newsroom@amcainnews.com

ഷാന്‍ വധക്കേസ്: ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ ഒളിവില്‍, വീണ്ടും വാറണ്ട് പുറപ്പെടുവിച്ച് കോടതി

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഷാന്‍ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ ഒളിവില്‍. പ്രതികള്‍ വ്യാഴാഴ്ച കോടതിയില്‍ കീഴടങ്ങാന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികളുടെ ജാമ്യക്കാര്‍ക്ക് നോട്ടീസ് അയക്കാന്‍ ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി മൂന്ന് ജഡ്ജി എസ് അജികുമാര്‍ ഉത്തരവിട്ടു. പ്രതികളുടെയും വാദിയുടെയും അഭിഭാഷകരുടെ വാദമുഖങ്ങള്‍ കേട്ട ശേഷം തുടര്‍ നടപടിക്കായി കേസ് അടുത്ത മാസം ഏഴിലേയ്ക്ക് മാറ്റി.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികളായ ആലപ്പുഴ കോമളപുരം അവലൂകുന്ന് തൈവെളിവീട് വിഷ്ണു, പൊന്നാട് കുന്നുമ്മന്മേലില്‍ സനന്ദ്, മാരാരിക്കുളം സൗത്ത് കടുവെട്ടിയില്‍ വീട്ടില്‍ അഭിനന്ദു, മണ്ണഞ്ചേരി കോമളപുരം ഒറ്റക്കണ്ടത്തില്‍ അതുല്‍, സൗത്ത് ആര്യാട് കിഴക്കേ വെളിയത്ത് വീട്ടിൽ ധനീഷ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഈ സാചര്യത്തില്‍ കോടതി വീണ്ടും വാറണ്ട് പുറപ്പെടുവിച്ചു.

കേസില്‍ 11പേരാണ് പ്രതികളായിട്ടുള്ളത്. ഇതില്‍ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രസാദ്, കൊക്കോതമംഗലം സ്വദേശി മുരുകേഷന്‍, പൊന്നാട് സ്വദേശി പ്രണവ് എന്നിവര്‍ കോടതിയില്‍ ഹാജരായി. അസുഖം ബാധിച്ചതിനാല്‍ പ്രതികളായ കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കാട്ടൂര്‍ സ്വദേശി രതീഷ് എന്നിവര്‍ എത്തിയിരുന്നില്ല. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി പി ഹാരിസ് ഹാജരായി.

You might also like

വിനിപെഗിലെ എമർജൻസി വാർഡുകളിൽ ചികിത്സ ലഭിക്കാതെ മടങ്ങുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; നാലിലൊരാൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്

അതിർത്തി കടക്കാൻ താമസമെടുക്കും: നെക്സസ്, ഗ്ലോബൽ എൻട്രി സംവിധാനങ്ങൾ യുഎസ് നിർത്തിവെച്ചു

കുടിയേറ്റ നയത്തിൽ കടുത്ത നീക്കവുമായി ഡാനിയേൽ സ്മിത്ത്; ആൽബർട്ടയിലെ വിദേശ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചേക്കും

കാനഡ ഇമിഗ്രേഷൻ അപേക്ഷ പ്രോസ്സസിങ് വേഗത്തിലാക്കാൻ ഇനി ‘AI’

വിദ്യാഭ്യാസ മേഖലയിൽ പുതിയ നീക്കം; 476 സ്കൂളുകളിൽ പ്രത്യേക സഹായ സംഘങ്ങളെ വിന്യസിക്കാൻ ആൽബർട്ട

ആൽബർട്ടയിലെ മരുന്ന് വിവാദം: കാലാവധി കഴിഞ്ഞ 70 ദശലക്ഷം ഡോളറിന്റെ തുർക്കിഷ് മരുന്നുകൾ ഒടുവിൽ നശിപ്പിച്ചു

Top Picks for You
Top Picks for You