newsroom@amcainnews.com

ആറുമണിക്കൂറോളം കാത്തിരുന്നിട്ടും ആംബുലൻസ് വിട്ടുകിട്ടിയില്ല; മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടു പോയത് ഓട്ടോറിക്ഷയിൽ

വയനാട്: മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോയിൽ. എസ്.ടി. വകുപ്പിനോട് ആംബുലൻസ് ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെത്തുടർന്നായിരുന്നു മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്കു കൊണ്ടു പോയത്. ആംബുലൻസിനുവേണ്ടി ആറുമണിക്കൂറോളം ബന്ധുക്കൾ കാത്തിരുന്നെങ്കിലും എത്തിയില്ല. തുടർന്നാണ് മൃതദേഹം പായയിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.

എടവക വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മയുടെ (80) മൃതദേഹമാണ് പ്രദേശത്ത് നിന്നും നാലു കിലോമീറ്റർ അകലെയുള്ള ശമശാനത്തിലേക്ക് ഓട്ടോയിൽ കൊണ്ടു പോകേണ്ടി വന്നത്. ഞായറാഴ്ച വൈകിട്ടാണ് വയോധിക മരിച്ചത്. കുടുംബം ട്രൈബൽ പ്രമോട്ടറെ മരണവാർത്ത അറിയിക്കുകയും ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലൻസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ആംബുലൻസ് എത്തുമെന്നാണ് പ്രമോട്ടർ അറിയിച്ചത്. എന്നാൽ, തിങ്കളാഴ്ച വൈകിട്ട് നാലു മണിയായിട്ടും ആംബുലൻസ് എത്തിയില്ല.

ഇതിനെ തുടർന്ന്, വൈകിട്ട് നാലുമണിയോടെ മൃതദേഹം പായയിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ഓട്ടോയുടെ പിന്നിലിരുന്നവരുടെ മടിയിലാണ് മൃതദേഹം വച്ചിരുന്നത്. ഇത് പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥയിലായിരുന്നു.

You might also like

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം; നിരവധി വീടുകൾ തകർന്നു, രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തു

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

Top Picks for You
Top Picks for You