newsroom@amcainnews.com

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു, വധു ലോക്സഭിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം പ്രിയ സരോജ്

ക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു. ഉത്തര്‍പ്രദേശിലെ മച്ലിഷഹര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമായ പ്രിയ സരോജ് ആണ് വധു. നിലവിലെ ലോക്സഭിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ് 25കാരിയായ പ്രിയ സരോജ്. സമാജ്‌വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാവും മൂന്ന് തവണ എംപിയും നിലവിലെ കേരാകട് എംഎല്‍എയുമായ തുഫാനി സരോജിന്‍റെ മകളാണ് പ്രിയ സരോജ്. അഭിഭാഷക കൂടിയായ പ്രിയ സരോജ് ജഡ്ജിയാവണമെന്ന മോഹം മാറ്റിവെച്ചാണ് പിതാവിന്‍റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എംപിയായിരുന്ന ഭോലാനാഥിനെ 35,850 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പ്രിയ സരോജ് ലോക്സഭയിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമായത്. ഇന്ത്യൻ ടി20 ടീമില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന റിങ്കു സിംഗ് 2023ലെ ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്സ് അടക്കം 31 റണ്‍സടിച്ചതോടെയാണ് ശ്രദ്ധേയനായത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി ഇറങ്ങിയ റിങ്കു അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണ്ടിയിരിക്കെയാണ് അഞ്ച് സിക്സ് അടിച്ച് ടീമിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.

55 ലക്ഷം രൂപക്ക് കൊല്‍ക്കത്ത ടീം നിലനിര്‍ത്തിയ താരത്തെ ഇത്തവണത്തെ മെഗാ താരലേലത്തിന് മുമ്പ് 13 കോടി രൂപക്കാണ് ടീം നിലനിര്‍ത്തിയത്. ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരനായ പിതാവ് റിങ്കു ഇന്ത്യൻ ടീമില്‍ എത്തിയശേഷവും തന്‍റെ പഴയ ജോലി തുടരുന്നത് പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കാര്യമാ അവസരം ലഭിക്കാതിരുന്ന റിങ്കു വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും ഇടം നേിടയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ നിര്‍ഭാഗ്യം കൊണ്ട് റിങ്കുവിന് സ്ഥാനം നഷ്ടമായിരുന്നു.

You might also like

ഇറാൻ യുദ്ധം ബാങ്ക് ഓഫ് കാനഡയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പലിശ നിരക്ക് കുറയ്ക്കുന്നത് അനിശ്ചിതത്വത്തിൽ

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

എണ്ണ വിപണിയിൽ കാനഡയുടെ കരുത്ത്; ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് നോർവേയിൽ മാർക്ക് കാർണി

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

Top Picks for You
Top Picks for You