newsroom@amcainnews.com

റാഗിങ് തടയുന്നതിനുള്ള നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച; 18 മെഡിക്കൽ കോളജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി യുജിസി, പട്ടിക പുറത്ത്

ദില്ലി: റാഗിങ് തടയുന്നതിന് വേണ്ടിയുള്ള നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച പറ്റിയ മെഡിക്കൽ കോളജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ. നോട്ടീസ് നൽകിയ 18 മെഡിക്കൽ കോളജുകളുടെ പട്ടികയും യുജിസി പുറത്തിറക്കി. ആന്ധ്രാ പ്രദേശിലെ 3 മെഡിക്കൽ കോളജുകൾക്കും, ആസാം, ബീഹാർ, ദില്ലി, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രണ്ടു മെഡിക്കൽ കോളജുകളും, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഓരോ മെഡിക്കൽ കോളജുകൾക്കുമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

കോളജ് ക്യാമ്പസുകളിൽ റാഗിങ് തടയുന്നതിന് വേണ്ടിയുള്ള 2019ലെ ആന്റി റാഗിങ് നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നതിൽ സ്ഥാപനത്തിന് വീഴ്ചപറ്റിയതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ചട്ടപ്രകാരം റാഗിങ് തടയുന്നതിന് വേണ്ടി കൈക്കൊള്ളേണ്ട നടപടികൾ സ്വീകരിക്കുന്നതിലും സ്ഥാപനത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ യുജിസി പറഞ്ഞിരിക്കുന്നത്.

ഓരോ അധ്യയന വർഷ തുടക്കത്തിലും അഡ്മിഷൻ സമയത്തും, വിദ്യാർത്ഥികളും രക്ഷിതാക്കളും ആന്റി റാഗിങ് നിയമങ്ങൾ വ്യക്തമായി മനസിലാക്കുകയും അതിന് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് നിയമപരമായി നിർബന്ധമാക്കിയിട്ടുള്ളതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയുന്നതിന് വേണ്ടിയാണ് ഈ നിയമങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണമെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. ചട്ടങ്ങൾ പാലിക്കാതിരിക്കുന്നത് വിദ്യാർത്ഥികളുടെ സുരക്ഷക്ക് വെല്ലുവിളിയുമാണ്. സ്ഥാപനങ്ങളിൽ എന്തുകൊണ്ടാണ് നടപടികൾ കൈകൊള്ളാത്തതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യുജിസി മെഡിക്കൽ കോളേജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സ്ഥാപനങ്ങളുടെ പട്ടിക ഇങ്ങനെ.

ആന്ധ്രാപ്രദേശ്

ആന്ധ്രാ മെഡിക്കൽ കോളേജ്, ഗുണ്ടുർ മെഡിക്കൽ കോളേജ്, കുർണൂൽ മെഡിക്കൽ കോളേജ്.

അസം

ലഖീംപുർ മെഡിക്കൽ കോളേജ്, നഗാവോൺ മെഡിക്കൽ കോളേജ്.

ബീഹാർ

ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കതിഹാർ മെഡിക്കൽ കോളേജ്, മധുബനി മെഡിക്കൽ കോളേജ്

ദില്ലി

ഹംഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, വർധമാൻ മഹാവീർ മെഡിക്കൽ കോളേജ് ആൻഡ് സഫ്ദർജംഗ് ഹോസ്പിറ്റൽ

മധ്യപ്രദേശ്

ബൻണ്ടൽഖാൻഡ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ

പോണ്ടിച്ചേരി

ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

തമിഴ്‌നാട്

സവീത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസ്, ക്രിസ്ത്യൻ മെഡിക്കൽ കോളേജ്

തെലങ്കാന

ഒസ്മാനിയ മെഡിക്കൽ കോളേജ്

ഉത്തർ പ്രദേശ്

ഡോ റാം മനോഹർ ലോഹിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

പശ്ചിമ ബംഗാൾ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേഷൻ മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്

You might also like

ചികിത്സാ പിഴവ് മൂലം രോഗിയുടെ മരണം; ഒന്റാറിയോയിൽ ഡോക്ടർക്ക് ആറ് മാസത്തെ സസ്പെൻഷൻ; ഗുരുതരമായ വീഴ്ചയെന്ന് കണ്ടെത്തൽ

കുടിയേറ്റ നയം കടുപ്പിച്ച് അമേരിക്ക; സ്കൂൾ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും നാടുകടത്തി യുഎസ് ഇമിഗ്രേഷൻ വിഭാഗം; നോർത്ത് കരോലിനയിൽ പ്രതിഷേധം ശക്തം, കുടുംബങ്ങൾ ആശങ്കയിൽ

പിയേഴ്സൺ വിമാനത്താവളത്തിലെ സ്വർണ്ണക്കവർച്ച; അർസലാൻ ചൗധരിക്ക് നാല് വർഷം തടവ് ശിക്ഷ

14,000 പുതിയ തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്ത് കാനഡ: മാർച്ചിൽ തൊഴിലില്ലായ്മ നിരക്ക് 6.7%

വിദേശ ബിരുദധാരികൾക്ക് കാനഡയിൽ സുവർണ്ണാവസരം; 32,000 പേർക്ക് പുതിയ ഇളവുകൾ

കൺസർവേറ്റീവ് പാർട്ടിക്ക് വൻ തിരിച്ചടി; മുതിർന്ന എം.പി മെർലിൻ ഗ്ലാഡു ലിബറൽ പാർട്ടിയിൽ ചേർന്നു

Top Picks for You
Top Picks for You