newsroom@amcainnews.com

മദ്യപിക്കുന്നതിനിടെ വാക്ക് തർക്കം; 47കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയിൽ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

തൃശൂർ: മദ്യലഹരിയിൽ 47കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയിൽ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം തെന്മല സ്വദേശിയായ അർജുനനാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ഷെല്ലിയെയാണ് അർജുനൻ ആക്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഗുരുവായൂരിൽ വെച്ചാണ് സംഭവം. ഗുരുവായൂർ വടക്കേ റോഡിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ കണ്ണൂർ സ്വദേശി ഷെല്ലിയെ കൊല്ലം സ്വദേശിയായ അർജ്ജുനൻ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

തലക്ക് ഗുരുതര പരിക്ക് പറ്റിയ ഷെല്ലി തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിലാണ്. ഇരുവരും വീട്ടിൽ നിന്ന് പിണങ്ങി ഗുരുവായൂരിലെത്തി കൂലിപ്പണിയെടുത്ത് കഴിയുകയാണ്. ഇന്നർ റിംഗ് റോഡിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തിനൊടുവിലാണ് സംഘട്ടനം നടന്നത്.

You might also like

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

Top Picks for You
Top Picks for You