newsroom@amcainnews.com

മിസ്സിസാഗ നഗരത്തിലെ കായിക വേദികളിൽ നിന്നും മറ്റ് നിരവധി സ്ഥലങ്ങളിൽ നിന്നും അമേരിക്കൻ പതാകകൾ നീക്കം ചെയ്യാനൊരുങ്ങി അധികൃതർ

മിസ്സിസാഗ: മിസ്സിസാഗ നഗരത്തിലെ കായിക വേദികളിൽ നിന്നും മറ്റ് നിരവധി സ്ഥലങ്ങളിൽ നിന്നും അമേരിക്കൻ പതാകകൾ നീക്കം ചെയ്യാനൊരുങ്ങി അധികൃതർ. യുഎസ് നടപ്പിലാക്കിയ താരിഫുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. മേയർ കരോലിൻ പാരിഷ് ശനിയാഴ്ച തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പലരുടെയും അഭ്യർത്ഥന മാനിച്ച്, പോർട്ട് ക്രെഡിറ്റിലെ സ്നഗ് ഹാർബറിലെ പിയർ ഉൾപ്പെടെ, ഒൻ്റാരിയോ തടാകക്കരയിലെ കായിക വേദികളിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും എല്ലാ അമേരിക്കൻ പതാകകളും നീക്കം ചെയ്യാൻ തുടങ്ങിയാതായി പാരിഷ് പറഞ്ഞു.വലിയ കനേഡിയൻ പതാകകൾ ഓർഡർ ചെയ്തിട്ടുണ്ടെന്നും, സിറ്റി ഹാളിലെ എല്ലാ തൂണുകളിലും അവ സ്ഥാപിക്കും പാരിഷ് അറിയിച്ചു. ട്രംപിന്റെ താരിഫ് ഭീഷണികൾക്ക് മറുപടിയായി മിസ്സിസാഗ സ്വീകരിച്ച ഏറ്റവും പുതിയ നീക്കമാണിതെന്നും അവർ പറഞ്ഞു.

You might also like

മൊബൈൽ ഫോണുകൾ, കാറുകൾ, മറ്റ് ഗാർഹിക ഉപകരണങ്ങൾ തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കാൻ സാധ്യത; കമ്പ്യൂട്ടർ ചിപ്പുകൾക്ക് 100% നികുതി ചുമത്തുമെന്ന് ട്രംപ്

ക്രിമിനൽ തട്ടിപ്പ് കേന്ദ്രങ്ങളുമായി ബന്ധം; ആറ് മാസങ്ങൾക്കുള്ളിൽ 6.8 മില്യൺ അക്കൗണ്ടുകൾ നീക്കം ചെയ്ത് വാട്‌സ്ആപ്പ്

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

യുഎസില്‍ നിന്നുള്ള ആയുധ ഇറക്കുമതി മരവിപ്പിച്ചിട്ടില്ല:റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യ

രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുക എന്ന സദുദ്ദേശ്യത്തോടെ ഡോ. ഹാരിസ് ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കാൾ അദ്ദേഹത്തിനെതിരായ നടപടികൾക്കാണ് അധികാരികൾ ശ്രമിച്ചതെന്ന് ഡോക്ടർമാരുടെ സംഘടന

അപകടത്തിൽപ്പെടുന്നവരെ തട്ടിപ്പ് നടത്തി കബളിപ്പിക്കുന്ന ടോ ട്രക്ക് ഡ്രൈവർമാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആൽബെർട്ട

Top Picks for You
Top Picks for You