newsroom@amcainnews.com

അസാധ്യമായി ഒന്നും തന്നെയില്ല… അച്ചടക്കം, ഇഛാശക്തി, കൃത്യത, നടത്തം… അഞ്ച് മാസംകൊണ്ട് മുപ്പത്തിമൂന്ന് കിലോ ഭാരം കുറച്ച് മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്ജോത് സിങ് സിദ്ധു

ചണ്ഡിഗഡ്: അഞ്ച് മാസത്തെ പ്രയത്നത്തിൽ താൻ മുപ്പത്തിമൂന്ന് കിലോ ഭാരം കുറച്ചെന്ന് മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്ജോത് സിങ് സിദ്ധു. ശരീരഭാരം കുറക്കുന്നതിന് മുൻപു ശേഷവുമുള്ള ചിത്രം അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതോടെ ചിത്രം വൈറലായി. പ്രാണായാമം, വെയിറ്റ് ട്രെയിനിങ് നടത്തം എന്നിവ ഭാരം കുറക്കുന്നതിന് സഹായിച്ചു എന്നാണ് നവ്ജോത് സിങ് സിദ്ധു പറയുന്നത്.

https://www.facebook.com/sherryontopp/photos/before-and-after-have-lost-33-kilograms-in-less-than-5-months-since-august-last-/1161379842011614/?_rdr

”മുൻപും ശേഷവും… കഴിഞ്ഞ അഞ്ചു മാസങ്ങൾ കൊണ്ട് ഞാൻ മുപ്പത്തിമൂന്ന് കിലോ ഭാരം കുറച്ചു. അച്ചടക്കം, ഇഛാശക്തി, കൃത്യത, നടത്തം തുടങ്ങിയ കാര്യങ്ങൾ ഇതിന് സഹായിച്ചു. അസാധ്യമായി ഒന്നും തന്നെയില്ല….” എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ഉൾപ്പെടെയുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങളും പോസ്റ്റിൽ കമൻറുമായെത്തി. നവജോത് സിങ് എല്ലാവർക്കും പ്രചോദനമാണെന്ന് ഒരാരാധകൻ കുറിച്ചപ്പോൾ, 95 കിലോയിലേക്ക് തിരിച്ചു വന്നതിൽ സന്തോഷമുണ്ടെന്നും ഇനി സെഞ്ച്വറിയിലേക്ക് തിരിച്ചു പോകരുതെന്നും മറ്റൊരാരാധകൻ കമൻറ് ചെയ്തു.

View this post on Instagram

A post shared by Navjot Singh Sidhu (@navjotsinghsidhu)

You might also like

നാറ്റോയെ തള്ളി ട്രംപ്; പ്രതിരോധം കടുപ്പിച്ച് മാർക്ക് കാർണി; ആർട്ടിക് സുരക്ഷയിൽ കാനഡയുടെ പുതിയ നീക്കം

കാനഡ യൂറോപ്യൻ യൂണിയനിൽ ചേരണം: പുതിയ സർവേ

കാനഡയിലെ റൺവേകളിൽ സുരക്ഷാ ഭീഷണി; ജാഗ്രത വേണമെന്ന് റിപ്പോർട്ട്

യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

സുരക്ഷാ ഭീഷണി: കാനഡയിൽ എണ്ണായിരത്തിലധികം ഫോക്‌സ്‌വാഗൺ വിമാനങ്ങൾ തിരിച്ചുവിളിക്കുന്നു

ആൽബർട്ട ഇമിഗ്രേഷൻ: അപേക്ഷ സമർപ്പിക്കാൻ ഫീസ് നൽകണം; വൻ മാറ്റങ്ങളുമായി AAIP

Top Picks for You
Top Picks for You