newsroom@amcainnews.com

വയനാട്ടുകാരി വി.ജെ. ജോഷിത ഇനി ആര്‍സിബിക്ക് സ്വന്തം; സിമ്രാന്‍ ഷെയ്ഖ് വനിതാ ഐപിഎല്‍ ലേലത്തിലെ വിലയേറിയ താരം

ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് ലേലത്തില്‍ മലയാളി ക്രിക്കറ്റ് താരം വി.ജെ. ജോഷിതയെ സ്വന്തമാക്കി ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്സ്. മലേഷ്യയില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതിന് പിന്നാലെയാണ് താരത്തെ ആര്‍സിബി സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയ്ക്കാണ് ആര്‍സിബി ജോഷിതയെ ടീമിലെത്തിച്ചിരിക്കുന്നത്. വയനാട്, കല്‍പറ്റ സ്വദേശിയായ ജോതിഷ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയില്‍നിന്നുള്ള പുത്തന്‍ താരോദയംകൂടിയാണ്.

മിന്നുമണി, സജന സജീവന്‍, സിഎംസി നജ്‌ല എന്നിവര്‍ക്ക് ശേഷം അക്കാദമിയില്‍ നിന്ന് ശ്രദ്ധിക്കപ്പെടുന്ന പ്രകടനം നടത്തിയ താരമാണ് ജോതിഷ. കഴിഞ്ഞ ഏഴുവര്‍ഷമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം. അണ്ടര്‍ 19 തലത്തില്‍ കേരളത്തെ നയിച്ചിരുന്ന താരം ഡല്‍ഹി ക്യാപിറ്റല്‍സിലെ നെറ്റ് ബോളര്‍ കൂടിയായിരുന്നു. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ്. കല്പറ്റ മൈതാനി ഗ്രാമത്തുവയല്‍ ജോഷിയുടെയും ശ്രീജയുടെയും മകളാണ്.

അതേസമയം, ബെംഗളൂരുവില്‍ വനിതാ പ്രീമിയര്‍ ലീഗ് ലേലത്തില്‍ സിമ്രാന്‍ ഷെയ്ഖാണ് വിലയേറിയ താരമായത്. 1.90 കോടി രൂപയ്ക്ക് സിമ്രാനെ ഗുജറാത്ത് ജയന്റ്സ് വിളിച്ചെടുത്തു. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ദിയാന്ദ്ര ഡോട്ടിനെ 1.7 കോടി രൂപയ്ക്കും ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കി. 16-കാരിയായ തമിഴ്‌നാട്ടുകാരി ജി കമലിനിയെ 1.6 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് വിളിച്ചെടുത്തു. ജോഷിതയ്ക്ക് പുറമെ ആര്‍സിബി 1.2 കോടി രൂപയ്ക്ക് പ്രേമ റാവത്തിനെയും സ്വന്തമാക്കി.

ത്രിരാഷ്ട്രകപ്പിനുള്ള മത്സരത്തില്‍ ഇന്ത്യ എ ടീം അംഗമായിരുന്നു ജോഷിത. അതിലെ മികച്ച പ്രകനമാണ് താരത്തെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെത്തിച്ചത്. ഇന്ത്യ എ, ഇന്ത്യ ബി ടീമുകളും സൗത്ത് ആഫ്രിക്ക ടീമും തമ്മിലുള്ള മത്സരത്തില്‍ ഏഴുവിക്കറ്റെടുത്താണ് ഓള്‍റൗണ്ടറായ ജോഷിത തിളങ്ങിയത്.

You might also like

വൻകൂവർ ദ്വീപിൽ കാട്ടുതീ പടരുന്നു: ജാഗ്രതാ നിർദ്ദേശം നൽകി വൈൽഡ്‌ഫയർ സർവീസ്

Body of woman who went missing in Nilambur flash floods found, toll rises to six

നിലമ്പൂർ മിന്നൽ പ്രളയം: കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ആറായി

Canada can complete trade talks with India by the end of the year

വർഷാവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കാനഡ

Historic Milestone in Canada-Vietnam Relations: Bilateral Ties Elevated to Strategic Partnership

കാനഡ-വിയറ്റ്നാം ബന്ധത്തിൽ ചരിത്രപരമായ നാഴികക്കല്ല്: ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തി

Protest against media ban: TV channels boycott White House event

മാധ്യമവിലക്കിൽ പ്രതിഷേധം: വൈറ്റ് ഹൗസ് ചടങ്ങ് ചാനലുകൾ ബഹിഷ്കരിച്ചു

Comprehensive change in medicine procurement: Eliminating middlemen

മരുന്ന് സംഭരണത്തിലെ സമഗ്ര മാറ്റം: ഇടനിലക്കാരെ ഒഴിവാക്കുന്നു

Top Picks for You
Top Picks for You