newsroom@amcainnews.com

ആരാധകർക്ക് വേണ്ടിയെങ്കിലും ജയിച്ചേ മതിയാകു… ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിർണായക പോരാട്ടം; മാനേജ്‌മെന്റിനെതിരേ സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിർണായക പോരാട്ടം. ലീഗിലെ അവസാന സ്ഥാനക്കാരായ മൊഹമ്മദൻസാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. താത്കാലിക പരിശീലകൻ ടി ജി പുരുഷോത്തമനു കീഴിലാണ് ടീമിറങ്ങുന്നത്. കൊച്ചിയിൽ വൈകിട്ട് 7.30നാണ് മത്സരം. മാനേജ്‌മെന്റിനെതിരേ സ്റ്റേഡിയത്തിനകത്തും പുറത്തും ആരാധകക്കൂട്ടായ്മ പ്രതിഷേധിക്കുന്നതിനിടെയാണ് മത്സരം. ജയിച്ചേ മതിയാകു ബ്ലാസ്റ്റേഴ്‌സിന്. ആരാധകർക്ക് വേണ്ടിയെങ്കിലും.

മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാറേയെ പുറത്താക്കിയ ശേഷമുളള ആദ്യ മത്സരം കൂടിയാണിത്. അതും സ്വന്തം തട്ടകത്തിൽ. വെല്ലുകളിലേറെയുണ്ട് താത്കാലിക പരിശീലകൻ ടി.ജി. പുരുഷോത്തമന് മുന്നിൽ. കളിച്ച 12 മത്സരങ്ങളിൽ ഏഴ് തോൽവിയും രണ്ട് സമനിലയുമുളള ടീമിന് ആശ്വസിക്കാൻ മൂന്ന് വിജയം മാത്രം. ലീഗിലെ ഏറ്റവും മോശം പ്രതിരോധ നിര. നേരിയ സാധ്യതകൾ മാത്രമുളള പ്ലേ ഓഫ് എന്ന ഹിമാലയൻ ദൗത്യം. പക്ഷേ, ടീമിനെ ഒറ്റക്കെട്ടായി കൊണ്ടു പോകുമെന്ന ആത്മവിശ്വാസമുണ്ട് ഈ മലയാളി പരിശീലകന്.

നായകൻ അഡ്രിയാൻ ലൂണയുടെ നിറം മങ്ങിയ പ്രകടനവും ഫോമിലേക്കെത്താനാകാതെ വലയുന്ന ഗോളി സച്ചിൻ സുരേഷുമെല്ലാം ബ്ലാസ്റ്റേഴ്‌സിനെ പിന്നോട്ടടിക്കുന്നുണ്ട്. ടീം തോൽക്കുമ്പോഴും ഗോളടിച്ചും അടിപ്പിച്ചും നോവ സദോയിയും ഹെസ്യൂസ് ഹിമെനെയും പ്രതീക്ഷ നൽകുന്നുണ്ട്. ദുർബലരായ മുഹമ്മദൻ സ്‌പോർട്ടിംഗാണ് മറുവശത്ത്. ആകെ ഒരു ജയവും എട്ട് തോൽവിയുമുളള മുഹമ്മദൻസിന് ആശ്വാസജയമാണ് ലക്ഷ്യം. മുൻപ് ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് മുഹമ്മദൻസിനെ വീഴ്ത്തിയിരുന്നു.

ഈ സീസണിൽ മുൻപൊന്നും കാണാത്ത ആരാധക കൂട്ടത്തെ കൊച്ചിയിലിന്ന് കാണാം. സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ച മഞ്ഞപ്പടയെ ഒരു ജയത്തിലൂടെ സന്തോഷിപ്പിക്കാനുകുമോ ബ്ലാസ്റ്റേഴ്‌സിന്.കാത്തിരുന്നു കാണാം.

You might also like

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

അൽ-ഖുദ്‌സ് ദിന പ്രകടനങ്ങൾ തടയാൻ പ്രവിശ്യാ സർക്കാർ; പ്രതിഷേധങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ഒന്റാറിയോ

പാക്കിസ്ഥാനിൽ കടുത്ത ചെലവ് ചുരുക്കൽ; രണ്ടു മാസം ശമ്പളമില്ലാതെ മന്ത്രിമാർ, സർക്കാർ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നു, ഇന്ധനക്ഷാമത്തിൽ നട്ടംതിരിഞ്ഞ് രാജ്യം

മാനിറ്റോബയിൽ സമയമാറ്റം അവസാനിപ്പിക്കണോ? ജനങ്ങളുടെ അഭിപ്രായം തേടാൻ പ്രീമിയർ വാബ് കിന്യൂ

Top Picks for You
Top Picks for You