newsroom@amcainnews.com

പ്രിയങ്ക ഗാന്ധി വയനാട്ടിൽ; മൂന്ന് ദിവസം മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും

വയനാട്: പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. കോഴിക്കോട് വീമാനത്താവളത്തിൽനിന്നു റോഡ് മാർഗമാണ് വയനാട്ടിലെത്തിയത്. പ്രിയങ്ക ഇന്ന് മുതൽ മൂന്ന് ദിവസം വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. പ്രധാനമായും നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നടക്കുന്ന യു.ഡി.എഫ്. ബൂത്ത് തല നേതൃസംഗമങ്ങളിൽ പങ്കെടുക്കാനാണ് പ്രിയങ്ക വയനാട്ടിൽ എത്തിയത്.

വയനാട് എംപിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി എംപി ഇന്നലെ രാത്രിയോട് കൂടി കോഴിക്കോട് വിമാനത്താവളത്തിൽ എത്തി. ശേഷം റോഡ് മാർഗം വയനാട്ടിലേക്ക്‌ തിരിച്ചു. ശനിയാഴ്ച രാവിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ നിയോജകമണ്ഡലങ്ങളിലെ യു. ഡി. എഫ്. ബൂത്ത്‌ തല നേതൃസംഗമങ്ങളിൽ പങ്കെടുക്കും. വൈകിട്ടോടെ കണിയാംപറ്റ പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിലും പ്രിയങ്ക ദർശനം നടത്തും. ഞായറാഴ്ച ഏറനാട്, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലെ ബൂത്ത്‌ തല നേതൃസംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും. തിങ്കളാഴ്ച വണ്ടൂർ, നിലമ്പൂർ നിയോജകമണ്ഡലങ്ങളിലെ ബൂത്ത്‌ തല സംഗമങ്ങളിൽ പങ്കെടുക്കുന്ന പ്രിയങ്ക കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട നൗഷാദലി, കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂത്തേടം സ്വദേശിനി സരോജിനി, കരുളായിയിലെ മണി എന്നിവരുടെ ബന്ധുക്കളെയും കാണും.

You might also like

ട്രംപിനെ കുറിച്ചുള്ള പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് മസ്ക്

ആകാശത്തെ അവൾ അതിരറ്റു സ്നേഹിച്ചിരുന്നു… റോഷ്നിയുടെ ജീവനെടുത്തതും ആകാശം! ‘സ്കൈ ലവ്സ് ഹേർ’

മഴയുടെ അളവ് കുറഞ്ഞേക്കും, വരള്‍ച്ചയ്ക്കും കാട്ടുതീ വ്യാപനത്തിനും സാധ്യത; കാനഡയില്‍ വേനൽക്കാലത്ത് സാധാരണയേക്കാള്‍ ചൂടേറുമെന്ന് പ്രവചനം

അട്ടപ്പാടിയിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി അനധികൃതമായി തട്ടിയെടുത്ത് ഉപയോഗശൂന്യമായ ഭൂമി നൽകിയെന്ന പരാതി; വിജിലൻസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ 2035ടെ പരമാവധി ശേഷിയിലെത്തും; മാലിന്യ സംസ്കരണത്തിന് ജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടി ടൊറൻ്റോ

പവിത്രൻ അത്ര ‘പവിത്രൻ’ അല്ല; സ്ഥിരം തലവേദന, സർവീസിൽ തുടരാൻ പ്രാപ്തനല്ല; സർക്കാരിന് ശുപാർശ നൽകി കലക്ടർ

Top Picks for You
Top Picks for You