്മൃതി സഖ്യം 50 റൺസ് ചേർത്തു. എന്നാൽ ഉമയെ പുറത്താക്കി കരിഷ്മ കരിഷ്മ റാംഹരക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നീട് സ്മൃതി – ജമീമ സഖ്യം 81 റൺസ് കൂട്ടിചേർത്തു. ഇതുതന്നെയാണ് ഇന്ത്യയുടെ മികച്ച സ്‌കോറിന് അടിത്തറയിട്ടത്. 14-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സ്മൃതിയെ കരിഷ്മ പുറത്താക്കുകയായിരുന്നു. 33 പന്തുകൾ നേരിട്ട താരം രണ്ട് സിക്സും ഏഴ് ഫോറും നേടി. തുടർന്നെത്തിയ വിക്കറ്റ് കീപ്പർ റിച്ചാ ഘോഷിന് (20) അധികം ആയുസുണ്ടായിരുന്നില്ല. എന്നാൽ ജമീമ – ഹർമൻപ്രീത് (13) സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറിൽ നാലാം പന്തിൽ ജമീമ റണ്ണൗട്ടായി. 35 പന്തുകൾ നേരിട്ട ജമീമ രണ്ട് സിക്സും ഒമ്പത് ഫോറും നേടി. ഹർമൻപ്രീതിനൊപ്പം സജന (1) പുറത്താവാതെ നിന്നു.

ഇന്ത്യ: സ്മൃതി മന്ദാന, ഉമാ ചേത്രി, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, സജീവൻ സജന, രാധാ യാദവ്, സൈമ താക്കൂർ, ടിറ്റാസ് സാധു, രേണുക താക്കൂർ സിംഗ്.

വെസ്റ്റ് ഇൻഡീസ്: ഹെയ്‌ലി മാത്യൂസ് (ക്യാപ്റ്റൻ), ക്വിയാന ജോസഫ്, ഷെമൈൻ കാംബെല്ലെ (വിക്കറ്റ് കീപ്പർ), ഡിയാന്ദ്ര ഡോട്ടിൻ, ചിനെല്ലെ ഹെന്റി, ഷാബിക ഗജ്‌നബി, അഫി ഫ്ലെച്ചർ, സൈദ ജെയിംസ്, മാൻഡി മാംഗ്രു, കരിഷ്മ റാംഹരക്ക്, ഷാമിലിയ കോണൽ.

You might also like
Canada says Philippines, ASEAN trade talks 90% complete, eyes November finish

കാനഡ-ഫിലിപ്പീൻസ്, ആസിയാൻ വ്യാപാര ചർച്ചകൾ 90 ശതമാനവും പൂർത്തിയായി; നവംബറോടെ കരാർ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നു

Federal Government developing framework for greater international cooperation on carbon markets

കാർബൺ വിപണികളിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ പുതിയ ചട്ടക്കൂട് വികസിപ്പിക്കുന്നു

US military spending $500M on ‘war-ready’ laser weapons — and zapping drones in Iran, along US border

അമേരിക്കൻ സൈന്യം ‘യുദ്ധ സജ്ജമായ’ ലേസർ ആയുധങ്ങൾക്കായി 50 കോടി ഡോളർ ചെലവഴിക്കുന്നു – ഇറാനിലെയും യു.എസ് അതിർത്തിയിലെയും ഡ്രോണുകളെ തകർത്തെറിയുന്നു

ഹ്യൂസ്റ്റണില്‍ സൗജന്യ ആരോഗ്യ മേള സെപ്റ്റംബര്‍ 26ന്

New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 17 ന്

Top Picks for You
Top Picks for You