newsroom@amcainnews.com

ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ? ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി യാക്കോബായ സഭ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്

കോഴിക്കോട്: ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാരക്കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും “കാല് ” മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങൾക്ക്‌ പുച്ഛമുണ്ടാകുമെന്ന് അദ്ദേ​ഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോയെന്നും മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നുവെന്നും ഗീവർഗീസ് മാർ കൂറിലോസ് ചോദിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ? മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു? കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും “കാല് ” മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങൾക്ക്‌ പുശ്ചമുണ്ടാകും! അത് ആരായാലും ഏതു പ്രസ്ഥാനം ആയാലും!

You might also like

കുടിയേറ്റ ചട്ടക്കൂട് ശക്തിപ്പെടുത്താൻ കാനഡ; കുടിയിറക്കപ്പെട്ടവർക്കും സ്കിൽഡ് അഭയാർഥികൾക്കും സ്ഥിരതാമസത്തിന് പുതിയ രൂപരേഖ

യുഎസ് ഫാമിലി വീസ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടി: പുതിയ നിയമം ജൂലൈ മൂന്ന് മുതല്‍

മോഹിച്ചത് ഡോക്ടറാകാൻ, എംബിബിഎസ് കിട്ടാത്തതിനാൽ കൃഷി പഠനത്തിലേക്ക്, ഒടുവിൽ സിവിൽ സർവീസിൽ… സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ നയചാതുര്യമുള്ള ഉദ്യോഗസ്ഥൻ

ആൽബർട്ട ബാറ്റിൽ റിവർ – ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 18-ന്

യുഎസ് ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രവർത്തിച്ച മൂന്ന് പ്രോസിക്യൂട്ടർമാരെ പുറത്താക്കി; വേണ്ടത്ര വിശ്വസ്തരല്ലെന്ന് കരുതുന്ന അഭിഭാഷകരെ ഏജൻസിയിൽനിന്ന് നീക്കം ചെയ്യാനുള്ള ശ്രമമെന്ന് വിലയിരുത്തൽ

പുതിയ മാറ്റവുമായി യൂട്യൂബ്; 16 വയസിന് താഴെയുളളവര്‍ക്ക് ഒറ്റയ്ക്ക് ലൈവ് സ്ട്രീം സാധിക്കില്ല

Top Picks for You
Top Picks for You