newsroom@amcainnews.com

കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ നാലിൽ മൂന്നും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും നൽകാനും കടത്തിന്റെ പലിശ അടയ്ക്കാനും; കണ്ടെത്തലുകൾ സിഎജി റിപ്പോർട്ടിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യു വരുമാനത്തിന്റെ നാലിൽ മൂന്നും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും നൽകാനും കടത്തിന്റെ പലിശ അടയ്ക്കാനും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകൾ വിലയിരുത്തിയ സിഎജി റിപ്പോർട്ടിലാണ് റവന്യു വരുമാനത്തിന്റെ 73 .4 ശതമാനവും ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനും പലിശ അടയ്ക്കാനുമാണ് ചെലവഴിക്കുന്നതെന്ന് കണ്ടെത്തലുള്ളത്. റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ സമർപ്പിച്ചു.

2023 – 24 സാമ്പത്തിക വർഷം കേരളത്തിന്റെ അകെ റവന്യു വരുമാനം 1,24,486 കോടി രൂപയാണ്. റവന്യു കമ്മി 18,140 കോടിയും. സർക്കാർ ജീവനക്കാരുടെ ശമ്പള ഇനത്തിൽ മാത്രം കഴിഞ്ഞ വർഷം ചെലവഴിച്ചത് 38,573 കോടി രൂപയാണ്. പെൻഷൻ നൽകാൻ ചെലവഴിച്ചത് 27,106 കോടി രൂപയും. 3 കോടി 40 ലക്ഷം ജനസംഖ്യയുള്ള കേരളത്തിൽ 10 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായാണ് വരുമാനത്തിന്റെ 53 ശതമാനവും ചെലവഴിക്കുന്നത്.

വർഷങ്ങളായി തുടരുന്ന ഈ ഉയർന്ന അനുപാതമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. റെവന്യു വരുമാനത്തിന്റെ 41 ശതമാനവും നികുതി വരുമാനമാണ്. നികുതിയേതര വരുമാനം 7 ശതമാനവും പലവക ഗ്രാന്റുകളിൽ നിന്നുള്ള വരുമാനം 5 ശതമാനവുമാണ്. ബാക്കി പകുതിയോളം കടമായും വിവിധ നിക്ഷേപങ്ങളായും ലഭിച്ചതാണ്.

കേന്ദ്രം കടം വാങ്ങുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയാൽ ബജറ്റിൽ ലക്ഷ്യമിട്ടതിൽ നിന്നും വളരെ കുറഞ്ഞ തുകയാണ് കഴിഞ്ഞ വർഷം സംസ്ഥാനം കടമെടുത്തത്. ബജറ്റിൽ 51,856 കോടി രൂപ കടം വാങ്ങാൻ ലക്ഷ്യമിട്ടെങ്കിലും 35,020 കോടി രൂപ മാത്രമാണ് കടമെടുക്കാൻ കഴിഞ്ഞത്.

You might also like
Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

Top Picks for You
Top Picks for You