newsroom@amcainnews.com

ഇത് ഡ്രഗ്സാണ്… ഞാൻ തിന്നാൻ പോകുവാണ് സാറേ… പാലാരിവട്ടത്ത് നടുറോഡിൽ പാതിരാത്രിയിൽ പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ യുവതിയുടെ പരാക്രമം

കൊച്ചി: പാലാരിവട്ടത്ത് നടുറോഡിൽ പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ യുവതിയുടെ പരാക്രമം. പൊലീസ് വാഹനത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കോഴിക്കോട് സ്വദേശിനി റസീലയേയും സുഹൃത്ത് പ്രവീണിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പാലാരിവട്ടം സംസ്‌കാര ജംഗ്‌ഷനിലാണ് സംഭവം. രാത്രി പന്ത്രണ്ടരയോടെ സംസ്‌കാര ജംഗ്‌ഷന് സമീപത്ത് വെച്ച് യുവതിയും യുവാവും പ്രദേശവാസികളോട് തട്ടിക്കയറുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്.

എന്നാൽ പൊലീസുദ്യോഗസ്ഥരോടും യുവതി തട്ടിക്കയറുകയായിരുന്നു. 23 കാരിയായ റെസിലിനോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടതോടെ വനിതാ പൊലീസ് ഉണ്ടെങ്കിലേ കസ്റ്റഡിയിലെടുക്കാനാവൂ എന്ന് പറഞ്ഞ് തർക്കമായി. അതിനിടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ കൊണ്ട് യുവതി പൊലീസ് വാഹനത്തിന് നേരെ എറിഞ്ഞു. ഇത് ഡ്രഗ്സാണെന്നും, ഞാൻ തിന്നാൻ പോകുവാണ് സാറേ എന്ന് ആക്രോശിച്ച് ഒരു പായ്ക്കറ്റ് കൈയ്യിലെടുത്ത് യുവതി പൊലീസിനെ അസഭ്യം വിളിച്ചു.

സംഭവത്തിൻറെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നടുറോഡിൽ പരാക്രമം അഴിച്ചി വിട്ട യുവതി പൊലീസ് വാഹനത്തിൻറെ ഡോർ ബലമായി തുറക്കുകയും ഡോർ വിൻഡോയിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിക്കുകയും ചെയ്യുന്നത് പുറത്ത് വന്ന വീഡിയോയിൽ കാണാം. യുവതിയുടെ പരാക്രമത്തിൽ പൊലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പ്രവീണിനും റസീലയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

You might also like

കാനഡയിൽ എംബസി സ്ഥാപിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

അപകടത്തിൽപ്പെടുന്നവരെ തട്ടിപ്പ് നടത്തി കബളിപ്പിക്കുന്ന ടോ ട്രക്ക് ഡ്രൈവർമാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആൽബെർട്ട

ക്രിമിനൽ തട്ടിപ്പ് കേന്ദ്രങ്ങളുമായി ബന്ധം; ആറ് മാസങ്ങൾക്കുള്ളിൽ 6.8 മില്യൺ അക്കൗണ്ടുകൾ നീക്കം ചെയ്ത് വാട്‌സ്ആപ്പ്

അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ ബാലികയെ ആക്രമിച്ചു

Top Picks for You
Top Picks for You