newsroom@amcainnews.com

പത്തുവയസുള്ള കുട്ടിയുടെ പഠനത്തിനും ഭാവിയിലെ വിവാഹത്തിനും വേണ്ടി ഭർത്താവിന്റെ വൃക്ക വിറ്റു; പണം കിട്ടിയ അന്നുതന്നെ ഫെയ്സ്ബുക് കാമുകനോടൊപ്പം ഒളിച്ചോടി വീട്ടമ്മ

കൊൽക്കത്ത: മകളുടെ പഠനാവശ്യങ്ങൾക്കും വിവാഹത്തിനുമായി ഭർത്താവിന്റെ വൃക്ക വിറ്റ പണവുമായി കാമുകനോടൊപ്പം ഒളിച്ചോടി വീട്ടമ്മ. ബംഗാളിലെ ഹൗറാ ജില്ലയിലാണ് സംഭവം. ഭാര്യയുടെ നിർബന്ധത്തിനൊടുവിലാണ് വൃക്ക വിൽക്കാൻ യുവാവ് തീരുമാനിച്ചത്. മൂന്നു മാസം നീണ്ട കാത്തിരിപ്പിൽ വൃക്ക സ്വീകരിക്കാനുള്ള ആളെയും കിട്ടി. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വന്നപ്പോഴാണ് നാടകീയ സംഭവം. ‌‌

ഫെയ്സ്ബുക് വഴി പരിചയപ്പെട്ട കാമുകനുമായാണ് പണം കിട്ടിയ അന്നുതന്നെ യുവതി കടന്നത്. പത്തുവയസ്സുള്ള കുട്ടിയുടെ പഠനത്തിനും ഭാവിയിലെ വിവാഹത്തിനും വേണ്ടിയാണു വൃക്ക വിൽക്കാൻ യുവാവ് തയാറായതെന്നാണു വിവരം. ഭർത്താവ് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഭാര്യയെയും കാമുകനെയും കണ്ടെത്തി. പൊലീസ് സ്റ്റേഷനിലെത്തിയ മകളെയും ഭർത്താവിനെയും കാണാൻ ഭാര്യ കൂട്ടാക്കിയില്ല. തനിക്ക് ആരെയും കാണേണ്ടെന്നും വിവാഹ മോചനത്തിനു തയാറാണെന്നും യുവതി പൊലീസിനോട് പറഞ്ഞു.

You might also like
New Challenges and Implications in India-US Diplomatic Relations

ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിലെ പുതിയ വെല്ലുവിളികളും പ്രത്യാഘാതങ്ങളും

Housing Announcement in Ottawa: Prominent figures to attend

ഓട്ടവയിൽ ഭവന നിർമ്മാണ പ്രഖ്യാപനം: പ്രമുഖ വ്യക്തികൾ പങ്കെടുക്കും

Crime thriller movie 'Aaram' starring Saiju Kurup in theaters tomorrow

സൈജു കുറുപ്പ് നായകനാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ നാളെ തിയറ്ററുകളിൽ

Carney says he studied risk of U.S.-led military action

യു.എസിന്റെ സൈനിക നടപടിയുടെ സാധ്യതയെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്ന് കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി

പലസ്തീന് 100 ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് കാനഡ

Canada Concerned By Incident in Second Thomas Shoal

സെക്കൻഡ് തോമസ് ഷോലിലെ (Second Thomas Shoal) സംഭവത്തിൽ കാനഡ ആശങ്ക രേഖപ്പെടുത്തി

Top Picks for You
Top Picks for You