newsroom@amcainnews.com

ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം: മരണവിവരം കൃത്യസമയത്ത് അറിയിച്ചില്ല; ട്രൈബൽ പ്രൊമോട്ടർക്ക് സസ്പെൻഷൻ

വയനാട്: മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലെത്തിച്ച സംഭവത്തിൽ ട്രൈബൽ പ്രൊമോട്ടറെ സസ്പെൻറ് ചെയ്തു. മരണവിവരം കൃത്യസമയത്ത് അറിയിക്കുന്നതിൽ പ്രൊമോട്ടറായ മഹേഷ് കാലതാമസം വരുത്തിയെന്ന് ട്രൈബൽ ഡെവലപ്പ്മെൻറ് ഓഫിസർ അറിയിച്ചു. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ പ്രൊജക്റ്റ്‌ ഓഫീസർക്കും റ്റിഡിഒ നിർദേശം നൽകി.

കഴിഞ്ഞ ദിവസം രാവിലെ മരിച്ച എടവക വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് പട്ടിക വർഗ വകുപ്പ് ആംബുലൻസ് അനുവദിക്കാത്തതിനാൽ ഇങ്ങനെ ഓട്ടോറിക്ഷയിൽ ശമശാനത്തിലേക്ക് കൊണ്ടു പോകേണ്ടി വന്നത്. മൃതദേഹം നാലു കിലോ മീറ്റർ അകലെയുള്ള പൊതു ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ പട്ടിക വർഗ വകുപ്പിനോട് ആംബുലൻസ് ആവശ്യപ്പെട്ട് വൈകുന്നേരം വരെ കാത്തിരുന്നെങ്കിലും അനുവദിച്ചില്ലെന്നാണ് പരാതി. ആംബുലൻസ് കിട്ടാതായതോടെ കുടുംബം മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്നു.

മൃതദേഹത്തോട് പട്ടിക വർഗ വകുപ്പ് അനാദരവ് കാണിച്ചെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് മാനന്തവാടിയിലെ ട്രൈബൽ ഡെവലപ്പ്മെൻറ് ഓഫിസ് ഉപരോധിച്ചു. പ്രതിഷേധത്തിനൊടുവിൽ, മരണ വിവരം കൃത്യ സമയത്ത് അറിയിച്ചില്ലെന്ന് കാട്ടി ട്രൈബൽ പ്രമോട്ടർ മഹേഷിനെ സസ്പെൻറ് ചെയ്ത ട്രൈബൽ ഡെവലപ്പ്മെൻറ് ഓഫീസർ, ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ പ്രൊജക്റ്റ്‌ ഓഫിസർക്ക് നിർദേശവും നൽകി. നേരത്തെ പല ഊരുകളിലും സമാന സ്ഥിതി ഉണ്ടായെന്നും വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ പോലും ആദിവാസികൾക്ക് രക്ഷയില്ലാതായെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.

You might also like

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

Top Picks for You
Top Picks for You