newsroom@amcainnews.com

സ്കൂൾ വിദ്യാർത്ഥി ഫ്ളാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം: പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തെളിവെടുപ്പ് തുടങ്ങി

കൊച്ചി: കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിയായ മിഹിർ അഹമ്മദ് ഫ്ളാറ്റ് സമുച്ചയത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തെളിവെടുപ്പ് തുടങ്ങി. എറണാകുളം കാക്കനാട് കളക്ടറേറ്റിലുള്ള വിദ്യാഭ്യാസ വകുപ്പ് ഓഫീസിലാണ് തെളിവെടുപ്പ്. ആത്മഹത്യ ചെയ്ത മിഹിർ അഹമ്മദിൻറെ രക്ഷിതാക്കളും ആരോപണവിധേയരായ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും തെളിവെടുപ്പിനെത്തി.

കുട്ടി പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെയും മുമ്പ് പഠിച്ചിരുന്ന ജെംസ് അക്കാദമിക്കെതിരെയും രക്ഷിതാക്കൾ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മൊഴി നൽകിയെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സംഭവത്തിൽ അന്വേഷണം തുടങ്ങിയത്. ഗ്ലോബൽ പബ്ലിക് സ്കൂളിൽ മിഹിർ റാഗിങ്ങിന് ഇരയായിയെന്നും ജെംസ് സ്കൂളിലെ വൈസ് പ്രിൻസിപ്പലിൻറെ ശിക്ഷാ നടപടികൾ കുട്ടിയെ മാനസിക സംഘർഷത്തിലാക്കിയെന്നുമാണ് കുടുംബത്തിൻറെ പരാതി. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞമാസം 15 നായിരുന്നു മിഹിർ അഹമ്മദിൻറെ ആത്മഹത്യ. ഇതിനിടെ, വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഗ്ലോബൽ പബ്ലിക് സ്കൂളിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് ത‍ടഞ്ഞതോടെ സംഘർഷമുണ്ടായി.

You might also like

വ്യാപാര ചര്‍ച്ച പുനഃരാരംഭിച്ച് കാനഡ-യുഎസ്

റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് കനത്ത നികുതി; ആശങ്ക അറിയിച്ച് ഇന്ത്യ

ആൽബർട്ടയിൽ ഇലക്ട്രിക് വാഹന ഡിമാൻഡ് കുറഞ്ഞു

മലയാളി വേരുകളുള്ള അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്;

ഗിഗ് തൊഴിലാളികളുടെ അവകാശ സംരക്ഷണം: പുതിയ നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ; നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 15,000 മുതൽ 5,00,000 ഡോളർ വരെ പിഴ

കാട്ടുതീ ബാധിതർക്ക് ഔദ്യോഗിക രേഖകൾ സൗജന്യമായി നൽകും; കാനഡ സർക്കാർ

Top Picks for You
Top Picks for You