newsroom@amcainnews.com

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിലെ ക്രിമിനലുകളെ പാർപ്പിക്കാൻ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവികസേനാ കേന്ദ്രത്തിൽ പുതിയ തടവറ നിർമിക്കും; നിലവിലെ ശേഷി ഇരട്ടിയാക്കും

വാഷിങ്ടൻ: ക്യൂബയ്‌ക്കു സമീപം ഗ്വാണ്ടനാമോ ബേയിലുള്ള യുഎസ് നാവികസേനാ കേന്ദ്രത്തിൽ അനധികൃത കുടിയേറ്റക്കാരിലെ ക്രിമിനലുകളെ പാർപ്പിക്കാൻ പുതിയ തടവറ നിർമിക്കും. 30,000 പേരെ ഉൾക്കൊള്ളുന്ന ഇപ്പോഴത്തെ സംവിധാനത്തിന്റെ ശേഷി ഇരട്ടിയാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടു. പ്രധാനമായും ക്രിമിനൽ പശ്ചാത്തലമുള്ള അനധികൃത കുടിയേറ്റക്കാരെയാണ് പുതിയ തടവറയിൽ അടയ്ക്കുന്നത്.

കൊടും ക്രിമിനലുകളെ തിരിച്ചയച്ചാലും മടങ്ങിയെത്താനുള്ള സാധ്യത നിലനിൽക്കുന്നതു കൊണ്ടാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവരുന്നതെന്ന് ട്രംപ് വിശദീകരിച്ചു. അനധികൃത കുടിയേറ്റക്കാർക്കായി ഇപ്പോൾത്തന്നെ ഗ്വാണ്ടനാമോയിൽ കേന്ദ്രമുണ്ട്. ഇതിനെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടിയായി, ഈ കേന്ദ്രം ജയിലല്ലെന്നാണ് ബൈഡൻ ഭരണകൂടം അറിയിച്ചിരുന്നത്.

കുടിയേറ്റക്കാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ അംഗീകാരം നേടിയ ‘ലേക്കൻ റൈലി ആക്ട്’ ട്രംപ് ബുധനാഴ്ച ഒപ്പിട്ടു നിയമമാക്കി. കടയിൽനിന്നു സാധനങ്ങൾ മോഷ്ടിക്കുന്നതും ഭവനഭേദനവും ഉൾപ്പെടെ കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് വ്യവസ്ഥ ചെയ്യുന്നതാണിത്. ഭാവി ഭരണകൂടങ്ങൾ കുടിയേറ്റനിയമ ലംഘനങ്ങൾക്കു തുനിഞ്ഞാൽ സംസ്ഥാനങ്ങൾക്ക് നടപടി സ്വീകരിക്കാനാകുമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുള്ള കാര്യം ട്രംപ് എടുത്തു പറഞ്ഞു.

ഭീകരകുറ്റവാളികൾക്കായി 2002ൽ യുഎസ് സ്‌ഥാപിച്ച തടവറയുടെ പേരിലാണ് ഗ്വാണ്ടനാമോ കുപ്രസിദ്ധമായത്. 2001 സെപ്റ്റംബർ‍ 11ലെ ഭീകരാക്രമണങ്ങൾക്കുശേഷം യുഎസ് കസ്റ്റഡിയിലെടുത്തവരാണ് പ്രധാനമായും അന്തേവാസികൾ. ഗ്വാണ്ടനാമോയിലെ അതിക്രൂരമായ പീഡനങ്ങൾ വിമർശനത്തിന് ഇടയാക്കിയിരുന്നു.

You might also like

അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് പ്രതിദിനം ഏകദേശം 4 ദശലക്ഷം ബാരൽ എണ്ണ; കനേഡിയൻ എണ്ണ ഇറക്കുമതിയെ അമേരിക്ക ഇപ്പോഴും ആശ്രയിക്കുന്നുണ്ടെന്ന് സെനോവസ് എനർജി സിഇഒ

കൊച്ചി, തിരുവനന്തപുരം വിമാനത്താവളുമായി കൈകോർക്കുന്നു; ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഫൊക്കാന പ്രിവിലേജ് കാർഡിന് മികച്ച ഓഫറുകൾ

ഖേദപ്രകടനത്തിനു മുന്‍പ് ട്രംപിനെ മസ്‌ക് വിളിച്ചതായി വൈറ്റ് ഹൗസ്

ഇറാഖിലേക്കും സിറിയയിലേക്കും അയച്ചതിനേക്കാള്‍ കൂടുതല്‍ സൈനികരെ ലൊസാഞ്ചലസില്‍ വിന്യസിച്ച് ട്രംപ്

അഹമ്മദാബാദ് വിമാനപകടം: മരിച്ച കനേഡ്യൻ പൗരൻ, ഇന്ത്യൻ വംശജയായ ദന്തഡോക്ടർ; ഭാര്യയുടെ മരണവാർത്തയറിഞ്ഞ് ഇന്ത്യയിലേക്ക് ഒരു വയസ്സുള്ള കുട്ടിയുമായി പുറപ്പെടാനൊരുങ്ങി ഭർത്താവ്

ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഇറാൻ; ജറുസലേമിലും ടെൽ അവീവിലും സ്ഫോടനൾ

Top Picks for You
Top Picks for You