newsroom@amcainnews.com

ജലം പാഴാക്കുന്നു; കുവൈത്തിൽ വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനക്ക് നിരോധനം

കുവൈത്ത് സിറ്റി: കുവൈത്തിൽ വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനക്ക് നിരോധനമേർപ്പെടുത്തി. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഡിസംബർ ഒന്ന് മുതൽ മാർച്ച് 31 വരെയായിരിക്കും നിരോധനം. ഫെബ്രുവരി 25, 26 തീയതികളിൽ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെ ഭാ​ഗമായാണ് നടപടി. ആഘോഷത്തിന് വാട്ടർ ​ഗണ്ണുകളും വാട്ടർ ബലൂണും ഉപയോ​ഗിച്ച് കുട്ടികളും മുതിർന്നവരും പൊതു ജനങ്ങൾക്ക് നേരെ വെള്ളം ചീറ്റുകയും ജലം പാഴാക്കുകയും ചെയ്യും. ഇത്തരം പ്രവണതകൾ ഒഴിവാക്കാനും പൊതു ക്രമസമാധാനം നിലനിർത്താനുമാണ് മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. തീരുമാനം നടപ്പിലാക്കുന്നതിന് എല്ലാ ബന്ധപ്പെട്ട അധികാരികൾക്കും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

You might also like

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

പ്രൊഫ. എം.കെ സാനു അന്തരിച്ചു

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

Top Picks for You
Top Picks for You