newsroom@amcainnews.com

ജോലി സ്ഥലത്തെ ലൈംഗിക ദുരുപയോഗം: ആൽബെർട്ട സിറ്റിയിൽ പരാതിക്കാരായ 155 സ്ത്രീകൾക്ക് 9.5 മില്യൺ നഷ്ടപരിഹാരം

ആൽബെർട്ട: ജോലി സ്ഥലത്തെ ലൈംഗിക ദുരുപയോഗത്തിനെതിരെയുള്ള പരാതിയിൽ ആൽബെർട്ട സിറ്റിയിൽ 155 സ്ത്രീകൾക്ക് 9.5 മില്യൺ ഡോളറിലധികം നഷ്ടപരിഹാരം നൽകിയതായി റിപ്പോർട്ട്. ജോലിസ്ഥലത്തെ ലൈംഗിക ദുരുപയോഗത്തിന് കനേഡിയൻ നിയമ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത നഷ്ടപരിഹാരങ്ങളിലൊന്നാണ് ഈ ഒത്തുതീർപ്പ് എന്ന് നിയമ സ്ഥാപനം അവകാശപ്പെടുന്നു. ആൽബെർട്ട മുനിസിപ്പാലിറ്റിയിൽ ലൈംഗികാതിക്രമം, പീഡനം, വിവേചനം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് ഫയൽ ചെയ്ത സ്ത്രീകൾക്ക് വേണ്ടി ഹാജരായ നിയമ സ്ഥാപനമാണ്, 155 സ്ത്രീകൾക്ക് 9.5 മില്യൺ ഡോളറിലധികം നൽകിയതായി വ്യക്തമാക്കിയത്.

എഡ്മണ്ടണിന് തെക്കുള്ള ലെഡക് ഫയർ ഡിപ്പാർട്ട്‌മെൻ്റിലെ രണ്ട് വനിതാ ഫയർഫൈറ്റർമാരാണ് 2022-ൽ ജോലിയിലായിരിക്കെ ശാരീരികവും ലൈംഗികവുമായ ആക്രമണം, പീഡനം, ഭീഷണിപ്പെടുത്തൽ എന്നിവയ്ക്ക് വിധേയരായെന്ന് ആരോപിച്ച് കേസ് നല്കിയത്. ഇതിലാണ് കോടതി ഇവർക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. 2024 ജനുവരിയിൽ ലൂഡെക് മേയറും പീഡനത്തിന് ഇരയായവരോട് മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സുരക്ഷിതമായ ജോലി സാഹചര്യങ്ങൾ ഒരുക്കുന്നതിനായി നിർണ്ണായക മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

മാനസിക ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്താനുള്ള നടപടികൾ, നിർബന്ധിത പരിശീലനം, ജോലിസ്ഥലത്തെ അന്വേഷണം, എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ വിഷയം ചെലുത്തിയ ആഴത്തിലുള്ള സ്വാധീനം ഞങ്ങൾ അംഗീകരിക്കുന്നു. ഈ അനുഭവത്തിൽ നിന്ന് ഞങ്ങൾ പലതും പഠിച്ചു. എല്ലാവർക്കും മാന്യവും സുരക്ഷിതവുമായൊരു അന്തരീക്ഷം ഒരുക്കുന്നതിനായുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മുനിസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ ഉണ്ട്.

You might also like

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

സുരക്ഷാ ഭീഷണിയായി സീറ്റുകളുടെ നിർമ്മാണത്തിലെ പിഴവ്; കാനഡയിൽ 40,000 ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

Top Picks for You
Top Picks for You