newsroom@amcainnews.com

‘പെർഫ്യൂം ഭാര്യക്ക് നൽകണം, അല്ല നിങ്ങൾക്ക് എത്ര ഭാര്യമാരുണ്ട്’ സിറിയയുടെ ഇടക്കാല പ്രസിഡന്റിനോട് ട്രംപ് ചോദിച്ച ചോദ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു…

വാഷിങ്ടൻ: വൈറ്റ് ഹൗസിൽ എത്തിയ സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്മദ് അശ്ശറായോട് ഡോണൾഡ് ട്രംപ് ചോദിച്ച ചോദ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സിറിയൻ പ്രസിഡന്റിന് എത്ര ഭാര്യമാരുണ്ടെന്നായിരുന്നു ട്രംപ് തമാശരൂപേണ ചോദിച്ചത്. അഹ്മദ് അശ്ശറായ്ക്ക് പെർഫ്യൂമും സമ്മാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ചോദ്യം.

ഇതിന് ഏറ്റവും മികച്ച സുഗന്ധമാണെന്നും, ഒരെണ്ണം നിങ്ങൾക്കും മറ്റൊന്ന് നിങ്ങളുടെ ഭാര്യക്കുള്ളതാണെന്നും പറഞ്ഞ ട്രംപ് എത്ര ഭാര്യമാർ അശ്ശറായ്ക്കുണ്ടെന്നും ചോദിക്കുകയായിരുന്നു. മറുപടിയായി തനിക്ക് ഒരു ഭാര്യയെ ഉള്ളുവെന്നും അഹ്മദ് അശ്ശറാ മറുപടി നൽകി.

1946-ൽ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം ഒരു സിറിയൻ നേതാവ് വൈറ്റ് ഹൗസിലെത്തുന്നത് ഇത് ആദ്യമായാണ്. സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ യുഎസ് 180 ദിവസത്തേക്കു കൂടി നീട്ടിയ സാഹചര്യത്തിലായിരുന്നു സന്ദർശനം. കഴിഞ്ഞ വർഷം ഡിസംബർ 8 നാണ് മുൻ പ്രസിഡന്റ് ബഷർ അൽ-അസദിനെ സൈനിക നീക്കത്തിലൂടെ അട്ടിമറിച്ച് 43 കാരനായ അഹ്മദ് അശ്ശറാ അധികാരം പിടിച്ചെടുത്തത്.

You might also like

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

വാൻകൂവറിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

ഇറാൻ യുദ്ധം ബാങ്ക് ഓഫ് കാനഡയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പലിശ നിരക്ക് കുറയ്ക്കുന്നത് അനിശ്ചിതത്വത്തിൽ

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

Top Picks for You
Top Picks for You