newsroom@amcainnews.com

ഗ്രേസ് ബേ റോഡിലെ റസ്റ്ററന്റിന് സമീപം വെടിവയ്പ്പ്; അവധിക്കാലം ആഘോഷിക്കാനെത്തിയ കുക്ക് കൗണ്ടി ഡപ്യൂട്ടിയുൾപ്പെടെ രണ്ട് പേർ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാൾ ചികിത്സയിൽ

ഷിക്കാഗോ: ശനിയാഴ്ച രാത്രി ടർക്‌സ് ആൻഡ് കെയ്‌കോസ് ദ്വീപുകളിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കുക്ക് കൗണ്ടി ഡപ്യൂട്ടി വെടിയേറ്റ് കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഗ്രേസ് ബേ റോഡിലെ റസ്റ്ററന്റിന് സമീപം രാത്രി 10നായിരുന്നു സംഭവം.

സംഭവത്തിൽ മൂന്ന് പേർക്ക് വെടിയേറ്റു. രണ്ട് പേർ കൊല്ലപ്പെട്ടതായി റോയൽ ടർക്‌സ് ആൻഡ് കെയ്‌കോസ് ഐലൻഡ്‌സ് പൊലീസ് ഫോഴ്‌സ് അറിയിച്ചു. വെടിവയ്പ്പ് ശബ്ദം കേട്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് പൊലീസ് മെഡിക്കൽ ഉദ്യോഗസ്ഥരോടൊപ്പം അവിടെ എത്തിച്ചേർന്നു. വെടിയേറ്റ നിലയിൽ മൂന്ന് പേരെ കണ്ടെത്തി, അതിൽ ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്.

കുക്ക് കൗണ്ടി ഡിപാർട്ട്‌മെന്റ് ഓഫ് കറക്ഷൻസിൽ 20 വർഷത്തെ പരിചയസമ്പന്നയായ ഷാമോൺ ഡങ്കൻ (50), ടർക്‌സ് ആൻഡ് കെയ്‌കോസ് നിവാസിയായ ഡാരിയോ സ്റ്റബ്‌സ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. 29 വയസ്സുള്ള മൂന്നാമത്തെ ആൾ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

You might also like

കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കി; 19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസ് ഏർപ്പെടുത്തിയ കുടിയേറ്റ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

ജി7 ഉച്ചകോടി: ആൽബർട്ടയിലെ കനനാസ്കിസിൽ വാഹനനിയന്ത്രണം

സെനറ്റർമാരുടെ ആൽബർട്ട യാത്ര; ആകെ ചെലവായത് 118,000 ഡോളർ, പൊതു പണം ചെലവഴിച്ചുള്ള യാത്രയ്ക്കെതിരെ വിമർശനങ്ങൾ

ലോകത്തിലെ ഏറ്റവും സമ്പന്നന്മാരുടെ പട്ടിക: ഒന്നാം സ്ഥാനം നിലനിർത്തി മസ്ക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി ഒറാക്കിളിന്റെ കോ ഫൗണ്ടർ ലാറി എലിസൻ രണ്ടാം സ്ഥാനത്ത്

കാത്തിരുന്ന്… കാത്തിരുന്ന്… കാനഡയിൽ ശസ്ത്രക്രിയകൾക്കായുള്ള കാത്തിരിപ്പിന് ദൈർഘ്യമേറുന്നു; കൊവിഡ് കാലത്തിന് മുൻപത്തേക്കാൾ കൂടുതലെന്ന് റിപോർട്ട്

ആക്രമണത്തിന് പിന്നില്‍ അമേരിക്ക, കനത്ത് തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍

Top Picks for You
Top Picks for You