newsroom@amcainnews.com

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പ്രധാന അൾത്താരയിൽ അതിക്രമിച്ചു കയറിയ യുവാവ് അമൂല്യമായ മെഴുകുതിരിക്കാലുകൾ നശിപ്പിച്ചു

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പ്രധാന അൾത്താരയിൽ അതിക്രമിച്ചു കയറിയ യുവാവ് അമൂല്യമായ മെഴുകുതിരിക്കാലുകൾ നശിപ്പിച്ചു. മാർപാപ്പമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഉപയോഗിക്കുന്ന ആറു മെഴുകുതിരിക്കാലുകളാണ് തകർത്തത്. വാസ്തുവിദ്യാ വിദഗ്ധൻ ജിയാൻ ലോറെൻസോ ബെർണിനി ബസിലിക്കയിലൊരുക്കിയ പ്രശസ്തമായ ശിലാ മേൽക്കൂരയ്ക്ക് സമീപത്തെ അൾത്താരയിലായിരുന്നു യുവാവിന്റെ അക്രമം.

ബലിപീഠത്തിലെ വിരി നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഭടന്മാർ ഇയാളെ പിടികൂടി. തുടർന്ന് ബസലിക്കയിലെ സുരക്ഷ ശക്തമാക്കി. കത്തോലിക്കാ സഭയുടെ ജൂബിലി വർഷത്തിലാണ് വിശ്വാസികളെ ആശങ്കയിലാക്കിയ ആക്രമണം. 3.2 കോടി തീർഥാടകർ ഈ വർഷം റോമിൽ എത്തുമെന്നാണ് പ്രതീക്ഷ. 2019ലും സമാനമായ രീതിയിൽ വിളക്കുകാലുകൾ ഒരു യുവാവ് അൾത്താരയിൽ നിന്ന് വലിച്ചെറിഞ്ഞിരുന്നു.

You might also like

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

കാനഡയിൽ കൂടുതൽ കുടിയേറ്റ നിയന്ത്രണങ്ങൾക്കായി സമ്മർദ്ദവുമായി പ്രീമിയർമാർ; പരിഷ്കരണത്തിൽ ദേശീയ ചർച്ചകൾ വേണമെന്ന് വിദഗ്ദ്ധർ

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

Top Picks for You
Top Picks for You