newsroom@amcainnews.com

സാഗുവാരോ തടാകത്തിലെ ബോട്ടിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും മരിച്ച നിലയിൽ; മരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം

ഫീനിക്സ്: ശനിയാഴ്ച സാഗുവാരോ തടാകത്തിലെ ഒരു ബോട്ടിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാർബൺ മോണോക്സൈഡ് വിഷബാധ ശ്വസിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. മാരിക്കോപ കൗണ്ടി ഷെരീഫ് ഓഫിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫീനിക്സിൽ നിന്ന് ഏകദേശം 50 മിനിറ്റ് കിഴക്കായി സ്ഥിതി ചെയ്യുന്ന സാഗുവാരോ തടാക മറീനയിൽ വൈകുന്നേരം 3 മണിയോടെ ഡെപ്യൂട്ടികൾ എത്തിയപ്പോൾ, ഒരു ബോട്ടിൽ മൂന്ന് പേർ മരിച്ചതായി കണ്ടെത്തിയതായി സാർജന്റ് കാൽബർട്ട് ഗില്ലറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഹൗസ് ബോട്ടുകൾ പോലുള്ള വലിയ ബോട്ടുകളിൽ പലപ്പോഴും കാണപ്പെടുന്ന ഗ്യാസോലിൻ-പവർ ജനറേറ്ററുകളിൽ നിന്ന് അപകടകരമായ അളവിൽ കാർബൺ മോണോക്സൈഡ് അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.

You might also like

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

Top Picks for You
Top Picks for You