newsroom@amcainnews.com

വസതിയിലെ ഇഡി റെയ്ഡിനിടെ വക്രംഗീ ലിമിറ്റഡിൻ്റെ ചെയർമാൻ ദിനേശ് നന്ദവാന കുഴഞ്ഞുവീണ് മരിച്ചു

മുംബൈ: വസതിയിലെ ഇഡി റെയ്ഡിനിടെ ടെക്‌നോളജി കമ്പനിയായ വക്രംഗീ ലിമിറ്റഡിൻ്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ ദിനേശ് നന്ദവാന കുഴഞ്ഞുവീണ് മരിച്ചു. മുംബൈ അന്ധേരിയിലെ വീട്ടിൽ വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന നടക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം നേരിട്ട ദിനേശ് നന്ദവാനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 62കാരനായ കോടീശ്വരന് ഹൃദയാഘാതം നേരിട്ടതായാണ് പ്രാഥമികമായ വിലയിരുത്തൽ. ജലന്ധറിൽ നിന്നുള്ള ഇഡി സംഘമാണ് ദിനേശ് നന്ദവാനയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. രാവിലെ 11.30ഓടെയായിരുന്നു സംഭവം. സംഭവത്തിൽ പൊലീസ് അപകട മരണത്തിനുള്ള കേസ് എടുത്തിട്ടുണ്ട്.

ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട ദിനേശ് നന്ദവാനയെ വൈകാതെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഡ്മിറ്റ് ചെയ്യുന്നതിന് മുൻപ് മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ മരണകാരണം വ്യക്തമാകുമെന്നാണ് എംഐഡിസി പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ രവീന്ദ്ര ചവാൻ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. സംഭവത്തിൽ ദിനേശ് നന്ദവാനയുടെ കുടുംബം ഇതുവരെയും പരാതിപ്പെട്ടിട്ടില്ല. ദിനേശ് നന്ദവാന ചെറുസംരംഭമായാണ് ടെക്‌നോളജി കമ്പനിയായ വക്രംഗീ ആരംഭിച്ചത്.

ഇന്ത്യയിലെ ധനികന്മാരുടെ ഫോർബ്സ് പട്ടികയിൽ 2017 ദിനേശ് നന്ദവാന ഇടംപിടിച്ചിരുന്നു. 1990ലാണ് ചാർട്ടേഡ് അക്കൌണ്ടന്റായിരുന്ന ദിനേശ് നന്ദവാന വക്രംഗീ ആരംഭിച്ചത്. 1993ൽ തിരിച്ചറിയൽ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയർ നിർമ്മിച്ചതോടെയാണ് വക്രംഗീ മുൻ നിരയിലേക്ക് എത്തിയത്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 38000 ഔട്ട്ലെറ്റുകളാണ് വക്രംഗിക്കുള്ളത്.

You might also like

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

Top Picks for You
Top Picks for You